Herald Sport

Herald Sport A Complete Online Sports Magazine HERALD SPORT , A Complete Online Sports Magazine. web- www.heralssport.com
[email protected]
mobno- +974 66122103

സെഞ്ചൂറിയന്‍: 2018ല്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആലോചിച്ചിരുന്നതായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്...
21/12/2021

സെഞ്ചൂറിയന്‍: 2018ല്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആലോചിച്ചിരുന്നതായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. പരിക്കേറ്റ തന്നോട് വേണ്ടത്ര പരിഗണന നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു ചിന്തയിലേക്ക് എത്തിയത് എന്നും അശ്വിന്‍ പറയുന്നു.

2018ലെ ഇംഗ്ലണ്ടിന് എതിരായ പരമ്പരക്ക് ശേഷമായിരുന്നു ഇത്. വിരമിക്കാം എന്ന തീരുമാനത്തിലേക്ക് അന്ന് എത്താന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായി. ഒരുപാട് പേര്‍ക്ക് പിന്തുണ ലഭിക്കുന്നു. എന്തുകൊണ്ട് എനിക്കില്ല? ഞാനും ഒട്ടും മോശമായല്ല കളിച്ചത്. ടീമിന് വേണ്ടി ഒരുപാട് കളികള്‍ ഞാനും ജയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് വേണ്ട പിന്തുണ ലഭിക്കുന്നതായി തോന്നിയില്ല, അശ്വിന്‍ വെളിപ്പെടുത്തുന്നു.

2018നും 2020നും ഇടയില്‍ ഞാന്‍ ഒരുപാട് പ്രയത്‌നിച്ചു

2018നും 2020നും ഇടയില്‍ ഞാന്‍ ഒരുപാട് പ്രയത്‌നിച്ചിട്ടും വേണ്ട ഫലം ലഭിക്കുന്നതായി എനിക്ക് തോന്നിയില്ല. എത്രമാത്രം ഞാന്‍ ശ്രമിക്കുന്നുവോ ഫലം അതിലും അകലെയായി തോന്നി. ആറ് പന്ത് എറിഞ്ഞതിന് ശേഷം ഞാന്‍ നീണ്ട ശ്വാസം എടുക്കും. എല്ലായിടത്തും വേദനയായിരുന്നു.

സാധാരണ സഹായത്തിനായി നോക്കാത്ത വ്യക്തിയാണ് ഞാന്‍. മികവ് കാണിക്കാനാവാതെ വന്നതോടെ ഒരു പിന്തുണ വേണം എന്ന് എനിക്ക് തോന്നി. എന്നാലത് ഉണ്ടായില്ല. മറ്റെന്തെങ്കിലും പരീക്ഷിച്ച് അതില്‍ മികവ് കാണിക്കാം എന്ന ചിന്തയിലേക്കെല്ലാം ഞാന്‍ എത്തി, അശ്വിന്‍ പറയുന്നു.

ടെസ്റ്റില്‍ അശ്വിന്‍ ഇതുവരെ 427 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. അനില്‍ കുംബ്ലേയ്ക്കും കപില്‍ ദേവിനും ശേഷം റെഡ് ബോളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ കളിക്കാരനാണ് അശ്വിന്‍. ബാറ്റുകൊണ്ടും ഇന്ത്യക്ക് നിര്‍ണായക നേട്ടങ്ങള്‍ അശ്വിന്‍ നേടിത്തന്നിട്ടുണ്ട്.

ന്യൂഡല്‍ഹി: റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിഗണിക്കുന്നതായി ...
14/12/2021

ന്യൂഡല്‍ഹി: റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ മികവോടെ തുടരുന്നതിന് വേണ്ടിയാണ് ഇത്.

