ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം ഉഗ്രപുരം

ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം ഉഗ്രപുരം ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം
Reg.No: MPM/CA/145/2023
ഉഗ്രപുരം(P.O), അരീക്കോട്, മലപ്പുറം-673639

19/04/2026

ഉഗ്രപുരം ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം

02/03/2026

ഉഗ്രപുരം ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം
2026 ജനുവരി 3

# ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം #
Reg. No: MPM/CA/145/2023

🙏സ്വാമിയേശരണമയ്യപ്പ🙏   പ്രിയമുള്ളവരെ ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം 2026 ജനുവരി 3  തീയതി...
04/01/2026

🙏സ്വാമിയേശരണമയ്യപ്പ🙏

പ്രിയമുള്ളവരെ ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം 2026 ജനുവരി 3 തീയതി ശനിയാഴ്ച തിരുവാതിര നാളിൽ ഏവരുടെയും മഹനീയ സാന്നിധ്യത്തിൽ ജാതിമതഭേദമന്യേ എല്ലാവിധ സഹകരണത്തോടും അനുഗ്രഹത്തോടും വളരെ വിജയകരമായി നടത്തുവാൻ സഹായിച്ച എല്ലാവർക്കും
🕉️ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘത്തിൻ്റെയും, ജനകീയ അയ്യപ്പൻ
വിളക്ക് മഹോത്സവം ആഘോഷ കമ്മിറ്റിയുടെയും നന്ദി രേഖപ്പെടുത്തുന്നു.🕉️

# ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം
Reg no:MPM/CA/145/2023 #

# ഉഗ്രപുരം ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം 2026 #

02/01/2026
* ശബരീശ പുരസ്കാരം *നാടിന്റെ ആത്മീയതലങ്ങളിൽ ചൈതന്യമായി വർത്തിച്ച മഹത്തുക്കൾക്ക് അയ്യപ്പൻ വിളക്കു കമ്മിറ്റി സമർപ്പിയ്ക്കുന...
02/01/2026

* ശബരീശ പുരസ്കാരം *

നാടിന്റെ ആത്മീയതലങ്ങളിൽ ചൈതന്യമായി വർത്തിച്ച മഹത്തുക്കൾക്ക് അയ്യപ്പൻ വിളക്കു കമ്മിറ്റി സമർപ്പിയ്ക്കുന്ന സ്നേഹാദരം.
ഈ വർഷം ശബരീശ പുരസ്ക്കാരം ഉഗ്രപുരം വലിയ ചെമ്പാഴി ഇല്ലത്തെ വലിയ കാരണവർ ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരിപ്പാടിന് ബഹുമാനപുരസ്സരം സമർപ്പിയ്ക്കുകയാണ്.🙏
ജാതി മത ഭേദമെന്യേ ഏവരും ആദരവോടെ കാണുന്ന വലിയ ചെമ്പാഴി ഇല്ലം.❤️
വിശ്വാസ മനസ്സുകളിൽ ആത്മീയതയുടെ പ്രഭ പകർന്ന് തറവാടിന്റേയും, ഒപ്പം നാടിന്റെ ആകെയും വലിയ കാരണവരായി ശ്രീയോടെ വിളങ്ങുന്ന പ്രിയപ്പെട്ടവരുടെ ചെറൂട്ടപ്ഫൻ❤️
നാടിന്റെ ഈ സ്നേഹാദര ചടങ്ങിൽ എല്ലാവരുടെയും മഹനീയ സാനിധ്യം ഉണ്ടാകുമല്ലോ🙏

2026 ജനുവരി 03 (1201 ധനു മാസം 19-)0 തിയ്യതി തിരുവാതിര നാളിൽ ശനിയാഴ്ച ഉഗ്രപുരം ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം

# ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം #
Reg. No: MPM/CA/145/2023

30/12/2025

ഉഗ്രപുരം ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം

# ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം #
Reg. No: MPM/CA/145/2023

🙏🕉️സ്വാമിയേശരണമയ്യപ്പ🕉️      2026 ജനുവരി 3 ( 1201 ധനു മാസം 19   തിരുവാതിര നാളിൽ) ശനിയാഴ്ച ഉഗ്രപുരം ദേശത്ത് ജനകീയ അയ്യപ്പ...
28/12/2025

