DYFI Kozhikode

DYFI Kozhikode Official Page of DYFI Kozhikode District Committee
(1)

കേരളത്തിലെ പ്രധാനപ്പെട്ടജില്ലകളില്‍ ഒന്നാണു കോഴിക്കോട്‌.ചരിത്ര പരമായും രാഷ്ട്രീയമായും കോഴിക്കോടിനു വലിയപ്രാധാന്യമാണു ഉള്ളത്‌.1498 ല്‍ വാസ്‌കോഡഗാമ കപ്പിലിറങ്ങിയ കാപ്പാട്‌ ഉള്‍പ്പെടുന്ന കോഴിക്കോടിനു സ്വാതന്ത്ര്യസമര പോരാട്ട്‌ത്തില്‍ വമ്പിച്ച പ്രാധാന്യമണുള്ളത്‌.കൊളോണിയല്‍ വിരുദ്ധ- നാടുവാഴിത്തവിരുദ്ധ സമരങ്ങളുടെ ഉജ്ജ്വലമായ പാരമ്പര്യം കൊഴിക്കോടിനുണ്ട്‌.അടിച്ചമര്‍ത്തലുകള്‍ക്കും വര്‍ഗ്ഗിയ-മത-തീവ്രവാദശക്തിക

ള്‍ക്കുമെതിരായിഎണ്ണമറ്റപോരാട്ടങ്ങളണു കോഴിക്കോട്ട്‌ നടന്നത്‌. വര്‍ഗ്ഗീയ തീവ്രവാദികള്‍ ഉറഞ്ഞുതുള്ളിയ മാറാട്ടും ,നാദാപുരത്തും നരിക്കാട്ടേരിയിലും മനവസ്‌നേഹത്തിന്റെ മഹാഗീതികള്‍ പാടി പ്രതിരോധം തീര്‍ത്ത ചരിത്രം കോഴിക്കോട്ടെ ഡി വൈ എഫ്‌ ഐ ക്കുണ്ട്‌ . പുരോഗമന-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലം കൂടിയണിവിടം. കോഴിക്കോട്ടെ പുരോഗമന രാഷ്ട്രീയത്തെ തകര്‍ക്കാന്‍ സമ്രാജ്യത്ത്വത്തിന്റെ അച്ചാരം വാങ്ങി ഇറങ്ങിയ കപട ഇടതുപക്ഷക്കാരുടെയും മാധ്യമ തമ്പുരാക്കന്‍മാരുടെയും കുടില തന്ത്രങ്ങളെ ജനകീയ പ്രതിരോധം തീര്‍ത്ത്‌ ചെറുക്കാന്‍ ഡി വൈ എഫ്‌ ഐ ക്കായി. അധിനിവേശത്തിനെതിരായി ജീവന്‍ പണയപ്പെടുത്തി പോരാടിയ കുഞ്ഞലിമരക്കരുടെയും, സാമ്രാജ്യത്ത്വ വിരുദ്ധപോരാട്ടങ്ങള്‍ക്ക്‌ വീരേതിഹാസം പകര്‍ന്ന ഉപ്പുസത്യാഗ്രഹത്തിന്റെയും ,വിമോചനപോരാട്ടത്തിന്റെ ചോരപൂക്കള്‍ വിരിയീച്ച ഒഞ്ചിയത്തിന്റെയും ,ചെമ്പതാകയുടെ അഭിമാനം കാക്കാന്‍ പൊരുതിനിന്ന്‌ സ്വന്തം വിശ്വാസത്തെ ജീവന്‍ നല്‍കി സാക്ഷ്യപ്പെടുത്തിയ 34 അനശ്വര രക്തസാക്ഷികളുടെയും നേരവകാശികളാണു കോഴിക്കോട്ടെ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍. ഈ പാരമ്പര്യം കാത്തുസൂക്ഷിച്ച്‌ ,അനീതികള്‍ക്കെതിരായ പോരാട്ടങ്ങളില്‍ ഭരണകൂട ഭീകരതകളെ ചെറുത്ത്‌ മുന്നേറുന്ന കോഴിക്കോട്ടെ ഡി വൈ എഫ്‌ ഐ യുടെ ഔദ്യോഗിക ഫേസ് ബുക്ക്‌ പേജിലേക്ക് അഭിമാനപൂര്‍വ്വം സ്വാഗതം .
1980 ല്‍ സഖാവ്‌ എം ദാസേട്ടന്‍ സെക്രട്ടറിയായി രൂപികരിച്ച ജില്ലയിലെ പുരോഗമന യുവജന പ്രസ്ഥാനം ഇന്ന്‌ 4,58,900 മെമ്പെര്‍ഷിപ്പും ,2560 യൂണീറ്റുകളൂം 171 വില്ലേജ്‌ /മേഖലാ/പഞ്ചായത്ത്‌ കമ്മിറ്റികളുമുള്ള വന്‍ പ്രസ്ഥാനമായി മാറിയീട്ടുണ്ട്‌.

