Kozhikkulangara

Kozhikkulangara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kozhikkulangara, Chavakkad.

Kozhikulangara is a beautiful village near Chavakkad,known for vast expanses of lush paddyfields & a stunning temple.CanoliRiver flows thru this place ,enhancing the natural beauty of the area.People live in harmony&share a strong sense of community&Love. Kozhikkulangara" is known for Unity amongst people despite of Caste / Religion / Politics / Age ......And the strength Of Kozhikulangara is th

e mixture of youth and experienced cadres for carrying out Social activities,cultural functions,charity program's and the most important festival of ours "Kozhikkulangara Bharani Mahotsavam ( VELA )"

Come to the Land of peace and beauty... that's "KOZHIKULANGARA" !!!


█║▌ █║▌█║▌ ✔ Verified Official © ORIGINAL PROFILE ®

ഏവര്‍ക്കും വിഷു ആശംസകള്‍ ❤️
15/04/2026

ഏവര്‍ക്കും വിഷു ആശംസകള്‍ ❤️

കോഴിക്കുളങ്ങര ക്ഷേത്ര പുനരുദ്ധാരണം 🙏പ്രിയ ഭക്തജനങ്ങളെ,ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ 2025 ജൂലായ് മാസം...
14/04/2026

കോഴിക്കുളങ്ങര ക്ഷേത്ര പുനരുദ്ധാരണം 🙏

പ്രിയ ഭക്തജനങ്ങളെ,

ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ 2025 ജൂലായ് മാസം നടന്ന അഷ്ടമംഗലപ്രശ്‌ന വിധി പ്രകാരം പറഞ്ഞിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. 2026 മേയ് മാസം നാലാം തിയ്യതി (1201 മേടം 21) തിങ്കളാഴ്‌ച ബഹു. ക്ഷേത്രം തന്ത്രി ശ്രീ. പുലിയന്നൂർ കൃഷ്‌ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭഗവതിയെ ബാലാലയത്തി ലേക്ക് മാറ്റി പ്രതിഷ്‌ഠിക്കുന്ന ചടങ്ങ് നടക്കും. അന്നേദിവസം തന്നെ ഹനുമാൻ സ്വാമിയേയും ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്‌ഠിക്കുന്നതാണ്.

ക്ഷേത്രത്തിന്റെ നവീകരണത്തിനായുള്ള ആദ്യത്തെ ഔദ്യോഗിക അറിയിപ്പ് ഔപചാരികമായി പുറത്തിറക്കി. ക്ഷേത്ര വികസനത്തിനായുള്ള ഈ പുണ്യപ്രവർത്തനത്തിന്റെ തുടക്കമായി, അറിയിപ്പ് സോഹൻ റോയും പൊന്നാരശ്ശേരി അഭിനി സോഹനും ചേർന്ന് ആണ് നോട്ടീസ് പുറത്തിറക്കിയത്. പരിപാടിയുടെ ഭാഗമായി, നവീകരണ പദ്ധതിക്കുള്ള ആദ്യ സ്പോൺസർഷിപ്പ് തുകയും പൊന്നരാശ്ശേരി അഭിനി സോഹൻ സംഭാവനയായി നൽകി.സ്പോൺസർഷിപ്പ് തുക ക്ഷേത്രത്തിന്റെ വൈസ് ചെയർമാനും സെക്രട്ടറിയും ചേർന്നാണ് കമ്മിറ്റിയംഗങ്ങളുടെയും കോഴിക്കുളങ്ങര ദേശവാസികളുടെയും സാന്നിധ്യത്തിൽ ഔപചാരികമായി ഏറ്റുവാങ്ങിയത്.

