75th Santosh Trophy Malappuram-Kerala 2022

75th Santosh Trophy Malappuram-Kerala 2022 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 75th Santosh Trophy Malappuram-Kerala 2022, Sports Event, Kottappadi Football Stadium, Downhill, Malappuram.

Malappuram Collector
02/05/2022

Malappuram Collector

സന്തോഷ് ട്രോഫി ഫൈനലിന് മുമ്പായി കേരളാ ക്യാപ്റ്റന്‍ ജിജോ ജോസഫ്, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഗൗരമങ്കി സിങ്, വെസ്റ്റ് ...
01/05/2022

സന്തോഷ് ട്രോഫി ഫൈനലിന് മുമ്പായി കേരളാ ക്യാപ്റ്റന്‍ ജിജോ ജോസഫ്, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഗൗരമങ്കി സിങ്, വെസ്റ്റ് ബംഗാള്‍ ക്യാപ്റ്റന്‍ മോണോടോഷ് ചകളദാര്‍ തുടങ്ങിയവർ മലപ്പുറം കോട്ടക്കുന്നിൽ കേരളാ വേഷത്തില്‍.
Indian Football Team Kerala Football Team Gouramangi Moirangthem Gouramangi Singh Monotosh Chakladar

മലപ്പുറത്തിന്റെ മണ്ണിൽ ഗോൾ മഴ......7 ഗോൾ നേടി കേരളം രാജകീയമായി ഫൈനലിലേക്ക്......                                        ...
29/04/2022

മലപ്പുറത്തിന്റെ മണ്ണിൽ ഗോൾ മഴ......

7 ഗോൾ നേടി കേരളം രാജകീയമായി ഫൈനലിലേക്ക്......



Kerala V/s Karnataka semi final match 7-3
29/04/2022

Kerala V/s Karnataka semi final match 7-3

28/04/2022
Kerala is leading against Karnataka 4-1
28/04/2022

Kerala is leading against Karnataka 4-1

കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയസന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയ. ഇരു ടീമുകളും രണ്...
21/04/2022

കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയ

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയ. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. 17 ാം മിനുട്ടില്‍ കേരളമാണ് ആദ്യ ലീഡെടുത്തത്. 40 ാം മിനുട്ടില്‍ മേഘാലയ സമനില പിടിച്ചു. 55 ാം മിനുട്ടില്‍ മേഘാലയ ലീഡ് എടുത്തെങ്കിലും ആ ലീഡിന് മൂന്ന് മിനുട്ടിന്റെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. 49 ാം മിനുട്ടില്‍ മേഘാലയന്‍ ബോക്‌സിലേക്ക് കുതിച്ച ജെസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ജിജോ ജോസഫ് ബാറിന് മുകളിലൂടെ പുറത്തേക്ക് അടിക്കുകയും ചെയ്തു. കേരളത്തിനായി മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് ഷഹീഫ് എന്നിവരാണ് ഗോള്‍ നേടിയത്. മേഘാലയക്ക് വേണ്ടി കിന്‍സായിബോര്‍ ലൂയിഡ്, ഫിഗോ സിന്‍ഡായി എന്നിവര്‍ ഗോള്‍ നേടി. സിന്‍ഡായിയുടെ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഗോളാണ്. മൂന്ന് മത്സരത്തില്‍ രണ്ട് വിജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റുമായി കേരളമാണ് ഗ്രൂപ്പ് എയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റുമായി മേഘാലയയാണ് രണ്ടാമത്. സെമി ഫൈനല്‍ യോഗ്യത നേടാന്‍ കേരളം ഒരു മത്സരം കൂടെ കാത്തിരിക്കണം. 22-04-2022 വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.

