Brand Spot by Belleza

Brand Spot by Belleza Mrs India UAE 2024, Kids & Teens IndiaUAE 2024, Indian Business Icons of UAE

രാജസ്ഥാനിൽ CJP നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് അശുതോഷ്രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത...
21/08/2026

രാജസ്ഥാനിൽ CJP നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് അശുതോഷ്

രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു വിഭാഗം ആളുകൾ തടയുകയും ആക്രമണം നടത്തുകയും ചെയ്തു. ബിജെപി ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് സിജെപി നേതാവ് അശുതോഷ് രങ്ക ആരോപിച്ചു.
താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു സർക്കാർ സ്‌കൂൾ പരിശോധിക്കാൻ എത്തിയ സിജെപി സംഘത്തിന് നേരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. അശുതോഷ് രങ്കയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. 'ബി.ജെ.പി ഗുണ്ടകൾ' പോലീസിന്റെ ഒത്താശയോടെ മുൻകൂട്ടി തയ്യാറാക്കി നടത്തിയ ആക്രമണമാണിതെന്ന് അശുതോഷ് ആരോപിച്ചു.

ജയ്പൂരിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലായിരുന്നു സന്ദർശനം. ഒരു എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്നു എന്ന് മുമ്പ് വാർത്തകളിൽ ഇടംപിടിച്ച സർക്കാർ സ്‌കൂൾ പരിശോധിക്കാനാണ് തങ്ങൾ എത്തിയതെന്ന് സിജെപി പ്രതിനിധികൾ അറിയിച്ചു. രാജസ്ഥാനിൽ ഉടനീളം ഇത്തരത്തിൽ ദയനീയമായ അവസ്ഥയിലുള്ള സ്‌കൂളുകളുണ്ടെന്നും അവിടം സന്ദർശിക്കാൻ തങ്ങളോട് ആളുകൾ ആവശ്യപ്പെട്ടെന്നും സിജെപി അറിയിച്ചു.

ഇതിനിടെ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് സർക്കാർ സ്‌കൂളുകൾക്കുള്ളിൽ അനധികൃത പ്രവേശനത്തിനും മാധ്യമങ്ങളുടെ പ്രവേശനത്തിനും ചിത്രീകരണത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയായിരുന്നു സിജെപി പ്രവർത്തകരുടെ സന്ദർശനം.

ഗ്രാമീണ മേഖലകളിലെ സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയമായ കുറവുകൾ മറച്ചുവെക്കാനാണ് ഇത്തരം ഉത്തരവുകൾ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ അച്ചടക്കം പാലിക്കാനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നിയന്ത്രണങ്ങൾ എന്നാണ് സർക്കാരിന്റെ വാദം.

തങ്ങൾക്കുനേരെയുള്ള ആക്രമണം പോലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്നും സിജെപി ആരോപിച്ചു.

'ബി.ജെ.പിയുടെ ഗുണ്ടായിസം ഇന്ന് രാജ്യം മുഴുവൻ നേരിൽ കണ്ടു. അവിടെ കല്ലേറുണ്ടായിരുന്നു, എന്നാൽ പോലീസ് കാഴ്ചക്കാരായി നിന്നു. വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ വോളണ്ടിയർമാരുടെ കൈകൾ ഒടിച്ചു. ഞങ്ങളുടെ വാഹനങ്ങൾ അടിച്ചു തകർത്തു. അവിടെ കല്ലേറുണ്ടായി. ഞങ്ങളുടെ ടീമിലെ സ്ത്രീകൾക്ക് നേരെ കല്ലെറിയുകയും അവരുടെ ഫോണുകൾ തകർക്കുകയും ചെയ്തു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. ഈ ഗുണ്ടകളെല്ലാം 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യപ്പെടണം, സർക്കാർ ഉത്തരവ് പിൻവലിക്കണം; അല്ലെങ്കിൽ ഈ പ്രതിഷേധം മദൻ ദിലാവറിലേക്ക് വ്യാപിക്കും... ഒരു വർഷമായി ഒരു എരുമത്തൊഴുത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഞങ്ങൾ അത് നന്നാക്കാൻ ആഗ്രഹിക്കുന്നു' അശുതോഷ് രങ്ക പറഞ്ഞു.

മുത്തശ്ശി മറന്നു, കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ; കണ്ടെത്തിയത് എട്ടുമണിക്കൂറിന് ശേഷംമുത്...
21/08/2026

മുത്തശ്ശി മറന്നു, കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ; കണ്ടെത്തിയത് എട്ടുമണിക്കൂറിന് ശേഷം

മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലേയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്കോട്ടി ​ഗ്വിൻ ക്രോവല്ലിനെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളം അടച്ചിട്ട കാറിൽ കുടുങ്ങിപ്പോയ കുഞ്ഞ്, കടുത്ത ചൂട് കാരണമാണ് മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനായാണ് മുത്തശ്ശിയായ ഡോ. സ്റ്റേസി ഫസേൻബേക്കർ(61) രാവിലെ കുഞ്ഞുമായി വീട്ടിൽനിന്നിറങ്ങിയത്. കാറിന്റെ പിൻസീറ്റിലായിരുന്നു കുഞ്ഞിനെ ഇരുത്തിയത്. എന്നാൽ, കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനുള്ളത് മറന്നുപോയ മുത്തശ്ശി നേരേ തന്റെ ജോലിസ്ഥലത്തേക്ക് പോയി. കാറിൽ കുഞ്ഞുള്ളത് ഇവർ മറന്നുപോയിരുന്നു. തുടർന്ന് കുഞ്ഞിനെ കാറിലിരുത്തി ഇവർ ജോലിക്ക് കയറുകയും ചെയ്തു. വൈകിട്ട് നാലുമണിയോടെ കുഞ്ഞിനെ വിളിക്കാനായി പിതാവ് ഡേകെയറിൽ എത്തിയപ്പോഴാണ് മകളെ ഇന്ന് കൊണ്ടുവന്നിട്ടില്ലെന്ന വിവരമറിഞ്ഞത്. തുടർന്ന് ഇവർ ഡോ. സ്റ്റേസിയെ വിവരമറിയിച്ചു. ഇതോടെയാണ് കുഞ്ഞിനെ കാറിൽ കയറ്റിവന്നത് മുത്തശ്ശിയും ഓർമിച്ചത്. ഉടൻതന്നെ മുത്തശ്ശിയും മറ്റുള്ളവരും ഓടിയെത്തിയെങ്കിലും കാറിന്റെ പിൻസീറ്റിൽ ചലനമറ്റനിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

സംഭവത്തിൽ ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നും അതേസമയം, അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മുത്തശ്ശിയെ ലഹരി പരിശോധനയ്ക്കടക്കം വിധേയയാക്കിയതായും ഇത് പോസിറ്റീവാകാൻ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു. ഡോ. സ്റ്റേസിയുടെ മകൾ സിഡ്നി ക്രോവെല്ലി(33)ന്റെ മകളാണ് പത്തുമാസം പ്രായമുള്ള സ്കോട്ടി ​ഗ്വിൻ ക്രോവെൽ. സിഡ്നി ക്രോവെല്ലും ഡോക്ടറാണ്. ഒരുവർഷം മുൻപാണ് ഡോ. സ്റ്റേസി മാഡിസൺവില്ലെയിൽ മകൾക്കും കുടുംബത്തിനും ഒപ്പം താമസം ആരംഭിച്ചത്.

മുട്ടിൽ മരംമുറി കേസ്: പ്രതികൾക്ക് തിരിച്ചടി; കുറ്റപത്രം ഈ മാസം 31ന് വായിക്കുംമുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും ത...
21/08/2026

മുട്ടിൽ മരംമുറി കേസ്: പ്രതികൾക്ക് തിരിച്ചടി; കുറ്റപത്രം ഈ മാസം 31ന് വായിക്കും

മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവിട്ടു. അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പെർമിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിറ്റഴിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്. കേസിൽ ഒന്നാം പ്രതി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. അതേസമയം, പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ അപേക്ഷ പരിഗണിച്ച്, രണ്ടും മൂന്നും പ്രതികൾക്ക് വീഡിയോ കോൺഫറൻസിങ് വഴി 31ന് ഹാജരാകാൻ കോടതി അനുവാദം നൽകി. വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാനാണ് കോടതിയുടെ പുതിയ ഉത്തരവ്.

03/08/2026

ഇനി അവരുടെ പേരു പറഞ്ഞിട്ടു വേണം അതും കൂടി ഇല്ലാതാക്കാൻ : വി ഡി സതീശന്റെ മറുപടി

03/08/2026

ആളുകൾ നോക്കി നിൽക്കേ മണ്ണിടിഞ്ഞ് വീണു

24/07/2026

പ്രതിഷേധം ആളി കത്തി ജന്തർ മന്തർ

CentralGovernment DelhiProtest

24/07/2026

ദില്ലിയിൽ രാഹുൽ ഗാന്ധിയും സിപിഎമ്മിനും നടത്തുന്ന നാടകം നമ്മൾ മനസിലാക്കണം,ഇവിടുത്തെ കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ ചെറുവിരൽ അനക്കില്ല തൊഴിൽ അവരുടെ അവകാശമാണ്, ബിജെപി എപ്പോഴും കുട്ടികൾക്കൊപ്പം: രാജീവ് ചന്ദ്രശേഖർ

PSC kerala

24/07/2026

‘ഞങ്ങൾ ഇത്രയും കാലം അടിമേടിച്ചു, ഇനിയും മേടിക്കണോ? പത്തുകൊല്ലം പിണറായിവിജയനെ തടഞ്ഞിട്ട ആൾക്കാരെ ഞങ്ങൾ, ഞങ്ങൾക്കാണോ നിന്നെ പേടി.

24/07/2026

‘പ്രതിഷേധം അവസാനിപ്പിക്കില്ല, ഈ പ്രക്ഷോഭം അഭിജിത്തിന്റെയോ വാങ്ചുക്കിന്റെയോ അല്ല, ഈ രാജ്യത്തെ യുവാക്കളുടേതാണ്...’

24/07/2026

അഡ്വക്കേറ്റസ്നെ വരെ കയ്യേറ്റം ചെയ്ത് പോലീസ്
# neet

Address

Dubai
Dubai

Website

Alerts

Be the first to know and let us send you an email when Brand Spot by Belleza posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share