26/09/2022
*വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക*
☘️☘️
🅺Ꮧ🄽🅳🅰🆃♓🆄♍
𝖆 𝖋𝖆𝖒𝖎𝖑𝖞 𝖊𝖓𝖙𝖊𝖗𝖙𝖆𝖎𝖓𝖒𝖊𝖓𝖙
🅺 𝕰✝Ⓣ🅰 🆃♓ひ♍
*നല്ലത് എന്റേതും മോശം നിന്റേതും*...
ആധുനിക കാലത്ത് പല കുടുംബങ്ങളിലും *കുഞ്ഞുങ്ങളെ* പറ്റി *പിതാവും മാതാവും* തമ്മിൽ *തല്ലാണ്* നടക്കുന്നത്. മക്കൾക്ക് *കുറ്റവും കുറവുമുണ്ടെങ്കിൽ അത് നിന്റെ പ്രശ്നം.* *നല്ലതൊക്കെ എന്റെ ഗുണം* എന്ന സംസാരം *നല്ലതല്ല.*
*കണക്കു പരീക്ഷയുടെ* മാർക്കുമായി മകൻ വന്നു. 50 മാർക്കിന് *43 മാർക്കിന്റെ കുറവ്!!!* പിതാവ് കണ്ണുരുട്ടി, *ചൂരലെടുത്തു.* മാതാവ് പറഞ്ഞു “പോട്ടെ, *ചെറിയ കുട്ടിയല്ലേ...*
*നീ പെറ്റതല്ലേ,* *നിന്റെ കുഴപ്പം* എന്നു പറഞ്ഞുകളഞ്ഞു പിതാവ്.
*ഇംഗ്ലിഷ് പരീക്ഷയ്ക്ക്* അവന് *50ൽ അമ്പതും കിട്ടി.* മുഴുവൻ മാർക്കും നേടി വന്ന മകനെ കണ്ട *സന്തോഷത്തിൽ* പിതാവ് *പറഞ്ഞു.* *“എന്തായാലും എന്റെ വിത്തല്ലേ,* അതിന്റെ *ഗുണം* കാണിക്കാതിരിക്കുമോ?''
പിതാവും മാതാവും *പരസ്പരം പഴിചാരുന്നത്* കുട്ടികളെ വളരെ *നെഗറ്റീവായി* ബാധിക്കും. മാതാവ് മക്കളെ വഴക്കു പറയുമ്പോൾ പിതാവ് *മറുപക്ഷം പറയരുത്.* *മക്കളെ തിരുത്തുന്ന കാര്യത്തിൽ രണ്ടുപേർക്കും ഒരേ നിലപാടായിരിക്കണം.* ഇല്ലെങ്കിൽ കുട്ടികൾ അത് *മുതലെടുക്കും.* പരസ്പരം യുദ്ധം ചെയ്യാനല്ല, *ഒരുമിച്ചു നിന്നു* മക്കളെ *നേടാനാണ്* ശ്രമിക്കേണ്ടത്.
ചില ഉമ്മമാരുണ്ട്. മകനോ മകളോ തെറ്റ് ചെയ്താൽ പറയും, *“ഉപ്പയിന്ന് ഇങ്ങോട്ടു വരട്ടെ, ഞാൻ പറഞ്ഞുകൊടുക്കുന്നുണ്ട്.''*
പങ്കാളിയേക്കുറിച്ച് *ഭയപ്പെടുത്തുന്ന ഇമേജ് കൊടുക്കരുത്.*
ചൂരലിന് *അടിച്ചാലേ* കുട്ടി *നന്നാകൂ* എന്നാണ് ചിലരുടെ *ധാരണ.* പക്ഷേ, *എത്ര കുട്ടികൾ അങ്ങനെ നന്നായിട്ടുണ്ട്?* *അമിതമായ ശാസനവും ശിക്ഷണവും* കുട്ടിയിൽ *നിഷേധാത്മക വികാരങ്ങൾ* ഉളവാക്കാം. *ക്ഷമയോടെയും സ്നേഹത്തോടെയും* പറഞ്ഞു *തിരുത്തുകയാണ്* വേണ്ടത്.
മക്കളും മാതാപിതാക്കളും *സുഹൃത്തുക്കളെ പോലെ* പെരുമാറണമെന്നാണ് പുതിയ *പേരന്റിങ്* തിയറികൾ പറയുന്നത്. പക്ഷേ, മിക്ക വീടുകളിലും *കുടുംബാംഗങ്ങൾ തമ്മിൽ സംസാരിക്കാൻ പോലും സമയമില്ല.*
ബന്ധങ്ങൾക്ക് *ഊഷ്മളത നഷ്ടപ്പെടുന്ന* കാലം. അതുകൊണ്ട് ബന്ധങ്ങൾ നിലനിർത്താൻ *മനപൂർവമായ ശ്രമങ്ങൾ* വേണം. പിതാവിനെക്കുറിച്ച് മാതാവും മാതാവിനെക്കുറിച്ച് പിതാവും *നന്മ പറഞ്ഞുകൊടുക്കുക.* വെല്യുപ്പയും വലിയൂമ്മയുമായും *സൗഹൃദം* സ്ഥാപിക്കാൻ പരിശീലിപ്പിക്കുക. അങ്ങനെ, *കൂടുമ്പോൾ ഇമ്പമുള്ളതാകട്ടെ കുടുംബം.*
🙏🏻🙏🏻🙏🏻