ആദ്യ പകുതി

ഗ്രൂപ്പ് മത്സരത്തില്‍ സസ്‌പെന്‍ഷന്‍ മാറി കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തിയ ഷികിലിനെ പുറത്തിരുത്തി സഫ്‌നാദിനെ ഉള്‍പ്പെടുത്തിയാണ് കേരളം മേഘാലയക്കെതിരെ ഇറങ്ങിയത്. മേഘാലയന്‍ ഇലവനില്‍ മൂന്ന് മാറ്റങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് അറ്റാക്കിംങ് താരങ്ങളെയും ഒരു പ്രതിരോധ താരത്തെ അധികമായും ഉള്‍പ്പെടുത്തിയാണ് മേഘാലയ ഇറങ്ങിയത്. മേഘാലയന്‍ അറ്റാക്കോട് കൂടിയാണ് മത്സരം ആരംഭിച്ചത്. 10 ാം മിനുട്ടില്‍ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. ബോക്‌സിന് മുമ്പില്‍ നിന്ന് പ്രതിരോധ താരങ്ങളുടെ മുകളിലൂടെ അര്‍ജുന്‍ ജയരാജിനെ ലക്ഷ്യമാക്കി വിക്‌നേഷ് നല്‍കിയ പാസ് മേഘാലയന്‍ പ്രതിരോധ താരം വില്‍ബേര്‍ട്ട് ഡോണ്‍ബോക്കലാഗ് രക്ഷപ്പെടുത്തി. 15 ാം മിനുട്ടില്‍ രണ്ടാം അവസരം. ബോക്‌സിനു മുമ്പില്‍ നിന്ന് ഗോള്‍ ലക്ഷ്യമാക്കി അടിക്കാനിരുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫിനെ പിന്നില്‍ നിന്ന് ഒടിയെത്തി കിന്‍സായിബോര്‍ ലൂയിഡ് അവസരം രക്ഷപ്പെടുത്തി. 17 ാം മിനുട്ടില്‍ കേരളം ലീഡെടുത്തു. വലത് വിങ്ങില്‍ നിന്ന് ഒരു പ്രതിരോധ താരത്തെ മറികടന്ന് നിജോ ഗില്‍ബേര്‍ട്ട് നല്‍ക്കിയ പാസില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച മുഹമ്മദ് സഫ്‌നാദ് ഗോളാക്കി മാറ്റി. ഗോള്‍ വീണതിന് ശേഷം ഉണര്‍ന്നു കളിച്ച മേഘാലയക്ക് 25 ാം മിനുട്ടില്‍ അവസരം ലഭിച്ചു. പിന്നില്‍ നിന്ന് ഓടിയെത്തിയ പ്രതിരോധ താരം അജയ് അലക്‌സ് രക്ഷകനായി. 27 ാം മിനുട്ടില്‍ സോയല്‍ ജോഷി നല്‍കിയ പാസില്‍ വിക്‌നേഷ് ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 28 ാം മിനുട്ടില്‍ പ്രതിരോധ താരങ്ങളുടെ മുകളിലൂടെ വിക്‌നേഷ് നല്‍ക്കിയ പാസ് നിജോ ഗില്‍ബേര്‍ട്ട് ഓടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത മിനുട്ടില്‍ തന്നെ മേഘാലയന്‍ ഗോള്‍ കീപ്പര്‍ വരുത്തി പിഴവില്‍ നിന്ന് നിജോ ഗില്‍ബേര്‍ട്ടിന് ലഭിച്ച പന്ത് ഗോള്‍ കീപ്പറില്ലാത്ത പോസ്റ്റിലേക്ക് ചിപ്പ് ചെയ്‌തെങ്കിലും ലക്ഷ്യം കാണാനായില്ല. 35 ാം മിനുട്ടില്‍ മേഘാലയന്‍ താരം സങ്ക്തി ജനായി നല്‍ക്കിയ പാസ് ഗോള്‍ പോസ്റ്റിന് മുമ്പില്‍ നിന്ന് മികച്ച ടാക്കിളിലൂടെ സോയല്‍ രക്ഷപ്പെടുത്തി. 40 ാം മിനുട്ടില്‍ മേഘാലയ സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് അറ്റ്‌ലാന്‍സണ്‍ ഫസ്റ്റ് ബോക്‌സിലേക്ക് നല്‍ക്കിയ പാസില്‍ ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന കിന്‍സായിബോര്‍ ലൂയിഡ് ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതി

രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനുട്ടില്‍ തന്നെ കേരളത്തിന് അവസരം ലഭിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരായി എത്തിയ നൗഫലും ജെസിനും തമ്മില്‍ നടത്തിയ മുന്നേറ്റത്തില്‍ ജെസിന്‍ സെകന്റ് പോസ്റ്റിലേക്ക് നല്‍ക്കിയ പാസ് സഫ്‌നാദ് ഓടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയ വ്യത്യാസത്തില്‍ നഷ്ടമായി. 49 ാം മിനുട്ടില്‍ മേഘാലയന്‍ ബോക്‌സിലേക്ക് കുതിച്ച ജെസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ജിജോ ജോസഫ് ബാറിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു. 55 ാം മിനുട്ടില്‍ മേഘാലയ ലീഡ് നേടി. കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് ഫിഗോ സിന്‍ഡായി ഡെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഫിഗോ സിന്‍ഡായിയുടെ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഗോള്‍. 58 ാം മിനുട്ടില്‍ കേരളം സമനില പിടിച്ചു. ഇടതു വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന കേരള താരങ്ങളെ ലക്ഷ്യമാക്കി അടിച്ചു. മേഘാലയന്‍ താരങ്ങളുടെ തലയില്‍ തട്ടിയ പന്ത് മുഹമ്മദ് ഷഹീഫിന് ലഭിച്ചു. ഷഹീഫ് അടിച്ച് ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് വലതു വിങ്ങിലൂടെ മൂന്നേറി നൗഫല്‍ ഗോളിനായി അവസരം ഒരുക്കിയെങ്കിലും ഗോള്‍ വിട്ടുനിന്നു. 88 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഷഹീഫ് കൃത്യമായി സെകന്റ് പോസ്റ്റിലേക്ക് നല്‍കി. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ബിബിന്‍ അജയന്‍ ഹെഡ് ചെയ്‌തെങ്കിലും ബാറില്‍ തട്ടി. 90 ാം മിനുട്ടില്‍ മറ്റൊരു അവസരം ലഭിച്ചു. വലതു വിങ്ങിലൂടെ നൗഫല്‍ അകത്തേക്ക് കടന്ന് സോയലിന് നല്‍കിയ ബോള്‍ സോയല്‍ ബോക്‌സിലേക്ക് നല്‍കി. പന്ത് സ്വീകരിച്ച ജിജോ ജോസഫ് ഗോളിന് ശ്രമിച്ചെങ്കിലും മേഘാലയന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി.

താരമായി പകരക്കാര്‍; ബംഗാളിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചുKerala v/s Bengal 2-0കാല്‍ലക്ഷം വരുന്ന ആരാധകരെ ആവേശത്തിലാക്...
18/04/2022

താരമായി പകരക്കാര്‍; ബംഗാളിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
Kerala v/s Bengal 2-0
കാല്‍ലക്ഷം വരുന്ന ആരാധകരെ ആവേശത്തിലാക്കി കേരളം. കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ബംഗാള്‍ ഒരുക്കിയ കരുത്തുറ്റപ്രതിരോധത്തെ കീഴടക്കി രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫലാണ് കേരളത്തിന് ആദ്യ ഗോള്‍ നേടിയത്. 84 ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍കിയ പാസില്‍ ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍കീപ്പറെയും കബളിപ്പിച്ചാണ് നൗഫല്‍ ഗോള്‍ നേടിയത്. മത്സരം രണ്ടാം പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് പകരക്കാരനായി എത്തിയ ജെസിന്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ആദ്യ പകുതി

