KFA Kokkur

KFA Kokkur Sports Club

"ബ്രോഷർ പ്രകാശനം ചെയ്തു"കോക്കൂർ KFA യുഎഇ പ്രവാസി കൂട്ടായ്മ ഒക്ടോബർ 19 ഞായറാഴ്ച ഷാർജ റോളയിലെ ഏഷ്യൻ എമ്പയർ ഹോട്ടലിൽ വച്ച് ...
13/10/2025

"ബ്രോഷർ പ്രകാശനം ചെയ്തു"

കോക്കൂർ KFA
യുഎഇ പ്രവാസി കൂട്ടായ്മ ഒക്ടോബർ 19 ഞായറാഴ്ച ഷാർജ റോളയിലെ ഏഷ്യൻ എമ്പയർ ഹോട്ടലിൽ വച്ച് നടത്തുന്ന 𝗞𝗙𝗔 പോന്നോണം 𝟮𝟬𝟮𝟱
ന്റെ ബ്രോഷർ വാസു തടത്തിൽ വലീദ് കോക്കൂരിന് നൽകി പ്രകാശനം ചെയ്തു. അർഷാബ് പിവി, ഷാഫിർഖാൻ കണിയത്ത് വളപ്പിൽ, മിറാഷ് മാളിയേക്കൽ, സിജു കല്ലത്ത്, ആകാശ് വാസു തടത്തിൽ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി വലീദ് കോക്കൂറിന്റെ നേതൃത്വത്തിലുള്ള സ്വാഗതസംഘം കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

𝗗𝗮𝘁𝗲 :𝟭𝟵 𝗢𝗰𝘁𝗼𝗯𝗲𝗿, 𝗦𝘂𝗻𝗱𝗮𝘆
𝗩𝗲𝗻𝘂: 𝗔𝘀𝗶𝗮𝗻 𝗘𝗺𝗽𝗶𝗿𝗲 𝗥𝗲𝘀𝘁𝘂𝗮𝗿𝗮𝗻𝘁-𝗥𝗼𝗹𝗹𝗮
, 𝗦𝗵𝗮𝗿𝗷𝗮𝗵
𝗧𝗶𝗺𝗲 :𝟭𝟬:𝟯𝟬 𝗔𝗠

𝓚𝓕𝓐 പൊന്നോണം 𝓤𝓐𝓔 2024 𝓢𝓮𝓹𝓽𝓮𝓶𝓫𝓮𝓻 22 നിറപറയും നിലവിളക്കും തുമ്പപൂക്കളും പൂവിളിയും ഒരുപിടി നല്ല ഓർമ്മകളുമായി സ്നേഹത്തിന്റേയ...
24/09/2024

𝓚𝓕𝓐 പൊന്നോണം 𝓤𝓐𝓔 2024

𝓢𝓮𝓹𝓽𝓮𝓶𝓫𝓮𝓻 22

നിറപറയും നിലവിളക്കും തുമ്പപൂക്കളും പൂവിളിയും ഒരുപിടി നല്ല ഓർമ്മകളുമായി സ്നേഹത്തിന്റേയും സഹോദര്യത്തിന്റേയും ഓർമ്മ പുതുക്കി ഒരോണം കൂടി.......

𝐊𝐅𝐀 𝐔𝐀𝐄 പ്രവാസി കൂട്ടായ്മ ദുബായിലെ ദി സ്വാഗത് ഹോട്ടലിൽ വച്ച് ഓണാഘോഷവും കലാപരിപാടികളും സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണണവും നടന്നു.
അബ്ദുൽ നാസർ വൈക്കത്ത് അധ്യക്ഷത വഹിച്ചു, അബ്ദുൾ
ഹയ്യ്(ബാബു ) വൈക്കത്ത്, വാസു തടത്തിൽ, ബാവ മാളിയേക്കൽ, ഹർഷാബ് പിവി, വലീദ് കോക്കൂർ,മിറാഷ് മാളിയേക്കൽ, നൗഷാദ് ടിവി,ഷാഫിർ ഖാൻ കണിയത്ത് വളപ്പിൽ, ഷാഫി കോക്കൂർ എന്നിവർ സംസാരിച്ചു അനീഷ് മാളിയേക്കൽ സ്വാഗതവും, രാധാകൃഷ്ണൻ കോക്കൂർ നന്ദിയും പറഞ്ഞു.

KFA -പൊന്നോണം 2024
18/09/2024

KFA -പൊന്നോണം 2024

*ഭാരവാഹികളെ തീരുമാനിച്ചു*          KFA കോക്കൂർ യുഎഇ പ്രവാസി കൂട്ടായ്മ ദുബായിലെ അൽ തവാർ പാർക്കിൽ യോഗം ചേർന്നു. വലീദ് കോക്...
08/01/2024

*ഭാരവാഹികളെ തീരുമാനിച്ചു*

KFA കോക്കൂർ യുഎഇ പ്രവാസി കൂട്ടായ്മ ദുബായിലെ അൽ തവാർ പാർക്കിൽ യോഗം ചേർന്നു. വലീദ് കോക്കൂർ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കോക്കൂർ, നസീബ് തറയിൽ, ഷാഫിർഖാൻ കണിയത്ത് മർസൂഖ് കൂനംപറമ്പിൽ എന്നിവർ സംസാരിച്ചു ഷാഫി കോക്കൂർ സ്വാഗതവും, അർഷാബ് പിവി നന്ദിയും പറഞ്ഞു.

