Nehru youth center & Drisya fine arts society

Nehru youth center & Drisya fine arts society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nehru youth center & Drisya fine arts society, Thiruvananthapuram.

നെല്ലനാട് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്ത നെഹ്റു യൂത്ത് സെൻ്ററിൻ്റെ ഭരണ സമിതി അംഗം കൂടെയായ ശ്രീബാബുരാജിന് അഭിനന്ദനങ...
03/01/2026

നെല്ലനാട് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്ത നെഹ്റു യൂത്ത് സെ
ൻ്ററിൻ്റെ ഭരണ സമിതി അംഗം കൂടെയായ ശ്രീബാബുരാജിന് അഭിനന്ദനങ്ങൾ.

നെഹ്റു യൂത്ത് സെൻ്റർ & ദൃശ്യ ഫൈൻ ആർട്സ് സൊസൈറ്റി സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമയി ഭരണഘടനയെ ആസ്പദമാക്കി നടത്തിയ ക്വിസ് ...
25/12/2025

നെഹ്റു യൂത്ത് സെൻ്റർ & ദൃശ്യ ഫൈൻ ആർട്സ് സൊസൈറ്റി സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമയി ഭരണഘടനയെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരം നയിച്ച ശ്രീ അജി നെല്ലനാട് പ്രത്യേക അനുമോദനം ശ്രീ സുരാജ് വെഞ്ഞാറമൂടിൽ നിന്നും ഏറ്റുവാങ്ങുന്നു

വെഞ്ഞാറമൂടിൻ്റെ കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങുന്നു. ഈ വേളയിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും തിരുത്തല...
25/12/2025

വെഞ്ഞാറമൂടിൻ്റെ കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങുന്നു. ഈ വേളയിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും തിരുത്തലുകൾക്കും ഞങ്ങൾ കാതോർക്കാൻ തയ്യാറാണ്.
ഒരു തുറന്ന സംവാദത്തിനായി ഏറെ സ്നേഹപൂർവ്വം ഞങ്ങൾ ക്ഷണിക്കുന്നു.

24/12/2025
23-12-2025 ഇന്ന് " ലിംഗനീതിയുടെ സാസ്കാരികമാനങ്ങൾ " എന്ന വിഷത്തിൽ സെമിനാർ അവതരിപ്പിക്കുന്നത് ശ്രീമതി ആർ പാർവതീദേവി ആണ്.പു...
23/12/2025

23-12-2025 ഇന്ന്
" ലിംഗനീതിയുടെ സാസ്കാരികമാനങ്ങൾ " എന്ന വിഷത്തിൽ സെമിനാർ അവതരിപ്പിക്കുന്നത് ശ്രീമതി ആർ പാർവതീദേവി ആണ്.
പുരോഗമന പ്രസ്താനത്തിൻ്റെ ഏറ്റവും വലിയ സൈദ്ദാന്തികനായിരുന്ന ശ്രീ പി ഗോവിന്ദ പിള്ളയുടെ മകളായി ജനിച്ചു
1989 മുതൽ സജീവമായി രംഗത്തുള്ള
കേരളത്തിലെ പ്രശ്സ്തയായ ഒരു മാധ്യമ പ്രവർത്തകയാണു് ആർ. പാർവ്വതി ദേവി. ദേശാഭിമാനി ദിനപത്രത്തിലൂടെയാണു് മാധ്യമ രംഗത്ത് പ്രവേശിച്ചത്.

വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന കാലം പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിലുള്ള പങ്കാളിത്തമാണു് പത്രപ്രവർത്തനതത്തിലേയ്ക്ക് നയിച്ചത്.