യോഗ്യത റൗണ്ടില്‍ ഇരട്ട മഞ്ഞകാര്‍ഡ് ലഭിച്ച് ഫൈനല്‍ റൗണ്ട് മത്സരത്തില്‍ ആദ്യ മത്സരം നഷ്ടപ്പെട്ട ഷിഗിലിനെ ആദ്യ ഇലവനില്‍ ഉല്‍പ്പെടുത്തിയാണ് കേരളം വെസ്റ്റ് ബംഗാളിനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഓഫ്‌സൈഡ് വില്ലനായി. 11 ാം മിനുട്ടില്‍ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് ബോളുമായി എത്തിയ വിക്‌നേഷ് ബോക്‌സിലേക്ക് നീട്ടിനല്‍ക്കിയ പാസ് ഷിഗിലിന് ലഭിച്ചു. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന കേരള താരങ്ങളെ ലക്ഷ്യമാക്കി ക്രോസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും ബംഗാള്‍ പ്രതിരോധം തട്ടിഅകറ്റി.12 ാം മിനുട്ടില്‍ കേരളത്തിന് ലഭിച്ച കോര്‍ണര്‍ മുഹമ്മദ് ഷഹീഫ് ഹെഡറിന് ശ്രമിച്ചെങ്കിലും ഗോള്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 19 ാം മിനുട്ടില്‍ ബംഗാളിന് ആദ്യ അവസരമെത്തി. പഞ്ചാബിനെതിരെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടി സ്‌ട്രൈക്കര്‍ ശുഭം ഭൗമിക് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 22 ാം മിനുട്ടില്‍ കേരളാ ഗോള്‍ കീപ്പര്‍ വി. മിഥുന്‍ നല്‍ക്കിയ പാസില്‍ വരുത്തിയ പിഴവില്‍ നിന്ന് ബംഗാള്‍ മധ്യനിരതാരം സജല്‍ ഭാഗിന് ലഭിച്ചു. ഗോള്‍ കീപ്പറുടെ മുകളിലൂടെ പോസ്റ്റിലൂടെ അടിക്കാന്‍ ശ്രമിച്ചെങ്കിലും കിക്ക് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. 25 ാം മിനുട്ടില്‍ കേരള താരം വിക്‌നേഷ് ബംഗാള്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോളായില്ല. 26 ാം മിനുട്ടില്‍ മധ്യനിരതാരം അര്‍ജ്ജുന്‍ ജയരാജ് വിങ്ങിലേക്ക് നീട്ടിനല്‍ക്കിയ പാസ് പിറകില്‍ നിന്ന് ഓടി കയറിയ നിജോ ഗില്‍ബേര്‍ട്ട് പന്തെടുത്ത് ക്രോസ് നല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബംഗാള്‍ ഗോള്‍കീപ്പറെ മറികടക്കാനായില്ല. 28 ാം മിനുട്ടില്‍ ബംഗാള്‍ താരം ശുഭം ഭൗമിക് നടത്തിയ മുന്നേറ്റം കേരളാ പ്രതിരോധ താരം അജയ് അലക്‌സ് രക്ഷപ്പെടുത്തി. 38 ാം മിനുട്ടില്‍ ഇടതു വിങ്ങില്‍ നിന്ന് കേരളത്തിന് ലഭിച്ച ഫ്രീകിക്കെടുത്ത അര്‍ജ്ജുന്‍ ജയരാജ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ അധികസമയത്ത് കേരള ക്യാപ്റ്റന്‍ ജിജോ ജോസഫ് ബോക്‌സിന് പുറത്തുനിന്ന് ഗോള്‍ ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

