GROUP NTBR

GROUP NTBR ജലോത്സവങ്ങളുടെ ലോകത്തേക്ക് ഏവർക്കും സ്വാഗതം..

(2)

ജലാശയങ്ങളുടെ എണ്ണം കൊണ്ട് സമ്പന്നമായ കേരളത്തിലെ ഏറ്റവും പ്രധാന ജല വിനോദങ്ങളില്‍ ഒന്നാണ് ജലോല്‍സവം . മുൻകാലങ്ങളിൽ കേരളത്തിലെ എണ്ണപ്പെട്ട ജില്ലകളുടെ മാത്രം സ്വത്തായിരുന്ന ജലോല്‍സവങ്ങള്‍ ഇന്ന് കേരളമാകമാനം പടര്‍ന്നു പന്തലിച്ചു വരുന്നു .

ജലോത്സവങ്ങൾക്ക് കൂടുതല്‍ അംഗീകാരങ്ങൾ ലഭിക്കുന്ന ഈ കാലത്ത് അതോടൊപ്പം തന്നെ കളി വള്ളങ്ങളുടെ പ്രസക്തിയും വര്‍ധിച്ചു വരുന്നു. .. ചുണ്ടനും, പള്ളിയോടങ്ങളും, വെപ്പും, ചുരുള

നും, ഇരുട്ട്കുത്തിയും , തെക്കനോടിയും ഒക്കെ അണിനിരക്കുന്ന നമ്മുടെ കളിയോടങ്ങളുടെ നിര എണ്ണം കൊണ്ടും ചരിത്രം കൊണ്ടും സമ്പന്നമാണ്..

നമ്മുടെ അഭിമാനങ്ങള്‍ ആയ കളി വള്ളങ്ങളെ കുറിച്ചും കേരളത്തിലെ ജലോത്സവങ്ങളെ കുറിച്ചും ഉള്ള വിവരങ്ങള്‍ പരസ്പരം പങ്കു വെക്കാനും , ഇതിന്റെ ചരിത്രങ്ങള്‍ , സമകാലീന സംഭവങ്ങള്‍ തുടങ്ങി വിശകലനം ചെയ്യുന്നതിനും വേണ്ടി ജലോത്സവ പാരമ്പര്യം ഉള്ള കുറച്ചു ആളുകളുമായി തുടങ്ങിയ നമ്മുടെ ഗ്രൂപ്പില്‍ ജലോത്സവ പ്രേമികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നു ...ഈ മേഖലയുമായി അധികം പരിചയം ഇല്ലാതിരുന്ന പലരും ഇപ്പോള്‍ കടുത്ത ജലോത്സവ പ്രേമികള്‍ ആണ്.....ആ ഒരു ലക്ഷ്യം തന്നെ ആയിരുന്നു നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നതും .. ഇനിയും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോകാനുണ്ട് നമുക്ക് ..അതിനായി പരിശ്രമിച്ച് കൊണ്ടേയിരിക്കുക.. ""ജലോല്സവങ്ങളെയും കളി വള്ളങ്ങളെയും നെഞ്ചിലേറ്റി ജീവിച്ചു മണ്മറഞ്ഞു പോയ ഒരു തലമുറയ്ക്ക് മുന്നില്‍ പ്രണാമങ്ങള്‍ അർപിച്ചുകൊണ്ട് ഗ്രൂപ്പ്‌ എന്‍ ടീ ബി ആര്‍ നിങ്ങളെ ജലോത്സസവങ്ങളുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു.

08/11/2025

വി ബി സി വിജയാഘോഷം

07/10/2025
വീറും വാശിയും വെല്ലുവിളിയും തുടരട്ടെ..പക്ഷെ കരുത്ത് തെളിയിക്കേണ്ടത് ട്രാക്കിലാണ്.പോരാട്ടങ്ങളുടെ പുത്തൻകാല പോർക്കളമായ സിബ...
25/09/2025

വീറും വാശിയും വെല്ലുവിളിയും തുടരട്ടെ..
പക്ഷെ കരുത്ത് തെളിയിക്കേണ്ടത് ട്രാക്കിലാണ്.
പോരാട്ടങ്ങളുടെ പുത്തൻകാല പോർക്കളമായ സിബിഎല്ലിന്റെ രണ്ടാം അങ്കം, കോട്ടയം താഴത്തങ്ങാടിയിൽ അരങ്ങേറുമ്പോൾ തത്സമയസംപ്രേക്ഷണം നിങ്ങൾക്ക് കാണാം ഗ്രൂപ്പ് NTBRൽ മാത്രം.

