04/02/2018
ഇന്ന് പൊടിപാറും!
*അന്ന് മഞ്ചേരിയെ !*
*ഇന്ന് പെരിന്തൽമണ്ണയെ ?*
മങ്കട അഖിലേന്ത്യ സെവൻസിലെ മൂന്നാം ദിനത്തിലും ഗോൾ മഴ കാണികൾക്ക് സമ്മാനിച്ച്കൊണ്ട് ആവേശകരമായ നാലാം സുദിനത്തിൽ ഇന്ന് (04-02-2018,ഞായർ) മത്സരിക്കുന്നു;
കഴിഞ്ഞ വർഷം മങ്കടയിൽ ഫിഫ മഞ്ചേരിയെ തകർത്തെറിഞ്ഞ പോരാട്ട വീര്യം നില നിർത്തിക്കൊണ്ട്, ആ ടീം ഇന്ന് വീണ്ടും പ്രതിരോധ ഭടൻ ലയണൽ തോമസിന്റെ പട നായകത്വത്തിൽ മങ്കടയിലെത്തുന്നു: *ശാസ്ത മെഡിക്കൽസ് ത്യശൂർ*
v/s
ഈ സീസണിൽ പെരിന്തൽമണ്ണ കാദറലി അഖിലേന്ത്യ സെവൻസിലെ കിരീടാവകാശികളായും ഉസോ എന്ന വിദേശ താരത്തിന്റെ മുന്നേറ്റ ചടുലതയുടെ മികവിൽ മികച്ച പെർഫോമൻസുമായി തിളങ്ങി നിൽക്കുന്ന
*എഫ്സി പെരിന്തൽണ്ണ*
യും തമ്മിൽ!
പെരിന്തൽമണ്ണ-മങ്കട-മഞ്ചേരി, എന്ന് സഞ്ചാര റൂട്ട് പറയപെടുന്നു/അറിയപെടുന്നു,
മഞ്ചേരിക്കും പെരിന്തൽമണ്ണക്കും മധ്യഭാഗത്തായി സ്ത്ഥിതി ചെയ്യുന്ന മങ്കടയിൽ അന്ന് (30-11-2016 ബുധൻ) റൂട്ടിലെ അങ്ങേയറ്റമായ മഞ്ചേരിയെ ശാസ്ത മെഡിക്കൽസ് ത്യശൂർ പരാജയപെടുത്തി.
ആളും ആരവങ്ങളും ആർത്തിരമ്പി വന്ന് അരങ്ങ് തകർത്ത ഫൈനൽ പോരാട്ടത്തിന്റെ പ്രതീതി ഉളവാക്കിയ ആ മത്സരം ഇന്നും ഓർക്കുന്നുണ്ടാവാം ഓരോ കാണികളും.
അതെ.. ഇന്ന് (04-02-2018,ഞായർ) മങ്കടയുടെ ഇങ്ങേയറ്റമായ പെരിന്തൽമണ്ണയെയും ശാസ്ത പരാജയപെടുത്തുമോ.?
അതോ?!
പെരിന്തൽമണ്ണ-മങ്കട-മഞ്ചേരി
റൂട്ടിലെ ഞങ്ങളുടെ അങ്ങേയറ്റക്കാരെ പോലയല്ല ഞങ്ങളെന്നും; പറഞ്ഞ്, മഞ്ചേരിയെ കഴിഞ്ഞ വർഷം തോൽപ്പിച്ചതിന്റെ പ്രതികാരം ശാസ്തയോട് പെരിന്തൽമണ്ണ തീർക്കുമോ ?
കാത്തിരുന്ന് കാണാം..
ഉത്സവാന്തരീക്ഷം തീർത്ത ആ മത്സരത്തെ പോലെ ഇന്നും കയ്യടികളുമായി നിങ്ങളുണ്ടാകില്ലേ..?
ഉണ്ടാവണം..പ്രേക്ഷകരേ..
മാന്യ ഫുട്ബോൾ പ്രേമികളെ ഇന്ന് രാത്രി 8.30ന് മങ്കട ഹൈസ്ക്കൂൾ മൈതാനിയിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
_____________________________________
Best Complements:
*⚽SoccerMANKADA⚽*
_____________________________________
https://m.facebook.com/story.php?story_fbid=738448709674011&id=579348478917369