Seethathodu Plus

Seethathodu Plus സീതത്തോടിന്റെ സ്പന്ദനങ്ങൾ..

02/09/2026

സുകുമാരകുറുപ്പ് ഒഴികെ
മുഴുവൻ കുറ്റവാളികളും പിടിക്കപ്പെടും

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഡിസ്കിന്റെ പ്രവർത്തനങ്ങളിൽ നിന്നും കുടുംബശ്രീയെ ഒഴിവാക്കിയ യുഡിഎഫ് സർക്കാർ നടപട...
12/08/2026

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഡിസ്കിന്റെ പ്രവർത്തനങ്ങളിൽ നിന്നും കുടുംബശ്രീയെ ഒഴിവാക്കിയ യുഡിഎഫ് സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സംസ്ഥാനത്തിന്റെ പൊതുസ്വത്താണ് കുടുംബശ്രീ. കെ ഡിസ്ക് ആകട്ടെ ലക്ഷക്കണക്കിന് യുവാക്കൾക്കും തൊഴിലന്വേഷകർക്കും തൊഴിൽ ലഭിക്കുന്നതിനുൾപ്പെടെ സഹായകരമാകുന്ന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ഏജൻസിയും.

കെ ഡിസ്കിന്റെ വീടുവീടാന്തരമുള്ള സർവേയും മറ്റു പ്രവർത്തനങ്ങളും ഏറ്റവും സുതാര്യമായും പിഴവില്ലാതെയും നടന്നുവരുന്നത് കുടുംബശ്രീ യുമായുള്ള സഹകരണത്തിലൂടെയാണ്. കുടുംബശ്രീയിൽ അംഗങ്ങളായുള്ള പതിനായിരക്കണക്കിന് സ്ത്രീകൾക്ക് ഇതിലൂടെ പ്രതിഫലവും ലഭിക്കുന്നുണ്ട്.

കുറ്റമറ്റതും കാര്യക്ഷമതയുള്ളതുമായ ഈ സംവിധാനത്തെ തകർക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന് യുഡിഎഫ് വ്യക്തമാക്കണം. പരാക്രമം കുടുംബശ്രീയോടല്ല വേണ്ടൂ.. എന്നു മാത്രമേ പറയാനുള്ളൂ.

സാമൂഹിക സുരക്ഷപെൻഷൻ മാതൃകപരമായി വിതരണം ചെയ്യുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്കിനെതിരെ കോൺഗ്രസ്‌ നേതൃത്വത്തിൽ തെറ്റായ പ്രച...
11/08/2026

സാമൂഹിക സുരക്ഷപെൻഷൻ മാതൃകപരമായി വിതരണം ചെയ്യുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്കിനെതിരെ കോൺഗ്രസ്‌ നേതൃത്വത്തിൽ തെറ്റായ പ്രചരണം നടത്തുകയാണ്.

1675 ഗുണഭോക്താക്കൾക്കാണ് സീതത്തോട് സഹകരണബാങ്ക്
നേരിട്ട് വീടുകളിൽ എത്തി പെൻഷൻ കൈമാറുന്നത്
ഇതിൽ മരണപ്പെട്ട
4ആളുകൾക്കു ഒഴികെ ബാക്കി എല്ലാവർക്കും പെൻഷൻ
വീടുകളിൽ എത്തി കൈമാറുകയും മരണപെട്ടവരുടെ തുക സർക്കാരിലേക്ക് തിരികെ നൽകിയിട്ടുമുള്ളതാണ്.

പെൻഷൻ ഗുണഭൂകതാക്കൾക്ക് ഇത് സംബന്ധിച്ച് യാതൊരു പരാതിയും ഇല്ലാതിരിക്കെയാണ്.

ഗവി വാർഡിൽ പെൻഷൻ നൽകിയില്ലെന്നാരോപിച്ചു
കോൺഗ്രസ്‌ നേതൃത്വത്തിൽ
സമരംനടത്തി തെറ്റ്ധാരണ പരത്താൻ ശ്രമിച്ചത് .

വിതരണഘട്ടത്തിൽ വീടുകളിൽ ഗുണഭോക്താക്കൾ ഇല്ലാത്തതിനാൽ ഗവിയിലെ 06 ആളുകൾക്ക് പെൻഷൻ നൽകാതെ മാറ്റാളുകളുടെ പക്കൽ ഏല്പിക്കാതെ ഏജന്റ് മടങ്ങി വന്നിരുന്നു.