ക്ഷേത്ര പുനരുദ്ധാരണം വെറും ഭൗതിക പുനർനിർമ്മാണം മാത്രമല്ല ; അത് ക്ഷേത്രത്തിന്റെ ആത്മീയ നവജന്മവും ഭക്തരുടെ വിശ്വാസവും പാരമ്പര്യവും നിലനിർത്തുന്ന ഭാവിയിലേക്കുള്ള ഒരു ആത്മീയ സേവനവുമാണ്. കോഴിക്കുളങ്ങര ക്ഷേത്രം നമ്മുടെ സമൂഹത്തിന്റെ സാംസ്കാരിക ഐക്യ കേന്ദ്രമാകയാൽ, ക്ഷേത്ര പുനര്നിര്മാണത്തിനായുള്ള ഒത്തൊരുമിച്ചുള്ള പ്രവർത്തനം സമൂഹ ഐക്യത്തിനും പൈതൃക സംരക്ഷണത്തിനും വലിയ പങ്ക് വഹിക്കാൻ ആണ് പോകുന്നത്.പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഭാരിച്ച തുകയും പരിശ്രമവും ആവശ്യമായതിനാൽ നാം ഓരോരുത്തരും ഈ മഹായജ്ഞത്തിൽ പങ്കാളികളാകേണ്ടിയിരിക്കുന്നു. സർവ്വസൗഭാഗ്യദായിനിയായ കോഴിക്കുളങ്ങര ഭഗവതിയുടെ ക്ഷേത്രം പുനർനിർമ്മാണത്തിൻ്റെ ഭാഗമാകുക എന്നുള്ളത് നാമേവരുടേയും കടമയും കർത്തവ്യവുമാണ്. മാത്രമല്ല, ഈ മഹാഭാഗ്യത്തെ പ്രയോജനപ്പെടുത്തി ഭഗവതിയുടെ അനുഗ്രഹം നമ്മുടെ ഓരോരുത്തരുടേയും ഐശ്വര്യത്തിനും വരും തലമുറക്കും ലഭിക്കുവാൻ ഈ പുനർനിർമ്മാണ യജ്ഞത്തിലേക്ക് എല്ലാ ഭക്തജനങ്ങളുടേയും അഭ്യുദയകാംക്ഷി കളുടേയും സാമ്പത്തിക സഹായങ്ങളും സഹകരണവും സാന്നിദ്ധ്യവും ഉണ്ടായിരിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.

നാം ഓരോരുത്തരും ഒരേ മനസ്സോടെ സഹകരിച്ച് ഈ ദിവ്യകർമ്മം വിഘ്‌നങ്ങളൊന്നു മില്ലാതെ പൂർത്തീകരിച്ച് സുകൃതം നേടുന്നതിന് "കോഴിക്കുളങ്ങര അമ്മ" നമ്മെ അനുഗ്രഹി ക്കട്ടെ എന്ന പ്രാർത്ഥനയോടെ,

വൈസ് ചെയർമാൻ
സെക്രട്ടറി
ട്രഷറർ
കോഴിക്കുളങ്ങര ക്ഷേത്രം

കോഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ നാരായണീയം പഠന ക്ളാസിന് 12/04/26 (ഞായറാഴ്‌ച) കാലത്ത് 9 മണിക്ക് ഭഗവതി സന്നിധിയിൽ ക്ഷേത്രം ...
03/04/2026

കോഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ നാരായണീയം പഠന ക്ളാസിന് 12/04/26 (ഞായറാഴ്‌ച) കാലത്ത് 9 മണിക്ക് ഭഗവതി സന്നിധിയിൽ ക്ഷേത്രം മേൽശാന്തി ഭദ്രദീപം തെളിയിച്ച് കൊണ്ട് ആചാര്യൻ ശ്രീ കുറുവല്ലൂർ ഹരി നമ്പൂതിരി ആരംഭം കുറിക്കുന്നു.

ഈ സുമുഹൂർത്തത്തിലേക്ക് നാരായണീയം പഠനം ആഗ്രഹിക്കുന്ന തട്ടകത്തിലുള്ള എല്ലാ ഭക്തരെയും ക്ഷണിച്ചു കൊള്ളുന്നു.

15/02/2026

മഹാ ശിവരാത്രി ആശംസകൾ 🙏

27/01/2026

ഇന്നാണ് Kozhikkulangara ഭരണി ❤️
26/01/2026

ഇന്നാണ് Kozhikkulangara ഭരണി ❤️

26/01/2026

Address

Chavakkad
680506

Alerts

Be the first to know and let us send you an email when Kozhikkulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share