കുപ്പം ജലോത്സവം Kuppam Jalolsavam

കുപ്പം ജലോത്സവം Kuppam Jalolsavam "കുപ്പം ജലോത്സവം" ഉത്തര മലബാറിലെ ജപരാ?

വിഷു ഒരു വിഷുതന്നെയായിരുന്നു..!!☺☺☺
11/04/2017

വിഷു ഒരു വിഷുതന്നെയായിരുന്നു..!!☺☺☺

അതെ വിഷു ഒരു വിഷുതന്നെയായിരുന്നു...!!!
ശിക്കാരി ഓലപടക്കം കുരുവി പച്ചകെട്ട് കമ്പിതിരി നിലചക്രം പൂക്കുറ്റി എലിവാണം കളർ തീപ്പെട്ടി ഒന്നൊന്നര പടക്കങ്ങളും മണ്ണെണ്ണ വിളക്കും തീപെട്ടിയും ഓ ഇതൊക്കെയായിരുന്നു വിഷു തലേന്ന് നാട്ടിൻ പുറങ്ങളിലെ ചിരട്ടകളെ പോലും തകർത്ത ബോംബ്‌ സ്‌ഫോടനം......!!!!!!
കൂട്ടുക്കാർ ഒരാളെ പോലും ഒഴിവാക്കാതെ വാങ്ങുന്ന കൈനീട്ടം പുതിയ ഉടുപ്പുകളുടെ പുതുമണം തലേന്ന് അമ്മ ഉറക്കമൊഴിച്ചതിന്റെ കൊന്നപൂവും മറ്റുമുള്ള കണിയും
വാഴ ഇലയിലെ പയസത്തോട് കൂടിയ ഒന്നൊന്നര സദ്യയും ഇതൊക്കെയായിരുന്നു നാട്ടിൻ പുറങ്ങളിൽ കൂട്ടുകാരൊത്തുള്ള വിഷു ദിനങ്ങൾ ഓർക്കുമ്പോൾ തന്നെ മനസ്സില്‍ ഒരു നീറ്റൽ...!!!!!!!
ഓർമയിലെ ചില വിഷു കാഴ്ചകള്‍..

29/10/2016

കത്തുന്ന നാളം ആവുക...
അത് കാണാന്‍ മറ്റുള്ളവര്‍ക്ക് നല്ല ഭംഗിയാണ്...
എന്നാല്‍ സ്വയം എരിയുന്നതിന്‍റെ പുകയും വേദനയും...
ആരാണ് ഓര്‍മിക്കുന്നത്‌...
എങ്കിലും ഒരു വിളക്കായി എരിഞ്ഞു തീരുക...
എന്നും എപ്പോഴും വെളിച്ചമാവാന്‍...
ഇരുട്ടിനെ വെല്ലുന്ന പ്രകാശമാവാന്‍...
ദീപമേ നീ തുണ...
എല്ലാവര്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകൾ...
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി അഥവാ ദിവാലി (ഹിന്ദി: दिवाली, തമിഴ്: தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത്ആ ഘോഷിക്കുന്നു.
ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ്‌ ദീവാളീ എന്നായിത്തീർന്നത്.
ദീപാവലി ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്‌.
🔸ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത്.
🔸ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷം.
🔸ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ദീപാവലിക്ക് ഉള്ളത്.
🔸ധന ത്രയോദശി🔸
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
🔸നരക ചതുർദശി🔸
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്.
🔸ലക്ഷ്മി പൂജ🔸
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.
🔸ബലി പ്രതിപദ🔸
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്.വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
🔸ഭാതൃ ദ്വിതീയ🔸
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സമാധാനത്തിന്റെയും സന്തോഷത്തിന്‍റെയും
ദീപാവലി ആശംസകള്‍...

ആവേശത്തുഴയെറഞ്ഞ് കുപ്പംജലോത്സവം...
19/09/2016

ആവേശത്തുഴയെറഞ്ഞ് കുപ്പംജലോത്സവം...