രണ്ടാം പകുതി

രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ തന്നെ അക്രമണിത്ത് ശ്രമിച്ച കേരളത്തിന് മിനുട്ടുകള്‍ ഇടവിട്ട് അവസരങ്ങള്‍ ലഭിച്ചു. 48 ാം മിനുട്ടില്‍ ബംഗാള്‍ പ്രതിരോധ താരം ഗോള്‍ കീപ്പറിന് നല്‍കിയ പാസ് തട്ടിയെടുത്ത ഷിഗില്‍ വിക്‌നേഷിന് നല്‍ക്കി. വിക്‌നേഷ് ഗോള്‍വല ലക്ഷ്യമാക്കി ചിപ്പ് ചെയ്‌തെങ്കിലും ബംഗാള്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. പിന്നീടും ബംഗാള്‍ ബോക്‌സിലേക്ക് ആക്രമണം അഴിച്ചുവിട്ട കേരളത്തിന് തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. 68 ാം മിനുട്ടില്‍ ഷിഗിലിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുത്ത അര്‍ജ്ജുന്‍ ജയരാജ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടി അകറ്റി. തുടര്‍ന്ന് ബോക്‌സിന് അകത്തുനിന്ന് ലഭിച്ച പന്തും കേരളത്തിന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 71 ാം മിനുട്ടില്‍ വിക്‌നേഷിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചെങ്കിലും അവസരം കളഞ്ഞുകുളിച്ചു. 78 ാം മിനുട്ടില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫല്‍ ബംഗാള്‍ പ്രതിരോധ താരങ്ങളെ മറിക്കടന്ന് ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് അതിമനോഹരമായി തട്ടിഅകറ്റി. 84 ാം മിനുട്ടില്‍ കേരളം ലക്ഷ്യം കണ്ടു. വലതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ജെസിന്‍ നല്‍ക്കിയ പാസ് ഓടിയെടുത്ത ക്യാപ്റ്റന്‍ ജിജോ ജോസഫ് ബംഗാളിന്റെ ഗോള്‍ പാസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫലിന് നല്‍ക്കി. ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍കീപ്പറെയും കബളിപ്പിച്ച് നൗഫല്‍ കേരളത്തിന് ലീഡ് നല്‍ക്കി. 90 ാം മിനുട്ടില്‍ ബംഗാളിന് ലഭിച്ച ഫ്രീകിക്ക് കേരള താരങ്ങളുടെ മുകളിലൂടെ ബോക്‌സിന് അകത്തേക്ക് നല്‍ക്കി. ബംഗാള്‍ താരത്തിന്റെ ഗോളെന്ന് ഉറപ്പിച്ച ഹെഡര്‍ ഗോള്‍കീപ്പര്‍ മിഥുന്‍ അധിമനോഹരമായി തട്ടിഅകറ്റി. രണ്ടാം പകുതിയുടെ അധിക സമയത്ത് കേരളാ പ്രതിരോധ താരം മുഹമ്മദ് ഷഹീഫ് സ്വന്തം ഹാഫില്‍ നിന്ന് തുടക്കമിട്ട മുന്നേറ്റം വലതു വിങ്ങില്‍ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജെസിന് നല്‍ക്കി. ജെസിന്‍ ഗോളാക്കി മാറ്റി..

Santosh Trophy 2022 Malappuram: Karnataka v/s Odissa match, Kottappadi Stadiumകര്‍ണാടക ഒഡീഷ്യ മത്സരം സമനിലയില്‍. ഇരുടീമു...
17/04/2022

Santosh Trophy 2022 Malappuram: Karnataka v/s Odissa match, Kottappadi Stadium
കര്‍ണാടക ഒഡീഷ്യ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ രണ്ടാം ദിനമായ ഇന്ന് (17-04-2022) കര്‍ണാടക ഒഡീഷ്യ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി. കര്‍ണാടകയ്ക്കായി അരങ്ങേറിയ മലയാളി താരം ബാവു നിഷാദ് ഒരു ഗോള്‍ നേടി. ഒഡീഷ്യക്കായി ജാമി ഓറം (15), ബികാശ് കുമാര്‍ സഹോ (65), ചന്ദ്ര മുധുലി (76) എന്നിവരാണ് ഗോള്‍ നേടിയത്. കര്‍ണാടകയ്ക്കായി സുധീര്‍ കൊട്ടികല ഇരട്ടഗോള്‍ നേടി (29,62), മലയാളി താരം ബാവു നിഷാദിന്റെ വകയാണ് ഒരു ഗോള്‍(34).

ആദ്യ പകുതി

ആദ്യ പകുതിയില്‍ ഇരുടീമുകളുടെയും അറ്റാക്കിംങാണ് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം കണ്ടത്. 13 ാം മിനുട്ടില്‍ ഒഡീഷ്യയെ തേടി ആദ്യ അവസരമെത്തി. മധ്യനിരതാരം ജാമിര്‍ ഓറം വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് നല്‍ക്കിയ പാസ് ലക്ഷ്യം കാണാനായില്ല. രണ്ട് മിനുട്ടിന് ശേഷം 15 ാം മിനുട്ടില്‍ ഒഡീഷ്യ ലീഡ് എടുത്തു. ഇടതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ മധ്യനിരതാരം ചന്ദ്ര മുധുലി സെകന്റ് പോസ്റ്റിലേക്ക് നീട്ടി നല്‍ക്കിയ പാസ് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്നു ജാമി ഓറം ഗോളാക്കി മാറ്റി. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച കര്‍ണാടകയ്ക്ക് 23 ാം മിനുട്ടില്‍ ആദ്യ അവസരമെത്തി. ഇടതു വിങ്ങില്‍ നിന്ന് കര്‍ണാടകന്‍ ക്യാപ്റ്റന്‍ സുനില്‍ കുമാര്‍ രണ്ട് ഒഡീഷ്യ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് ബോള്‍ നല്‍ക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. 29 ാം മിനുട്ടില്‍ കര്‍ണാടക സമനില പിടിച്ചു. വലതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ മധ്യനിരതാരം പ്രശാന്ത് കലിങ്ക ബോക്‌സിലേക്ക് നല്‍ക്കി ബോള്‍ സുധീര്‍ കൊട്ടികലയാണ് ഗോളാക്കി മാറ്റിയത്. 34 ാം മിനുട്ടില്‍ മലയാളി താരം ബാവു നിഷാദിലൂടെ കര്‍ണാടക ലീഡ് എടുത്തു. ബോക്‌സിന് പറത്ത് നിന്ന് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ച പന്ത് ഒഡീഷ്യന്‍ പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി ഗോളായി മാറുകയായിരുന്നു.

