29/07/2025
*വനിതാ തിയേറ്റർ*
പാങ്ങോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച നൃത്ത സംഗീത നാടകം.
*പെൺ ചുവട്*
സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദനകളും യാതനകളും ചൂഷണങ്ങളും പീഡനങ്ങളും വിളിച്ചു പറയുന്ന....കഥ.
ഇതിന് അടിമപ്പെടാതെ ഇങ്ങനെയൊരു കാലഘട്ടത്തിന്
ഇനി നാം തലകുനിക്കാതെ പഠനത്തിലും എഴുത്തിലും കലയിലും കൃഷിയിലും തുടങ്ങി ഒരു പോരാളിയെപ്പോലെ സർവ്വ മേഖലയിലും പെൺ സ്പർശം വിളിച്ചോതുന്ന കഥ. അടിമത്തത്തിൽ നിന്നും സ്ത്രീ പുരുഷ സമത്വത്തിലേക്ക് എന്ന സന്ദേശവും താക്കീതും നൽകി രസകരമായി നാടകം പൂർണമാകുന്ന കഥ.
"പെൺ ഉണർവ്"
ശ്രീ.ഭരതന്നൂർ
ഷമീർ, ശ്രീ.അശുപക് സംവിധാനത്തിൽ അംഗൻവാടി ടീച്ചേർസ്, ആശാ വർക്കേഴ്സ്, ഹരിത കർമ്മസേന ,തൊഴിലുറപ്പ് ജീവനക്കാർ, കോളേജ് വിദ്യാർത്ഥിനികൾ ഉൾപ്പടെ പങ്കെടുത്ത നാടകത്തിന് ഗ്രാമപഞ്ചായത്തിന്റെ എല്ലാ അംഗങ്ങളുടെയും പഞ്ചായത്ത് ജീവനക്കാരുടെയും സമീപനവും സഹായവും പ്രോത്സാഹനവും
ജാതി മത രാഷ്ട്രീയം ഇല്ലാതെ ഒരേ മനസ്സോടെ അവർക്കും
നമുക്കുമൊപ്പം നിന്ന് സഹകരണം നൽകിയതിൽ നമുടെ സ്നേഹവും ബഹുമാനവും അറിയിക്കുകയാണ്.ഇതിനൊക്കെ കരുതലായി നിന്ന
ഈ കൂട്ടായ്മയുടെ അമരക്കാരനായ പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.M. M. ഷാഫി അവർകളെ ഈ അവസരത്തിൽ പ്രത്യേകം നമ്മുടെ സ്നേഹാദരവ് അറിയിക്കുന്നു.
കൂടാതെ ഗാന രചയിതാക്കളായ
ശ്രീ. വിനോദ് വൈശാഖി,
സനേഷ് ഭരതന്നൂർ അവർകൾക്കും സംഗീതം നിർവഹിച്ച ശ്രീ.നഫ്ലാ കൊച്ചിൻ അവർകൾക്കും നാടക രചയിതാക്കൾക്കും നമ്മുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു.
അഭിനയത്രികൾക്കും നർത്തകർക്കും മറ്റ് പിന്നിൽ പ്രവർത്തിച്ചവർക്കും സ്നേഹവും ആശംസയും
നേർന്നു കൊണ്ട്
ഒപ്പം ഈ നാടകത്തിലെ നൃത്ത
സംവിധാനത്തിന് ഞങ്ങളെ ക്ഷണിച്ച ശ്രീ.ഭരതന്നൂർ ഷമീർ അവർകൾക്ക് നമ്മുടെ പ്രതേക നന്ദി, നമസ്ക്കാരം. 🙏
madhu gopinath,
Vakkom sajeev.