രവീന്ദ്ര ജഡേജയുടെ സഹതാരങ്ങളിലൊരാളെ ഉദ്ധരിച്ച് ദൈനിക് ജാഗ്രന്‍ ആണ് ജഡേജ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്ക് ഇടയില്‍ ജഡേജയ്ക്ക് പരിക്കേറ്റിരുന്നു. ഇതോടെ മുംബൈ ടെസ്റ്റില്‍ കളിക്കാനായില്ല. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് ടീമിലും ജഡേജ ഇടംപിടിച്ചില്ല.

57 ടെസ്റ്റുകള്‍ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് രവീന്ദ്ര ജഡേജ

57 ടെസ്റ്റുകള്‍ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് രവീന്ദ്ര ജഡേജ. 33.76 എന്ന ബാറ്റിങ് ശരാശരിയില്‍ 2195 റണ്‍സ് നേടി. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും രോഹിത്തിന്റെ പേരിലുണ്ട്. 232 വിക്കറ്റുകളും ടെസ്റ്റില്‍ ജഡേജ വീഴ്ത്തി. ടെസ്റ്റില്‍ 200 വിക്കറ്റ് വേഗത്തില്‍ വീഴ്ത്തുന്ന ഇടംകയ്യന്‍ ബൗളറാണ് ജഡേജ.

ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരില്‍ ഐസിസി റാങ്കിങ്ങില്‍ നാലാമതാണ് രവീന്ദ്ര ജഡേജ. ഏകദിന റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒന്‍പതാമതും രവീന്ദ്ര ജഡേജ സ്ഥാനം പിടിക്കുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയുന്നതിനൊപ്പം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ താങ്ങാവുന്നതും രവീന്ദ്ര ജഡേജയുടെ ടീമിലെ മൂല്യം ഉയര്‍ത്തിയിരുന്നു.

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ വിരാട് കോഹ്‌ലി കളിച്ചേക്കില്ല. ഇക്കാര്യം ബിസിസിഐയെ കോഹ് ലി...
14/12/2021

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ വിരാട് കോഹ്‌ലി കളിച്ചേക്കില്ല. ഇക്കാര്യം ബിസിസിഐയെ കോഹ് ലി അറിയിച്ചതായാണ് സൂചന.

മകള്‍ വാമികയുടെ ആദ്യ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോഹ് ലി ഇടവേള എടുക്കുന്നു എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ജനുവരി 11നാണ് വാമിക ജനിച്ചത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം കുടുംബവുമായി അവധി ആഘോഷിക്കാനാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ പദ്ധതിയിടുന്നത്.

ജനുവരി 11 മുതല്‍ 15 വരെയാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റ്. ഏകദിന പരമ്പര ആരംഭിക്കുന്നത് ജനുവരി 19 മുതല്‍. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സി മാറ്റം വലിയ ബഹളങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. വിഷയത്തില്‍ കോഹ് ലി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടും ഇല്ല.

ടെസ്റ്റ് പരമ്പരയ്ക്ക് രോഹിത് ഇല്ല

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മ പിന്മാറിയിരുന്നു. ഏകദിന പരമ്പരയിലേക്ക് എത്തുമ്പോഴേക്കും രോഹിത് പരിക്ക് മാറി ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈയില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന് ഇടയില്‍ രോഹിത്തിന്റെ വലത് തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. രോഹിത്തിന് പകരക്കാരനായി പ്രിയങ്ക് പഞ്ചാലിനെ ബിസിസിഐ ഇന്ത്യന്‍ സംഘത്തിലേക്ക് ഉള്‍പ്പെടുത്തി.

അഞ്ച് വർഷം വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിനെ മിന്നിൽ നിന്ന് നയിച്ചെന്നും അദ്ദേഹത്തിന് കീഴിൽ കളിച്ച ഓരോ നിമിഷവും ആസ്വദിച്ചെന്...
13/12/2021

അഞ്ച് വർഷം വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിനെ മിന്നിൽ നിന്ന് നയിച്ചെന്നും അദ്ദേഹത്തിന് കീഴിൽ കളിച്ച ഓരോ നിമിഷവും ആസ്വദിച്ചെന്നും പുതിയ വൈറ്റ് ബോൾ നായകൻ രോഹിത് ശർമ്മ.