🙏🕉️സ്വാമിയേശരണമയ്യപ്പ🕉️
2026 ജനുവരി 3 ( 1201 ധനു മാസം 19
തിരുവാതിര നാളിൽ) ശനിയാഴ്ച ഉഗ്രപുരം ദേശത്ത് ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു '.🕉️ആദ്യമായി ഏവരെയും അയ്യപ്പൻ വിളക്ക് മഹോത്സവത്തിലേക്ക് സാദരം ക്ഷണിക്കുന്നതോടൊപ്പം എല്ലാവരുടെയും സഹായസഹകരണവും അനുഗ്രഹങ്ങളും ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം നിങ്ങൾ ഓരോരുത്തർക്കും മുമ്പിലും സമർപ്പിക്കുകയാണ്.🙏 🕉️🕉️ ശബരിമല ശാസ്താവുമായി ബന്ധപ്പെട്ട ഒരു ആചാര കലയാണ് അയ്യപ്പൻ വിളക്ക് .അയ്യപ്പൻ്റെ ജനനവും പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും പുലിപ്പാൽ തേടിയുള്ള യാത്രയും വാവരുമായുള്ള ചങ്ങാത്തവും മഹർഷിയുമായുള്ള യുദ്ധവും ശബരിമലയിലേക്കുള്ള യാത്രയും എല്ലാം പാട്ടിൻറെ ഈരടികളോട് ഇതിൽ അവതരിപ്പിക്കുന്നു.🕉️ അയ്യപ്പൻ വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതിൽ തന്നെ കാണിപ്പാട്ട്🕉️ കാൽവിളക്ക്🕉️ അരവിളക്ക് 🕉️മുഴുവൻ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. കാണിപ്പാട്ടിൽ അയ്യപ്പൻ്റെ കോമരം അതായത് വെളിച്ചപ്പാട് തുള്ളി വന്ന് കൽപ്പനകൾ നൽകുന്നു .ഈ ചടങ്ങിൽ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത് .🕉️കാൽവിളക്കിൽ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിൽ🕉️ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രങ്ങളും 🕉️വാവർക്ക് പള്ളിയും പണിയുന്നു. മറ്റുള്ളവർക്ക് സ്ഥാനം കണ്ട് പ്രതിഷ്ഠിക്കുന്നു. കാണിപ്പാട്ട് കാൽവിളക്ക് അരവിളക്ക് തുടങ്ങിയവ വീടുകളിൽ നടത്താവുന്നതാണ്.എന്നാൽ മുഴുവൻവിളക്ക് എന്നത് ദേശവിള ക്കായാണ് നടത്താറ് .ദേശവിളക്കിനെ 🕉️അയ്യപ്പൻ ഭഗവതി ഭൂതഗണങ്ങളായ കൊച്ചു കടുക്ക കരിമല എന്നിവർക്ക് ക്ഷേത്രങ്ങളും വാവർ ക്ക് പള്ളിയും പണിയുന്നു .കൂടാതെ അയ്യപ്പൻ്റെ ക്ഷേത്രത്തിനു മുമ്പിൽ മണി മണ്ഡപവും ഗോപുരവും തീർക്കുന്നു .🕉️ നാഗരാജാവിനും ഗണപതിക്കും സരസ്വതിക്കും പീഡാ ചാരമാണ് .🕉️വൈകുന്നേരം തുടങ്ങുന്ന അയ്യപ്പൻ വിളക്ക് പിറ്റേന്ന് പുലർച്ചയോടെയാണ് അവസാനിക്കുന്നത് .അയ്യപ്പൻ വിളക്ക് എന്നാണ് പേരെങ്കിലും പാലക്കൊമ്പ് എഴുന്നള്ളിക്കുന്നതും പുലർച്ചെയ്ക്കുള്ള പൂജയും ഭഗവതിക്കാണ്.