PSC അംഗമായും സേവനം അനുഷ്ടിച്ചിട്ടുള്ള ശ്രീമതി പാർവതിദേവി നിരവധി സാഹിത്യ രചനകൾ നടത്തിയിട്ടുണ്ട്. അക്കമ്മ ചെറിയാന്റെ ജീവിതത്തെ ആസ്പദമാക്കി അക്കമ്മ ചെറിയാൻ എന്ന ലേഖനം എഴുതിയിട്ടുണ്ട്.
അബുദാബിയിലെ പ്രമുഖ കലാ- സാംസ്‌കാരിക സംഘടനയായ അബുദാബി ശക്തി തിയേറ്റേഴ്‌സ് ഏർപ്പെടുത്തിയ ബാലസാഹിത്യത്തിനുള്ള 2013 നുള്ള അവാർഡ് പാർവതി ദേവിയുടെ പുസ്തകം പത്രം പത്രം കുട്ടികളേ എന്നതിന് ലഭിക്കുകയുണ്ടായി.
ആർ. പാർവ്വതി ദേവി നിരവധി സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയാണ്

ഇന്ന് 23-12-2025
23/12/2025

ഇന്ന് 23-12-2025

22-12-2025 ഇന്ന് " വയലാർ സ്മൃതി സയാഹ്നം" എന്ന വിഷത്തിൽ സെമിനാർ അവതരിപ്പിക്കുന്നത് ഡോ: പി കെ ഗോപൻവിദ്യാർത്ഥി - യുവജന രാഷ്...
22/12/2025

22-12-2025 ഇന്ന്
" വയലാർ സ്മൃതി സയാഹ്നം" എന്ന വിഷത്തിൽ സെമിനാർ അവതരിപ്പിക്കുന്നത്
ഡോ: പി കെ ഗോപൻ

വിദ്യാർത്ഥി - യുവജന രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം, സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗം, ഗ്രന്ഥാലോകം പത്രാധിപ സമിതിയംഗം, ശാസ്താംകോട്ട തടാകസംരക്ഷണ സമിതി ഏകോപന സമിതി കൺവീനർ, ദക്ഷിണേന്ത്യൻ കൾചറൽ സെൻറർ അംഗവുമാണ്. സി.പി.എം ഏരിയ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ്, പു.ക.സ ജില്ല സെക്രട്ടറി, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കാലിക്കറ്റ് സർവകലാശാലയിൽ നിന്നു "സാഹിത്യവും സിനിമയും ദൃശ്യസൗന്ദര്യ രൂപാന്തരീകരണത്തിന്റെ പ്രശ്നങ്ങൾ എം.ടി. വാസുദേവൻനായർ, പി. പത്മരാജൻ, സി.വി. ശ്രീരാമൻ എന്നിവരുടെ രചനകളെ ആസ്പദമാക്കി ഒരു പഠനം' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു.
അമ്പത്തൊന്ന് കമ്പികളുള്ള വീണ, വിവിധ മേഖലയിലെ 25 സ്ത്രീകളെ വിലയിരുത്തുന്ന സ്ത്രീജീവിതം, ശൂരനാട് സമരചരിത്രം, എൻ എസ് ഒരോർമ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

21-12-2025 ഇന്ന് "കേരളീയത ചലച്ചിത്ര ഗാനങ്ങളിലൂടെ" എന്ന വിഷത്തിൽ സെമിനാർ അവതരിപ്പിക്കുന്നത് ശ്രീ മുഖത്തല ശ്രീകുമാർ ആണ്.ആ​...
21/12/2025

21-12-2025 ഇന്ന്
"കേരളീയത ചലച്ചിത്ര ഗാനങ്ങളിലൂടെ" എന്ന വിഷത്തിൽ സെമിനാർ അവതരിപ്പിക്കുന്നത് ശ്രീ മുഖത്തല ശ്രീകുമാർ ആണ്.
ആ​കാ​ശ​വാ​ണി​യു​ടെ മു​ഖ​വും ശ്രോ​താ​ക്ക​ളു​ടെ പ്രി​യ​ങ്ക​ര​നു​മാ​യ ശ്രീ​കു​മാ​ർ മു​ഖ​ത്ത​ല 1990ൽ ​കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി​യി​ൽ ട്രാ​ൻ​സ്മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം ആ​കാ​ശ​വാ​ണി​യു​ടെ അ​സി. സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ (പ്രോ​ഗ്രാം) ത​സ്തി​ക​യി​ലാ​ണ്​ വിരമിച്ചത്.