'അദ്ദേഹം ടീമിനെ നയിച്ച അഞ്ച് വർഷങ്ങൾ, എപ്പോഴും മുന്നിൽ നിന്നുതന്നെ നയിച്ചു. എല്ലാ കളിയും ജയിക്കാനുള്ള വ്യക്തമായ മനക്കരുത്തും നിശ്ചയദാർഢ്യവും ഉണ്ടായിരുന്നു, അതായിരുന്നു മുഴുവൻ ടീമിനുമുള്ള സന്ദേശം', രോഹിത് പറഞ്ഞു. കോഹ്‌ലിക്ക് കീഴിൽ താൻ ഒരുപാട് കളിച്ചെന്നും ആ ഓരോ നിമിഷവും ആസ്വദിക്കുകയും ഇപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നെന്നും താരം പറഞ്ഞു. അവസാന നേട്ടത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ, അതിലേക്കുള്ള യാത്രയിൽ ശ്രദ്ധനൽകൂ എന്നാണ് രോഹിത്തിന് ടീം അംഗങ്ങളോട് പറയാനുള്ളത്.

'ടീമിനെ നയിക്കാൻ എനിക്ക് വളരെ കുറച്ച് അവസരങ്ങളെ ലഭിച്ചിട്ടൊള്ളു. പക്ഷെ അവസരം ലഭിച്ചപ്പോഴൊക്കം വളരെ സിംപിൾ ആയി കാര്യങ്ങളെ എടുക്കാനാണ് ഞാൻ ശ്രദ്ധിച്ചത്. കളിക്കാരുമായുള്ള വ്യക്തമായ ആശയവിനിമയത്തിനാണ് ഞാൻ ശ്രദ്ധനൽകിയത്', താരം പറഞ്ഞു. കളിക്കാർക്ക് അവരുടെ റോളുകൾ മനസ്സിലായെന്ന് ഉറപ്പാക്കും, കാരണം സ്വന്തം സ്ഥാനം തിരിച്ചറിയുകയും അതനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കുകയുമാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.

399ല്‍ നിന്ന് 400ാം വിക്കറ്റിലേക്ക് എത്താന്‍ 326 ദിവസം; നേട്ടം തൊടുന്ന നാലാമത്തെ ഓഫ് സ്പിന്നര്
11/12/2021

399ല്‍ നിന്ന് 400ാം വിക്കറ്റിലേക്ക് എത്താന്‍ 326 ദിവസം; നേട്ടം തൊടുന്ന നാലാമത്തെ ഓഫ് സ്പിന്നര്

ഗബ്ബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം. നാലാം ദിനം 9 വിക്കറ്റിനാണ് ഗബ്ബയില്‍ ഓസ്‌ട്രേലിയ ജയം പിടിച്ച...
11/12/2021

ഗബ്ബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം. നാലാം ദിനം 9 വിക്കറ്റിനാണ് ഗബ്ബയില്‍ ഓസ്‌ട്രേലിയ ജയം പിടിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്ത് പാറ്റ് കമിന്‍സിന് ജയത്തോടെ തുടക്കം.

നാലാം ദിനം കളി തുടങ്ങിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 297 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. 20 റണ്‍സായിരുന്നു ഓസ്‌ട്രേലിയക്ക് മുന്‍പിലെത്തിയ വിജയ ലക്ഷ്യം. വിജയത്തിലേക്ക് എത്തുന്നതിന് മുന്‍പ് 9 റണ്‍സ് എടുത്ത അലക്‌സ് കെയ്‌റേയെ ഇംഗ്ലണ്ടിന് നഷ്ടമായി. ജയത്തിനൊപ്പം ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ 400 വിക്കറ്റ് എന്ന നേട്ടവും പിന്നിട്ടു.