ഉരുൾപൊട്ടി യാത്ര തടസ്സപ്പെടുത്തിയതിനാലും റെഡ് അലെർട് നിലനിന്നിരുന്ന ദിവസവും ഗവിയിൽ പെൻഷൻ വിതരണം നടന്നില്ലന്ന് കോൺഗ്രസ്‌ കരുതി.
എന്നാൽ 3ജില്ലാ അതിർത്തികളിലൂടെ സഞ്ചരിച്ചു വണ്ടിപ്പെരിയാർ വഴി ഗവിയിൽ എത്തി പെൻഷൻ വിതരണം ചെയ്തു

നിലവിൽ ഗവി വാർഡിലെ ഗുണഭോക്താകൾക്ക് ഉൾപ്പെടെ
പെൻഷൻ വിതരണം പൂർത്തീകരിച്ചിട്ടുള്ളതും മരണപ്പെട്ട 4 പേരുടെ പെൻഷൻതുക തിരികെ അടച്ചതുമാണ്.

തകർച്ചയിൽ നിന്ന സീതത്തോട് സർവീസ് സഹകരണ ബാങ്ക് നിലവിൽ മെച്ചപ്പെട്ട നിലയിലേക്ക് ഉയർന്നു വരികയാണ്.
ഇതിൽ അസഹിഷ്ണുതപൂണ്ട കോൺഗ്രസ്‌ നേതൃത്വം ബാങ്കിനെ ആക്ഷിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകൾ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നത് ഇതിനെതിരെ നിയമനടപട
ടികൾ സ്വീകരിച്ചതായി ബാങ്ക് പ്രസിഡന്റ്‌ ടി എൻ സുധാകരൻ പറഞ്ഞു

പണ്ടാരോ പറഞ്ഞിരുന്നു മണ്ടനായ മണ്ഡലം പ്രസിഡണ്ടെന്ന്.ഗവിയിൽ പെൻഷൻ കൊടുത്തില്ലെന്നു പറഞ്ഞു സമരം നടത്തിപാളിപോയ മണ്ഡലം പ്രസിഡ...
10/08/2026

പണ്ടാരോ പറഞ്ഞിരുന്നു മണ്ടനായ മണ്ഡലം പ്രസിഡണ്ടെന്ന്.

ഗവിയിൽ പെൻഷൻ കൊടുത്തില്ലെന്നു പറഞ്ഞു സമരം നടത്തിപാളിപോയ മണ്ഡലം പ്രസിഡന്റ്‌ തൊടുന്നതെല്ലാം പാളുന്നു.

ഗവിയിലെ അവശേഷിച്ച ആറു പേർക്കും പെൻഷൻ നൽകിയിരുന്നു. ആദ്യഘട്ടത്തിൽ വിതരണത്തിനു എത്തിയപ്പോൾ വീട്ടിൽ ഇല്ലായിരുന്നവർക്ക് ഉരുൾപൊട്ടൽ മൂലം റോഡ് തകർന്ന ഗവിയിലേക്ക് 3 ജില്ലാ അതിർത്തികളിൽ കൂടി സഞ്ചരിച്ചു വണ്ടിപ്പെരിയർവഴി ഗവിയിൽ എത്തിയാണ് പെൻഷൻ കൊടുത്തത്

അനാവശ്യപ്രചരണം നടത്തി കുത്തിതിരിപ്പിനു ശ്രമിക്കുന്ന മണ്ഡലം പ്രസിഡന്റ്‌ ന്റെ ജീവിതം ഇനിയും പാളാൻ ബാക്കി

കുത്തിതിരിപ്പ് സീതത്തോട്ടിൽ വിലപ്പോകില്ല 😄പാലം പണിയാതിരിക്കാൻ കുത്തിതിരുപ്പുമായോ നടന്നവൻ ഷോപ്പിംഗ് കോംപ്ലക്സ് പണിയാതിരിക...
10/08/2026

കുത്തിതിരിപ്പ് സീതത്തോട്ടിൽ വിലപ്പോകില്ല 😄

പാലം പണിയാതിരിക്കാൻ കുത്തിതിരുപ്പുമായോ നടന്നവൻ

ഷോപ്പിംഗ് കോംപ്ലക്സ് പണിയാതിരിക്കാൻ കുത്തിത്തിരുപ്പുമായി നടന്നവൻ

പെൻഷൻ ബാങ്കിൽ ആക്കുന്നതിന്റെ ജാള്യത മറക്കാൻ പുതിയ തന്ത്രവുമായി.