മദ്യ മാഫിയകൾക്ക് കൊള്ള ലാഭം കൊയ്യാൻ ബഡ്ജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ...
24/06/2026

മദ്യ മാഫിയകൾക്ക് കൊള്ള ലാഭം കൊയ്യാൻ ബഡ്ജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.
മുതലക്കുളത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെഎം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെഎം നിനു, ജില്ലാ ജോയിൻ്റ് സെക്രട്ടറി
എം കെ നികേഷ്, എം എം ജിജേഷ്, രാഹുൽ രാജ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ് സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി അതുൽ നന്ദിയും പറഞ്ഞു.

23/06/2026
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം 2026 ജൂലൈ 12 13 14 മുക്കം ജില്ലാ യുവതി ഫെസ്റ്റ് SHEVERSE '26 സംഘടിപ്പിച്ചു:ഡിവൈഎഫ്ഐ ...
22/06/2026

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം 2026 ജൂലൈ 12 13 14 മുക്കം

ജില്ലാ യുവതി ഫെസ്റ്റ്
SHEVERSE '26 സംഘടിപ്പിച്ചു:

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ വച്ച് ഡിവൈഎഫ്ഐയുടെ 17 ബ്ലോക്ക് കമ്മിറ്റികളിൽ നിന്ന് കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ടുള്ള യുവതി ഫെസ്റ്റ് SHEVERSE 2026 സംഘടിപ്പിച്ചു. ടൗൺഹാളിൽ വച്ച് നടന്ന യുവതി ഫെസ്റ്റ് പ്രശസ്ത യുവ എഴുത്തുകാരി പുണ്യ സി ആർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനു സുകുമാരൻ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡണ്ട് കെ അരുൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് , ജില്ലാ ട്രഷറർ ദിപു പ്രേംനാഥ്, പി സുഭിഷ, അമിതാ പ്രദീപ്, പി ശാരുതി, ദിൻഷിദാസ് , അജിഷ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം വി നീതു നന്ദിയും പറഞ്ഞു

കരയും കടലും ആകാശവും അദാനിക്ക്...നികുതിയിളവ് മദ്യമാഫിയക്ക് ....സർവ്വകലാശാലകൾ ആർഎസ്എസിന്..നാടിനെ തകർക്കുന്ന യുഡിഎഫ് സർക്കാ...
22/06/2026

കരയും കടലും ആകാശവും അദാനിക്ക്...

നികുതിയിളവ് മദ്യമാഫിയക്ക് ....

സർവ്വകലാശാലകൾ ആർഎസ്എസിന്..

നാടിനെ തകർക്കുന്ന യുഡിഎഫ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ
DYFI
നിയമസഭ മാർച്ച്
2026 ജൂൺ 23
രാവിലെ 11 മണി

അഭിവാദ്യങ്ങൾ
21/06/2026

അഭിവാദ്യങ്ങൾ

21/06/2026

എറണാകുളം അങ്കമാലിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ലഹരിമാഫിയ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം അപലപനീയവും പ്രതിഷേധാർഹവുമാണ്.