കുപ്പം ജലോത്സവം 2016 എകെജിപടോത്തുരുത്തി ജലരാജാക്കന്മാര്‍..
19/09/2016

കുപ്പം ജലോത്സവം 2016 എകെജിപടോത്തുരുത്തി ജലരാജാക്കന്മാര്‍..

കുപ്പം ജലോത്സവത്തിന്റ വരവറിയിച്ചുകൊണ്ട് നടന്ന വിളംബര ഘോഷയാത്ര..
18/09/2016

കുപ്പം ജലോത്സവത്തിന്റ വരവറിയിച്ചുകൊണ്ട് നടന്ന വിളംബര ഘോഷയാത്ര..

കുപ്പം ജലോത്സവം 2016 ജല രാജാക്കന്മാർക്കുള്ള ട്രോഫികൾ..
18/09/2016

കുപ്പം ജലോത്സവം 2016 ജല രാജാക്കന്മാർക്കുള്ള ട്രോഫികൾ..

"കുപ്പം ജലോത്സവം 2016" ഇനി രണ്ട് ദിനങ്ങൾ കൂടി.. ആവേശോജ്വലമായ ജല മാമാങ്കത്തിന്റെ വരവറിയിച്ചുകൊണ്ട് വിളംബര ഘോഷയാത്രയുമായ് ...
15/09/2016

"കുപ്പം ജലോത്സവം 2016" ഇനി രണ്ട് ദിനങ്ങൾ കൂടി.. ആവേശോജ്വലമായ ജല മാമാങ്കത്തിന്റെ വരവറിയിച്ചുകൊണ്ട് വിളംബര ഘോഷയാത്രയുമായ് നാളെ ഞങ്ങൾ എത്തുകയായ്.. Gramavedi Arts & Sports Club Kuppam Kuppam #കുപ്പം_ജലോത്സവം_2016

"കുപ്പം ജലോത്സവം 2016" സെപ്റ്റംബര്‍ 18ന് ഉച്ചയ്ക്ക് 2മണിക്ക് കുപ്പംപുഴയില്‍ കുപ്പം പാലത്തിന് സമീപം.
13/09/2016

"കുപ്പം ജലോത്സവം 2016" സെപ്റ്റംബര്‍ 18ന് ഉച്ചയ്ക്ക് 2മണിക്ക് കുപ്പംപുഴയില്‍ കുപ്പം പാലത്തിന് സമീപം.

ഉത്തര മലബാറിലെ ജലരാജാക്കന്മാർ കുപ്പം പുഴയുടെ ഓളങ്ങളിൽ ആവേശ തിരകളുയർത്താൻ ഇനി ദിവസങ്ങൾ  മാത്രം. 2016 സെപ്റ്റംബർ 18 ഞായറാഴ...
12/09/2016

ഉത്തര മലബാറിലെ ജലരാജാക്കന്മാർ കുപ്പം പുഴയുടെ ഓളങ്ങളിൽ ആവേശ തിരകളുയർത്താൻ ഇനി ദിവസങ്ങൾ മാത്രം. 2016 സെപ്റ്റംബർ 18 ഞായറാഴ്ച
ഗ്രാമവേദി ആർട്സ്& സ്പോർട്സ് ക്ലബ് കുപ്പത്തിന്റെയും കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിലിന്റെയും സംയുക്താഭിമുഘ്യത്തിൽ വള്ളവും വെള്ളവും താളവും മേളവും സംഗീതവും നൃത്തവും വർണ്ണങ്ങളും ആരവങ്ങളും എല്ലാം ഒത്തുചേർന്ന ആവേശോജ്വലമായ ഒരു ജലമാമാങ്കത്തിന്‌ കൂടി സാക്ഷ്യം വഹിക്കാൻ, പങ്കാളികളാവാൻ, കണ്ടാസ്വദിക്കാൻ നിങ്ങളേവരെയും ക്ഷണിക്കുകയാണ് രണ്ടാമത് #കുപ്പം_ജലോത്സവം_2016 ലേക്ക്. കുപ്പം പുഴയിലേക്ക്..

Address

Taliparamba
670502

Alerts

Be the first to know and let us send you an email when കുപ്പം ജലോത്സവം Kuppam Jalolsavam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category