77 റണ്‍സിനിടയില്‍ വീണത് ഇംഗ്ലണ്ടിന്റെ 8 വിക്കറ്റ്

ജോ റൂട്ടിന്റേയും ഡേവിഡ് മലന്റേയും ചെറുത്ത് നില്‍പ്പോടെയാണ് ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിപ്പിച്ചത്. എന്നാല്‍ നാലാം ദിനം കളി തുടങ്ങി ആദ്യ സെഷനില്‍ 77 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ 8 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ഡേവിഡ് മലന്‍ 82 റണ്‍സും റൂട്ട് 89 റണ്‍സും എടുത്ത് മടങ്ങി. നഥാന്‍ ലിയോണ്‍ നാല് വിക്കറ്റും പാറ്റ് കമിന്‍സും കാമറൂണ്‍ ഗ്രൂനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഗബ്ബയില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഒന്നാം ഇന്നിങ്‌സില്‍ 147 റണ്‍സിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. 94 റണ്‍സ് എടുത്ത വാര്‍ണറുടേയും 74 റണ്‍സ് എടുത്ത ലാബുഷെയ്‌നിന്റേയും 152 റണ്‍സുമായി മികവ് കാണിച്ച ട്രാവിസ് ഹെഡിന്റേയും ഇന്നിങ്‌സ് ആണ് ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഐസിസി ടൂര്‍ണമെന്റുകളില്‍ ടീമിന് കാലിടറുന്നത് എവിടെയെന്ന് ച...
10/12/2021

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഐസിസി ടൂര്‍ണമെന്റുകളില്‍ ടീമിന് കാലിടറുന്നത് എവിടെയെന്ന് ചൂണ്ടിക്കാണിച്ച് രോഹിത് ശര്‍മ. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ലോകകപ്പിലും ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും തുടക്കത്തിലേറ്റ തകര്‍ച്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായത് എന്ന് രോഹിത് പറഞ്ഞു.

ഇവിടെയെല്ലാം തുടക്കത്തില്‍ നമുക്ക് തിരിച്ചടിയേറ്റു. അക്കാര്യം എന്റെ മനസില്‍ എപ്പോഴും ഉണ്ടാവും. ഏറ്റവും മോശം അവസ്ഥ നേരിടാനും തയ്യാറായിരിക്കണം. 10-3 എന്ന നിലയില്‍ തകര്‍ന്നാല്‍ അതുപോലൊരു സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണം. അങ്ങനെ മുന്‍പോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, രോഹിത് പറയുന്നു.

രണ്ട് ഓവറില്‍ 10-2 നിലയിലായി എന്ന് കരുതുക. എന്ത് ചെയ്യും? എന്താണ് പ്ലാന്‍?

10-3 എന്ന നിലയിലേക്ക് വീണാല്‍ അതിനര്‍ഥം 180,190 സ്‌കോറിലേക്ക് എത്താനാവില്ല എന്നല്ല. ആ നിലയില്‍ കളിക്കാര്‍ തയ്യാറെടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു സെമി ഫൈനല്‍ കളിക്കുമ്പോള്‍ രണ്ട് ഓവറില്‍ 10-2 നിലയിലായി എന്ന് കരുതുക. എന്ത് ചെയ്യും? എന്താണ് പ്ലാന്‍? അങ്ങനെയൊരു സാഹചര്യം സങ്കല്‍പ്പിച്ച് എങ്ങനെ പ്രതികരിക്കും എന്നാണ് എനിക്ക് അറിയേണ്ടത്, ഇന്ത്യയുടെ പുതിയ ഏകദിന നായകന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ഐസിസി ടൂര്‍ണമെന്റ് നോക്കിയാല്‍ മൂന്നിലും നമ്മള്‍ തോറ്റതിന് സാമ്യതകളുണ്ട്. പാകിസ്ഥാനെതിരെ രണ്ട് വട്ടവും ന്യൂസിലാന്‍ഡിന് എതിരെ ഒരുതവണയും. എന്നാല്‍ അങ്ങനെ സംഭവിക്കാം. മൂന്ന് വട്ടം അങ്ങനെ സംഭവിച്ചു. നാലാമത് അങ്ങനെ സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം എന്നും രോഹിത് പറഞ്ഞു.