ആ​കാ​ശ​വാ​ണി പ​രീ​ക്ഷി​ച്ച ത​ത്സ​മ​യം തെ​രു​വു​ക​ളി​ൽ ശ്രോ​താ​ക്ക​ളു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന 'റോ​ഡ് ഷോ' ​പ​രി​പാ​ടി​ക്ക്​ ചു​ക്കാ​ൻ പി​ടി​ച്ച​വ​രി​ൽ പ്ര​ധാ​നി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടാ​തെ, റേ​ഡി​യോ കാ​ർ​ട്ടൂ​ർ എ​ന്ന പു​തി​യ ആ​ശ​യ​വും ശ്രീ​കു​മാ​ർ മ​ല​യാ​ള​ക്ക​ര​യെ പ​രി​ച​യ​പ്പെ​ടു​ത്തി. 'ക​ലി​കാ​ലം' എ​ന്ന റേ​ഡി​യോ കാ​ർ​ട്ടൂ​ണി​ന് ബി​ജു മാ​ത്യു​വി​നൊ​പ്പം ര​ച​ന നി​ർ​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി​ക്കാ​യി യേ​ശു​ദാ​സ്, ഒ.​എ​ൻ.​വി. കു​റു​പ്പ്, ടി. ​പ​ത്മ​നാ​ഭ​ൻ തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ളു​മാ​യി ശ്രീ​കു​മാ​ർ ന​ട​ത്തി​യ അ​ഭി​മു​ഖ​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. കൊ​ച്ചി ആ​കാ​ശ​വാ​ണി​ക്കാ​യി അ​ദ്ദേ​ഹം രൂ​പ​മാ​റ്റം വ​രു​ത്തി​യ 'ശ്ര​വ്യ നി​ഘ​ണ്ടു'​വി​ന് കാ​തോ​ർ​ക്കാ​ർ ശ്രോ​താ​ക്ക​ളേ​റെ​യാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​ക്കാ​യി ഒ​രു​പി​ടി റേ​ഡി​യോ നാ​ട​ക​ങ്ങ​ളും അ​ദ്ദേ​ഹം ത​യാ​റാ​ക്കി. 19 വ​ർ​ഷ​മാ​യി ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് സ​മ​യ​ത്ത് ആ​കാ​ശ​വാ​ണി​ക്കാ​യി റ​ണ്ണി​ങ് ക​മ​ന്‍റ​റി പ​റ​ഞ്ഞിരുന്നത് ശ്രീ​കു​മാ​റാ​ണ്

ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി 'മ​ൻ കി ​ബാ​ത്ത്' എ​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ​ബ്ദ​മാ​യി മ​ല​യാ​ളി​യു​ടെ കാ​തു​ക​ളി​ലേ​ക്കെ​ത്തു​ന്ന​തും ശ്രീ​കു​മാ​റി​ന്‍റെ ശ​ബ്ദ​മാ​ണ്. 200ഓ​ളം ല​ളി​ത​ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​വ​ധി ക​വി​ത​ക​ൾ ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ അ​ച്ച​ടി​ച്ചു​വ​ന്നി​ട്ടു​ണ്ട്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ന​ൽ​കു​ന്ന സി.​ബി. കു​മാ​ർ എ​ൻ​ഡോ​വ്മെ​ന്‍റ്, വി.​ടി. സ്മാ​ര​ക പു​ര​സ്കാ​രം, ക​ട​മ്മ​നി​ട്ട ക​വി​ത പു​ര​സ്കാ​രം, ത​ക​ഴി സാ​ഹി​ത്യ പു​ര​സ്കാ​രം, ത​നി​ക കാ​വ്യ പു​ര​സ്കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

Address

Thiruvananthapuram
695607

Telephone

00919895636377

Website

Alerts

Be the first to know and let us send you an email when Nehru youth center & Drisya fine arts society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share