11/01/2026
*ആലങ്ങാട്ട് യോഗം പേട്ടകെട്ടി*
എരുമേലി : വർണ്ണാഭമായ ചടങ്ങുകളോടെ ചരിത്രപ്രസിദ്ധമായ ആലങ്ങാട്ട് യോഗം എരുമേലിയിൽ പേട്ട കെട്ടി.
ആകാശത്തു വെള്ളി നക്ഷത്രം കണ്ടു വട്ടമിട്ടു പറക്കുന്ന കൃഷ്ണപരുന്തിനെ കണ്ടു വണ ങ്ങിയാണ് ആലങ്ങട്ട് യോഗം പേട്ട കെട്ടാൻ ഇറങ്ങിയത്.
ആലങ്ങാട്ട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം, ആലങ്ങാട് യോഗം ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
എരുമേലി കൊച്ചമ്പലത്തിൽ നിന്നും ആചാരപരമായ ചട ങ്ങുകളോടെ വലിയമ്പലത്തിലേക്ക് നടന്ന പേട്ട എഴുന്നുള്ളി പ്പിൽ പെരിയോൻ രാജേഷ് പുറയാറ്റി കളരി, കാമ്പിള്ളി കാരണവർ കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, വെളിച്ചപ്പാട് മാരായ ദേവദാസ്, അയ്യപ്പൻ, അനിൽ ചന്ദ്രഅജയ് , തട്ട്മായി പ്രസാദ്, മണികണ്ഠൻ എന്നിവർ അണിനിരന്നു.
ഭാരവാഹികളായ കെ. അയ്യപ്പദാസ്, ഷാജി മൂത്തേടൻ, സന്തോഷ് നിള യിടത്ത്, സുധി, ശ്രീനിവാസൻ, കലാധരൻ.എ.സി, എം. ജി.ഹരീഷ്, കുറ്റിപ്പുഴ മോഹനചന്ദ്രൻ സ്വാമി തുടങ്ങിയവർ നേതൃത്വം നൽകി