രണ്ടാം പകുതി

രണ്ടാം പകുതിയിലും ഇരുടീമുകളും തുടക്കം മുതല്‍ തന്നെ ആക്രമണത്തിന് ശ്രമിച്ചു. 50 ാം മിനുട്ടില്‍ ഒഡീഷ്യക്ക് അവസരം ലഭിച്ചു. ബോക്‌സിലേക്ക് നീട്ടിനല്‍ക്കിയ ലോങ് ത്രൗ ഫരീദ് എസ്.കെ. ഹെഡറിന് ശ്രമിച്ചെങ്കിലും ഗോള്‍ ബാറില്‍ തട്ടി. 55 ാം മിനുട്ടില്‍ കര്‍ണാടക താരം സുലൈമലൈ എടുത്ത ഫ്രീകിക്ക് ഒഡീഷ്യന്‍ ഗോള്‍ കീപ്പര്‍ അതിമനോഹരമായി തട്ടിഅകറ്റി. 62 ാം മിനുട്ടില്‍ ഒഷീഷ്യന്‍ പ്രതിരോധം വരുത്തിയ പിഴവില്‍ നിന്ന് വീണുകിട്ടിയ അവസരം സുധീര്‍ കൊട്ടികെല ഗോളാക്കി മാറ്റി. സ്‌കോര്‍ 3-1. മൂന്ന് മിനുട്ടിന് ശേഷം ഒഡീഷ്യ ഒരു ഗോള്‍ മടക്കി. വലത് വിങ്ങില്‍ നിന്ന് എറിഞ്ഞ ലോങ് ത്രൗ കര്‍ണാടകന്‍ ഗോള്‍ കീപ്പര്‍ ജയന്ത്കുമാര്‍ പഞ്ച്‌ചെയ്ത് അകറ്റാന്‍ ശ്രമിക്കവേ വരുത്തിയ പിഴവില്‍ ലഭിച്ച പന്ത് ബികാശ് കുമാര്‍ സഹോ ഗോളി കീപ്പറുടെയും പ്രതിരോധ താരങ്ങളുടെയും മുകളിലൂടെ പോസ്റ്റിലെത്തിച്ചു. തുടര്‍ന്ന് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ഗോളികൂപ്പറും ഗോള്‍ പോസ്റ്റും വില്ലനായി. 76 ാം മിനുട്ടില്‍ ഉഗ്രന്‍ ഗോളിലൂടെ ഒഡീഷ്യ സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് നല്‍ക്കിയ പാസ് ചന്ദ്ര മുദുലിയുടെ റോക്കറ്റ് ഷോട്ടിലൂടെയായിരുന്നു ഒഡീഷ്യ സമനില പിടിച്ചത്.

Kerala v/s Rajasthan match won by Kerala. Score 5-0
16/04/2022

Kerala v/s Rajasthan match won by Kerala. Score 5-0

Kerala v/s RajasthanKerala won 5-0
16/04/2022

Kerala v/s Rajasthan
Kerala won 5-0

Nijo Gilbert and Ajay Alex also scored for Bino George's Kerala at Manjeri on Saturday.

Address

Kottappadi Football Stadium, Downhill
Malappuram
676519

Alerts

Be the first to know and let us send you an email when 75th Santosh Trophy Malappuram-Kerala 2022 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category