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മയ്ക്ക് നല്‍കിയ വിഷയത്തില്‍ പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാം...
10/12/2021

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മയ്ക്ക് നല്‍കിയ വിഷയത്തില്‍ പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോഹ്‌ലിയെ മാറ്റി രോഹിത്തിന് ക്യാപ്റ്റന്‍സി നല്‍കാനുള്ള തീരുമാനം സെലക്ടര്‍മാരുടെ ആയിരുന്നു എന്നാണ് സൗരവ് ഗാംഗുലി പറയുന്നത്.

ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കരുത് എന്ന് ഞങ്ങള്‍ കോഹ് ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തുടരാന്‍ കോഹ്‌ലി തയ്യാറായില്ല. അതോടെ വൈറ്റ്‌ബോള്‍ ഫോര്‍മാറ്റില്‍ രണ്ട് ക്യാപ്റ്റന്മാരുമായി പോകാനാവില്ല എന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചു, ഗാംഗുലി പറഞ്ഞു.

രോഹിത്തിന്റെ നേട്ടങ്ങളും മികച്ചതാണ്

വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഒന്നില്‍ അധികം ക്യാപ്റ്റന്മാര്‍ വരുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കും എന്നാണ് സെലക്ടര്‍മാര്‍ നിലപാടെടുത്തത്. ഇതിനെ കുറിച്ച് ഗാംഗുലിയുടെ വാക്കുകള്‍ ഇങ്ങനെ, ആശയക്കുഴപ്പത്തെ കുറിച്ച് എനിക്ക് അറിയില്ല. എന്നാല്‍ സെലക്ടര്‍മാര്‍ക്ക് അങ്ങനെ ആണ് തോന്നിയത്. രോഹിത്തിനെ വൈറ്റ്‌ബോള്‍ ടീമുകളുടെ ക്യാപ്റ്റനാക്കാനും കോഹ് ലിയെ റെഡ് ബോളില്‍ തുടരാനും തീരുമാനിച്ചതിലേക്ക് എത്തിയത് ഇങ്ങനെയാണ്...

ഏകദിന ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ് ലിയുടെ നേട്ടങ്ങള്‍ ഞങ്ങള്‍ പരിഗണിച്ചു. ഇന്ത്യയെ ഏകദിനത്തില്‍ നയിച്ചപ്പോഴെല്ലാമുള്ള രോഹിത്തിന്റെ നേട്ടങ്ങളും മികച്ചതാണ്. രണ്ട് വൈറ്റ്‌ബോള്‍ ക്യാപ്റ്റന്മാരുമായി മുന്‍പോട്ട് പോകാന്‍ കഴിയില്ല. കോഹ് ലിയുമായി ഞാനും ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയും സംസാരിച്ചു, ഗാംഗുലി പറഞ്ഞു.

ആദ്യ സെഷനില്‍ സ്റ്റോക്ക്‌സിന്റെ 14 നോബോള്‍, ഒന്ന് പോലും കാണാതെ അമ്പയര്
09/12/2021

ആദ്യ സെഷനില്‍ സ്റ്റോക്ക്‌സിന്റെ 14 നോബോള്‍, ഒന്ന് പോലും കാണാതെ അമ്പയര്

ബവാറിയ: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ കടക്കാതെ ബാഴ്‌സലോണ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ബയേണിനോട് എതിരില്ലാത്ത മൂ...
09/12/2021

ബവാറിയ: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ കടക്കാതെ ബാഴ്‌സലോണ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ബയേണിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍വി വഴങ്ങിയാണ് ബാഴ്‌സ പുറത്തായത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ബെനഫികയോട് സമനിലയില്‍ പിരിഞ്ഞ മത്സര ഫലമാണ് ബാഴ്‌സയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തില്‍ വില്ലനായത്. ബെനഫികയ്ക്ക് എതിരെ ജയം പിടിക്കാനാവാതെ വന്നപ്പോള്‍ ബയേണിന് എതിരായ അവസാന ഗ്രൂപ്പ് മത്സരം ബാഴ്‌സയ്ക്ക് നിര്‍ണായകമായി. സാവിയില്‍ പ്രതീക്ഷ വെച്ച് ആരാധകര്‍ കാത്തിരുന്നു എങ്കിലും നിരാശയായിരുന്നു ഫലം.