ശനിയാഴ്ച രാത്രി പുളിയനം കല്‍ക്കുരിശ് ഭാഗത്തു വെച്ചായിരുന്നു അക്രമം.കഞ്ചാവ് ലഹരി മാഫിയാ സംഘത്തിനെതിരെ നിലപാട് സ്വീകരിക്കുകയും ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് രാഹുൽ രാജു,സെക്രട്ടറി ജിതിൻ ജോസ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ മിഥുൻ എം കെ,നിധിൻ എം കെ,മുൻ യൂണിറ്റ് സെക്രട്ടറി സലിം കുമാർ എന്നിവർ യൂണിറ്റ് കമ്മിറ്റി യോഗം ചേർന്ന ശേഷം വീട്ടിലേക്ക് പോകും വഴിയാണ് പെപ്പർ സ്പ്രേ കണ്ണിലേക്ക് അടിക്കുകയും തുടർന്ന് വടിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ഇവർ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി,അപ്പോളോ ആഡ്ലക്സ് ആശുപത്രി എന്നിവിടങ്ങളിൽ തീവൃ പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

ലഹരി മാഫിയക്കെതിരെ എല്ലാകാലത്തും ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. സംസ്ഥാനത്താകെ വിവിധ ഘട്ടങ്ങളിൽ ഇത്തരത്തിലുള്ള മാഫിയ സംഘങ്ങളുടെ ആക്രമത്തെ നേരിട്ടും പ്രതിരോധിച്ചുമാണ് ഡിവൈഎഫ്ഐ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
ഇത്തരത്തിലുള്ള അക്രമം കൊണ്ട് ഡിവൈഎഫ്ഐയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താം എന്നാണ് സാമൂഹ്യവിരുദ്ധർ കരുതുന്നതെങ്കിൽ അവരെ പൊതുസമൂഹത്തെ ആകെ അണിനിരത്തി നേരിടും.
സമൂഹത്തെ കാർന്നുതിന്നുന്ന മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.
അങ്കമാലിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച ലഹരി മാഫിയ സംഘത്തിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം.സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

21/06/2026

അഭിവാദ്യങ്ങൾ ✊🏼

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം 2026 ജൂലൈ 12 13 14 തീയതികളിൽ മുക്കത്ത് വച്ച് നടക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റ...
21/06/2026

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം 2026 ജൂലൈ 12 13 14 തീയതികളിൽ മുക്കത്ത് വച്ച് നടക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കല്ലായി ടർഫിൽ വച്ച് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ചുള്ള ടീമുകളും ജില്ലാ കമ്മിറ്റിയെ പ്രതിനിധീകരിച്ചുള്ള ടീമും ഉൾപ്പെടെ 18 ടീമുകളാണ് ടൂർണമെന്റിൽ പങ്കാളികളായത്. ഫുട്ബോൾ ടൂർണമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി നിഖില്‍ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡണ്ട് കെ അരുൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽജി ലിജീഷ് , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം സച്ചിൻ ദേവ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഷഫീഖ്, കെ എം നിനു ജില്ലാ സെക്രട്ടറിയേറ്റംഗം എം വി നീതു തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ജോയിൻ സെക്രട്ടറി ടി അതുൽ സ്വാഗതവും ജില്ലാ ട്രഷറർ ദിപു പ്രേംനാഥ് നന്ദിയും പറഞ്ഞു. ടൂർണമെന്റിൽ കക്കോടി ബ്ലോക്ക് കമ്മിറ്റി ഒന്നാം സ്ഥാനവും പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളായ ടീമുകൾക്കുള്ള സമ്മാനവിതരണം എല്ലാ സെക്രട്ടറി എൽജി ലിജീഷ്
ജില്ലാ പ്രസിഡണ്ട് കെ അരുൺ എന്നിവർ നിർവഹിച്ചു

Address

DYFI Kozhikode District Committee, Youth Center, Kannur Road
Kozhikode
673001

Alerts

Be the first to know and let us send you an email when DYFI Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DYFI Kozhikode:

Share