🕉️ വാഴ പോള മുളയാണി ഈർക്കിലിയാണി കുരുത്തോല തോരണങ്ങൾ എന്നിവ ഉപയോഗിച്ച് കലാകാരന്മാരുടെ വൈദഗ്ധ്യവും ഉപയോഗിച്ചാണ് അയ്യപ്പൻ വിളക്കിന് ക്ഷേത്രങ്ങൾ പണിയുന്നത്. ഏകദേശം 20 പേരെങ്കിലും അയ്യപ്പൻ വിളക്കിന് ക്ഷേത്രം പണിയുന്നതിനും പാടുന്നതിനും അയ്യപ്പൻ്റെ മറ്റും വേഷംകെട്ടി ആടുന്നതിനും ഒരു സംഘത്തിൽ വേണം .ഗണപതി ഗുരു പന്തൽ സരസ്വതി തുടങ്ങിയവർക്ക് സ്തുതി പാടി അസുരനായ ശൂർപകൻ്റെ ചരിത്രം പാടിയാണ് അയ്യപ്പൻ വിളക്കിലെ പാട്ട് ആരംഭിക്കുന്നത്.പാലക്കൊമ്പ് എഴുന്നള്ളിക്കൽ പാട്ട് അയ്യപ്പനും വാവരുമായുള്ള വെട്ടുതടവ് കനലാട്ടം എന്നീ ചടങ്ങുകൾക്ക് ശേഷം ഗുരുതിയോടെ ചടങ്ങുകൾ അവസാനിക്കുന്നു .അയ്യപ്പൻ വിളക്ക് നൽകുന്ന മഹത്തായ ഒരു സന്ദേശമുണ്ട് ജാതിമതഭേദമന്യേ എല്ലാവരെയും മനുഷ്യരായി ഉൾക്കൊള്ളുക എന്നും ദുഃഖത്തിലും സുഖത്തിലും വൈര്യമില്ലാതെ തുണയാവുക എന്നൊരു സന്ദേശവും അയ്യപ്പൻ്റെയും വാവരുടെയും സൗഹൃദ വർണ്ണനയിലൂടെ അയ്യപ്പൻ വിളക്ക് നമുക്ക് നൽകുന്നു. ധനു മാസത്തിലെ തിരുവാതിര നാളിലാണ് ഈ വർഷത്തെ അയ്യപ്പൻ വിളക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത് .ധനുമാസത്തിലെ തിരുവാതിര ഏറെ പ്രസിദ്ധമാണ്. ശ്രീ പരമേശ്വരന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പാർവതി ദേവി അനുഷ്ഠിച്ച വ്രതം ആണ് തിരുവാതിര വ്രതം .ഭഗവാൻ്റെ ജന്മനക്ഷത്രമാണ് തിരുവാതിര നക്ഷത്രം .തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒരുപാട് ഐതിഹ്യങ്ങൾ ഉണ്ട് .അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പരമശിവന്റെയും പാർവതി ദേവിയുടെയും വിവാഹം നടന്ന തിരുനാളാണ് തിരുവാതിര ദിനം എന്നതാണ്. ഭർത്താവായി ലഭിച്ച പാർവതി ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും കേശാലങ്കാരം ചെയ്തും പഴങ്ങൾ ഭക്ഷിച്ചും തുടിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും സന്തോഷിച്ചു.ഇതിൻറെ ഓർമ്മയ്ക്കാണ് തിരുവാതിര ആഘോഷിക്കുന്നത്.വിവാഹിതരായ സ്ത്രീകൾ ദീർഘസുമംഗലികൾ ആയിരിക്കാനും കന്യകമാർ വേഗം വിവാഹം നടക്കുന്നതിനും വേണ്ടിയാണ് തിരുവാതിരവ്രതം നോൽ ക്കുന്നത് .മകീര്യംനാളിൽ വ്രതം എടുക്കുന്നത് സന്താനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടിയാണെന്നും ഒരു ഐതിഹ്യം ഉണ്ട് .

# ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം #
Reg. No: MPM/CA/145/2023
🕉️

*പാലക്കൽ സുരേന്ദ്രൻ (ബാബു)  *അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ തൻ്റേതായ ശൈലിയിൽ വാവര് സ്വാമിയെ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാ...
28/12/2025

*പാലക്കൽ സുരേന്ദ്രൻ (ബാബു) *

അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ തൻ്റേതായ ശൈലിയിൽ വാവര് സ്വാമിയെ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകരൻ....

വിളക്ക് ആസ്വാദകർക്കിടയിൽ വാവര് സ്വാമിയെ വെത്യസ്തതയോടെ പകർന്നാടിയ പ്രിയ കലാകാരൻ....

ബാബു ഏട്ടൻ്റെ ഓർമകൾ എന്നും ഞങ്ങളിലൂടെ നിലനിൽക്കും...
ആദരപൂർവ്വം പ്രണാമം....

-ഉഗ്രപുരം ജനകീയ അയപ്പൻ വിളക്ക് മഹോത്സവം:
2026 ജനുവരി 3 ശനിയാഴ്ച (1201 ധനു 19 തിരൂവാതിര നാളിൽ)-

# ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം #

* (ചന്തു കുഞ്ഞൻ ആശാരി പാലക്കൽ) ** 'അയ്യപ്പൻ വിളക്ക് ' മഹോത്സവം  എന്ന ദൈവീക - നാടൻ കലാരൂപം  ഉഗ്രപുരത്തും പരിസര പ്രദേശങ്ങള...
28/12/2025

* (ചന്തു കുഞ്ഞൻ ആശാരി പാലക്കൽ) *
*
'അയ്യപ്പൻ വിളക്ക് ' മഹോത്സവം എന്ന ദൈവീക - നാടൻ കലാരൂപം ഉഗ്രപുരത്തും പരിസര പ്രദേശങ്ങളിലും പ്രചരിപ്പിക്കുവാനും ജനകീയമാക്കുന്നതിനും തൻ്റെതായ സംഭാവന നൽകിയ ഉഗ്രപുരം വിളക്ക് സംഘo ആശാൻ്റെ ജ്വലിക്കുന്ന ഓർമകൾ എന്നും ഞങ്ങളിലൂടെ നിലനിൽക്കും...
ആദരപൂർവ്വം പ്രണാമം....
❤️❤️❤️

ഉഗ്രപുരം ജനകീയ അയപ്പൻ വിളക്ക് മഹോത്സവം:
2026 ജനുവരി 3 ശനിയാഴ്ച (1201 ധനു 19 തിരൂവാതിര നാളിൽ)

# ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം #

ഉഗ്രപുരം വിളക്ക് സംഘം ആശാൻ പൈക്കാട്ട് രാമൻ ചെട്ട്യാരെ  ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവ സദസ്സിൽ വെച്ച്പൊന്നാട അണിയിച്ച് മര...
28/12/2025

ഉഗ്രപുരം വിളക്ക് സംഘം ആശാൻ പൈക്കാട്ട് രാമൻ ചെട്ട്യാരെ
ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവ സദസ്സിൽ വെച്ച്
പൊന്നാട അണിയിച്ച്
മരത്തും വള്ളി ദേവേട്ടനും, കണിച്ചാടി ബാലകൃഷ്ണൻ & നരിവായ് രാമൻ കുട്ടി എന്നിവർ ചേർന്ന് ഉപഹാരവും നൽകി ആദരിക്കുന്നു.

ഉഗ്രപുരം ജനകീയ അയപ്പൻ വിളക്ക് മഹോത്സവം:
2026 ജനുവരി 3 ശനിയാഴ്ച (1201 ധനു 19 തിരൂവാതിര നാളിൽ)

# ഉഗ്രപുരം അയ്യപ്പൻ വിളക്ക് സംഘം #

Adresse

ഉഗ്രപുരം
Democratic Republic Of The
673639

Téléphone

+18086224518

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം ഉഗ്രപുരം publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Partager

Type