14/01/2024
കേന്ദ്ര സംഗീതനാടക അക്കാദമി കൂടിയാട്ടം കേന്ദ്രത്തിന്‍റെ കീഴില്‍ കിള്ളിക്കുറുശ്ശിമംഗലത്ത് പ്രവര്‍ത്തിക്കുന്ന പദ്മശ്രീ മാണി മാധവ ചാക്യാര്‍ ഗുരുകുലം 2024 ജനുവരി 13,14,15 തിയ്യതികളില്‍ ആചാര്യരെ അനുസ്മരിക്കുന്ന ത്രേതാഗ്നി چ എന്ന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ജനുവരി 14ന് ബഹു.ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വ്വഹിക്കും.പദ്മശ്രീ മാണി മാധവ ചാക്യാര്‍ അനുസ്മരണം,പദ്മശ്രീ പി.കെ.നാരായണന്‍ നമ്പ്യാര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ ശിലാസ്ഥാപനം,ആചാര്യസ്മൃതിപ്രഭാഷണങ്ങള്‍,ഫോട്ടോ അനാഛാദനം,സ്കോളര്‍ഷിപ്പ് വിതരണം,കൂടിയാട്ടം,നങ്ങ്യാരമ്മക്കൂത്ത്,ചാക്യാര്‍കൂത്ത് എന്നീ പരിപാടികള്‍ നടക്കും.ഇതിനോടനുബന്ധിച്ച് നമ്പ്യാരാശാന്‍റെ സ്മൃതിമണ്ഡപത്തിന്‍റെ സമര്‍പ്പണവും നടക്കുന്നതാണ് .കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാ സുമനസ്സുകളേയും സവിനയം ക്ഷണിക്കുന്നു.