ആദ്യം നിന്റെ പ്രവർത്തകരെ ഒന്ന് ബോധ്യപ്പെടുത്താൻ നോക്കൂ

ആ സമരവും സ്വാഹാ

പെൻഷൻ വീട്ടിൽ കൊണ്ട് കൊടുക്കുന്നത് ഒഴിവാക്കിയതിൽ നാട്ടിൽ ഉണ്ടായ ജാള്യത മറക്കാനാണ് ഉടായിപ്പ് സമരവുമായി കോൺഗ്രസ്‌ ഇന്ന് സഹകരണ ബാങ്കിൽ എത്തിയത്

പ്രതിഷേധകഴിഞ്ഞു ജില്ലാ ഓഫീസിൽ അന്വേഷിച്ചപ്പോൾ സീതത്തോട് സഹകരണ ബാങ്കിന് 100ൽ 100 മാർക്ക്.

സമയബന്ധിതമായി പെൻഷൻ നൽകുകയും ചെയ്തു മരണപ്പെട്ട 4പേരുടെ പെൻഷൻ ക്യാഷ് ബാങ്ക് തിരിച്ചു അടക്കുകയും ചെയ്തു.

ഗവിയിൽ പെൻഷൻ കിട്ടിയില്ലെന്നപേരിലായിരുന്നു കോൺഗ്രസ്‌ സമരം.

വസ്തുതകൾ അറിഞ്ഞ സമരക്കാർ തമ്മിൽ കലഹമായി ഗവിയിൽ പെൻഷൻ ആദ്യഘട്ടത്തിൽ കിട്ടാതിരുന്നത്. സ്ഥലത്തില്ലാഞ്ഞ 6പേർക്ക് മാത്രം. ഉരുൾപൊട്ടലിൽ ഗവിയിലേക്കുള്ള യാത്രസൗകര്യം മുടങ്ങി. റെഡ് അലെർട് നിലനിൽക്കെത്തന്നെ ഇടക്കി വണ്ടിപെരിയാർ വഴി ഗവിയിൽ എത്തി അവശേഷിച്ച ആറുപേർക്കും പെൻഷൻ നൽകിയിരുന്നു.

ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പെൻഷൻ വീട്ടുകളിൽ എത്തിച്ചു നൽകുന്നത് സീതത്തോട് സഹകരണ ബാങ്ക് ആണ്.

പരാതികൾ ഇല്ലാതെ പെൻഷൻ നൽകുന്ന ബാങ്കിനെ ആക്ഷേപിച്ചാൽ പെൻഷൻ വീട്ടിൽ നിന്നും മാറ്റുന്നതിന്റെ ജാള്യത മറക്കാനാവില്ല

06/08/2026

സഹകരണ ബാങ്കുകൾ
വഴിയുള്ള ക്ഷേമപെൻഷൻ
വിതരണം നിർത്തലാക്കി
സർക്കാർ ഉത്തരവായി

അർഹതപ്പെട്ട പെൻഷൻ
അർഹരായവരുടെ കൈയ്യിൽ നേരിട്ടെത്തിക്കണം എന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നയം.

അതിന്റെ ഭാഗമായിരുന്നു സഹകരണ ബാങ്കുകൾ വഴി നേരിട്ടുള്ള ധനവിതരണംഇനി കൊമേഴ്‌സ്യൽ ബാങ്ക് അക്കൗണ്ട് വഴി ക്ഷേമപെൻഷൻ വിതരണം നടത്താനാണത്രെ സർക്കാർ തീരുമാനം.
അവിടെ പോയി വരി നിന്ന് പെൻഷൻ വാങ്ങുക
അവിടെ വരെ എങ്ങനെ പോകും

ഇനി മക്കളെയും കൊച്ചുമക്കളെയും ഏല്പിക്കാം അവർ കൃത്യമായി എടുത്തു തരുമല്ലോ

അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തില്ല.
ബാങ്ക് ചാർജ് കട്ട്‌ ചെയ്തു
തുടങ്ങിയ പ്രശ്നങ്ങൾ വിസ്മയത്തിൽ ഒരു പ്രശ്നമാകില്ലല്ലോ

മൂന്നോ നാലോ മാസം കഴിഞ്ഞാൽ ക്ഷേമപെൻഷൻ എന്നൊന്ന് തന്നെ കാണില്ല.
പിന്നെ അത് സഹകരണ ബാങ്കുകളോ,കൊമേഴ്‌സ്യൽ ബാങ്കുകളോ വഴി വിതരണം ചെയ്താലെന്ത്.!!!

ഗ്യാസ് സബ്‌സിഡി കട്ട്‌ ചെയ്തു ആധാർ അധിഷ്ഠിത അക്കൗണ്ടിൽ ആക്കിയ പോലെ

30/07/2026

Address

Rani
689667

Website

Alerts

Be the first to know and let us send you an email when Seethathodu Plus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share