STAY TUNED

20/09/2025

Champions Boat League 2025 | Kainakary Final Race Aerial View | Kerala Snake Boat Race - GROUP NTBR

20/09/2025

വള്ളംകളിയുടെ ആവേശം എന്തെന്ന് ഈ അമ്മമാർ പറയും ...
സ്വന്തം നാട്ടിലെ ആദ്യ വിജയത്തിനായി സർവ്വവും കൊടുത്ത് ചുണ്ടനിൽ തുഴഞ്ഞു വരുന്ന മകൻ.
ഹൃദയത്തിൽ തട്ടിയുള്ള പ്രാർത്ഥനയും ആകാംഷയുമായി കരയിൽ നിൽക്കുന്ന അമ്മ..
വിജയമോ പരാജയമോ എന്നറിയാത്ത ആകുലതയിൽ തുടങ്ങിയ ആ കരച്ചിലൊടുവിൽ ആനന്ദക്കണ്ണീരായി മാറുന്ന അസുലഭനിമിഷം..

ഫ്രെമിൽ പതിഞ്ഞ ഈ അമ്മയെ പോലെ എത്രയോ പേർ ആ സമയത്ത് പമ്പയുടെ ഇരു കരകളിലുമുണ്ടാകും.

ആവേശമാണ്
ആശ്വാസമാണ്
ആഗ്രഹമാണ്.
ഹൃദയംതട്ടിയ പ്രാർത്ഥനയാണ്.
സിരകളിലൊഴുകുന്ന രക്തമാണ്..
അവരുടെയൊക്കെ ജീവിതത്തിന്റെ ഒഴിവാക്കാൻ കഴിയാത്ത ഭാഗമാണ് വള്ളംകളികൾ... ❤️

 #കൈനകരി  #ട്രാക്ക്_ഹീട്സ്
19/09/2025

#കൈനകരി #ട്രാക്ക്_ഹീട്സ്

പ്രിയമുള്ളവരെ..കാത്തിരുന്ന സിബിഎൽ സീസണിലേക്ക് നമ്മൾ കാലെടുത്ത് വയ്ക്കുകയാണ്.ആദ്യ സിബിഎൽ യുദ്ധം വള്ളംകളിയുടെ ഹൃദയസ്ഥാനമായ...
16/09/2025

പ്രിയമുള്ളവരെ..
കാത്തിരുന്ന സിബിഎൽ സീസണിലേക്ക് നമ്മൾ കാലെടുത്ത് വയ്ക്കുകയാണ്.
ആദ്യ സിബിഎൽ യുദ്ധം വള്ളംകളിയുടെ ഹൃദയസ്ഥാനമായ കൈനകരിയിൽ അരങ്ങേറുമ്പോൾ ആവേശം ഒട്ടും ചോരാതെ ആ പോരാട്ടം നിങ്ങളിലേക്ക് തത്സമയം എത്തുന്നു ഗ്രൂപ്പ് NTBRലൂടെ..

പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ സിബിഎൽ മത്സരങ്ങളിൽ നമ്മുടെ ടീമിന് പൂർണമായും എത്തിച്ചേരാൻ കഴിയുന്ന ചില കളികൾ മാത്രം ആയിരിക്കും ഗ്രൂപ്പ് NTBRൽ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുക.

ബാക്കിയൊക്കെ പിന്നെ നോക്കാം, നമുക്കിപ്പോ കൈനകരിയിലെ പൂരം ഒരുമിച്ചാഘോഷമാക്കാം..

*Champions Boat League 2025*
Race No : 1
Kainakary

*Live Streaming.. Only On Group NTBR.. Sponsored by Newstar Sports, Alleppey*

11/09/2025

ഒരു കൊച്ചുവള്ളംകളി കണ്ടാലോ

08/09/2025

2025 പായിപ്പാട് ജലോത്സവത്തിന്റെ ആവേശകരമായ ഫൈനലിന്റെ ത്രസിപ്പിക്കുന്ന രംഗ ങ്ങൾ NTBR LIVE FOOTAGE ൽ നിന്നും...

കാണാം പായിപ്പാട് ലൈവ് GROUP NTBR ലൂടെ,https://www.youtube.com/live/sleWSniXFcw?si=vcyrBvCB4Tqv-q6Bവർഷങ്ങളെത്ര കഴിഞ്ഞിട്ട...
07/09/2025

കാണാം പായിപ്പാട് ലൈവ് GROUP NTBR ലൂടെ,https://www.youtube.com/live/sleWSniXFcw?si=vcyrBvCB4Tqv-q6B

വർഷങ്ങളെത്ര കഴിഞ്ഞിട്ടും വാശി തെല്ലും കുറയാതെ കാത്തുവയ്ക്കുന്ന കരകൾക്കിടയിലൂടെ ചിങ്ങമാസത്തിലെ ചതയം നാൾ ചെന്നിണമൊഴുകുന്ന പായിപ്പാടാറിൽ മറ്റൊരു ജലയുദ്ധം..

ചുണ്ടൻ വള്ളങ്ങളുടെ തറവാട്ടങ്കം അങ്കക്കലി ഒട്ടും ചോരാതെ കാണാം ഗ്രൂപ്പ് NTBRൽ തത്സമയം.

Sponsored by : *WGH Hotels & Resorts*

Address

Alappuzha

Telephone

+919998385269

Website

Alerts

Be the first to know and let us send you an email when GROUP NTBR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GROUP NTBR:

Share