ബാഴ്‌സ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താവുന്നത് 17 വര്‍ഷത്തിന് ശേഷം

ബാഴ്‌സയ്‌ക്കൊപ്പം സെവിയയും ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. കഴിഞ്ഞ 17 വര്‍ഷം തുടര്‍ച്ചയായി ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടന്നിരുന്നു. ഒരു പുതുയുഗത്തിന് നമ്മള്‍ തുടക്കമിടുകയാണ്, വട്ടപൂജ്യത്തില്‍ നിന്ന്, ഇവിടെ വെച്ച് എന്നാണ് തോല്‍വിക്ക് ശേഷം സാവി പ്രതികരിച്ചത്.

ബാഴ്‌സ ഇനി യൂറോപ്പ ലീഗില്‍ കളിക്കും. ബാഴ്‌സയ്ക്ക് എതിരെ 34ാം മിനിറ്റില്‍ മുള്ളറാണ് ഗോള്‍വേട്ട ആരംഭിച്ചത്. 43ാം മിനിറ്റില്‍ ലെറോസ് സാനെയും 62ാം മിനിറ്റില്‍ മുസിയാലയും ഗോള്‍വല കുലുക്കി. ബയേണിനൊപ്പം ബെനഫികയാണ് ഗ്രൂപ്പ് ഇയില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് അവസാന 16ലേക്ക് കടന്നിരിക്കുന്നത്.

മാഞ്ചസ്റ്ററിനെ സമനിലയില്‍ തളച്ച് യങ് ബോയ്‌സ്‌

ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും സമനില വഴങ്ങി. യങ് ബോയ്‌സ് ആണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എതിരെ സമനില നേടിയത്. 9ാം മിനിറ്റില്‍ തന്നെ ഗ്രീന്‍വുഡിലൂടെ യൂനൈറ്റഡ് ലീഡ് എടുത്തു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ഫാബിയാന്‍ റീദര്‍ യങ് ബോയ്‌സിനായി സമനില ഗോള്‍ നേടി.

ഗോള്‍മഴയില്‍ ചെല്‍സിയെ കുരുക്കി സെനിത്ത്‌

സെനിതാണ് ചെല്‍സിയെ സമനിലയില്‍ തളച്ചത്. 3-3നാണ് ചെല്‍സിയെ റഷ്യന്‍ ക്ലബ് സമനിലയില്‍ തളച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ ചെല്‍സി ലീഡ് എടുത്തു. തിമോ വെര്‍ണറിലൂടെയായിരുന്നു ആദ്യ ഗോള്‍. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുന്‍പ് സെനിത്ത് രണ്ട് ഗോള്‍ നേടി ചെല്‍സിയെ ഞെട്ടിച്ചു.

62ാം മിനിറ്റില്‍ ലുകാക്കുവിലൂടെ ഗോള്‍ നേടി ചെല്‍സി 2-2ന് സമനിലയിലെത്തി. 85ാം മിനിറ്റില്‍ വെര്‍ണര്‍ വീണ്ടും വല കുലുക്കിയപ്പോള്‍ ചെല്‍സി ജയത്തിലേക്ക് എത്തുമെന്ന് തോന്നിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി സെനിത്ത് ചെല്‍സിയെ പിടിച്ചുകെട്ടി.

Address

Kannur
670001

Alerts

Be the first to know and let us send you an email when Herald Sport posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Herald Sport:

Shortcuts

Share

Category