*ഭാരവാഹികൾ*

പ്രസിഡണ്ട് : അബ്‌ദുൽ നാസർ. വിവി

*വൈസ് പ്രസിഡണ്ട് 😗

ഷാഫി കോക്കൂർ

മിറാഷ് മാളിയേക്കൽ

റഫീഖ് കെസി

*ജനറൽ സെക്രട്ടറി*

അർഷാബ് പിവി

*ജോയിന്റ് സെക്രട്ടറി*

മുജീബ് അറക്കൽ
അജ്മൽ കോക്കൂർ
നിഷാബ് കോക്കൂർ

*ട്രഷറർ*

അബ്‌ദുൽ ഹൈ

*ജോയിന്റ് ട്രഷറർ*

ഷാഫിർഖാൻ കണിയത്ത്

*മീഡിയ കോർഡിനേറ്റർ*

മർസൂഖ് കൂനംപറമ്പിൽ

ഫാസിൽ മാളിയേക്കൽ

*ആർട്സ് കോർഡിനേറ്റർ*

നിഷാദ് കോക്കൂർ
മൻസൂർ കൂനംപറമ്പിൽ

*സ്പോർട്സ് കോർഡിനേറ്റർ*

നൗഷാദ് ടിവി
ഷംസുദ്ധീൻ കിഴക്കേതിൽ
മുഹമ്മദ്‌ ഇവി
ഇബ്രാഹിം പിവി
ജാബിർ കോക്കൂർ

*എക്സിക്യൂട്ടീവ് മെംബേഴ്സ്*
രഞ്ജിത്ത് എംജി
മൻസൂർ അറക്കൽ
ഷമീം വിവി
നദീം ഇവി
നിഷാർ കിഴക്കേതിൽ
മസ്‌റൂർ കൂനംപറമ്പിൽ

*രക്ഷാധികാരികൾ*

വലീദ് ഇവി
രാധാകൃഷ്ണൻ കോക്കൂർ
നസീബ് തറയിൽ
മുബാറക് ( ബാവ )മാളിയേക്കൽ
മുബാറക് അബ്ദുള്ള വിവി
വാസു തടത്തിൽ
അഷ്‌റഫ്‌ അറക്കൽ
അഷ്റഫ് മാളിയേക്കൽ
അൻവർ സാദത്ത് തറയിൽ
ബഷീർ മാളിയേക്കൽ
നാസർ പിവി
അനീഷ് മാളിയേക്കൽ
ബക്കർ മാളിയേക്കൽ
അനൂപ് കണ്ടലായിൽ

ഓട്ടോറിക്ഷ തൊഴിലാളിയും കലാകാരനുമായ സുന്ദരന്റെ അകാലവിയോഗത്തിൽ പൊലിഞ്ഞു പോയത് ഒരു കുടുബത്തിന്റെ ആകെയുള്ള പ്രതീക്ഷയാണ്.സുന്...
29/05/2023

ഓട്ടോറിക്ഷ തൊഴിലാളിയും കലാകാരനുമായ സുന്ദരന്റെ അകാലവിയോഗത്തിൽ പൊലിഞ്ഞു പോയത് ഒരു കുടുബത്തിന്റെ ആകെയുള്ള പ്രതീക്ഷയാണ്.

സുന്ദരന്റെ പ്രിയതമയും വിദ്യാർത്ഥിനിയായ കുഞ്ഞു മകളും ഉൾപ്പെടുന്ന ആ നിർദ്ധന കുടുംബത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന ഉത്തമ ബോധ്യത്തിൽ മുഴുവൻ നാട്ടുകാരുടെയും സഹകരണത്തോടുകൂടി KOKKUR KFA ARTS & SPORTS CLUB ന്റെ നേതൃത്വത്തിൽ ഫണ്ട്‌ ശേഖരണാർത്ഥം KFA CLUB പരിസരത്തു വച്ച് ജൂൺ 4 ഞായറാഴ്ച ഒരു ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുകയാണ്.

ആയതിനാൽ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാവരും പങ്കുചേർന്ന് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

KFA KOKKUR FEST 2023💞
02/05/2023

KFA KOKKUR FEST 2023💞

KFA KOKKUR FEST 2023 വിജയശില്പികൾക്ക് നന്ദി......  KFA UAE  കൂട്ടായ്മ ഷാർജ സഫാരിമാളിൽ വെച്ച് സംഘടിപ്പിച്ച  KFA KOKKUR FE...
26/04/2023

KFA KOKKUR FEST 2023 വിജയശില്പികൾക്ക് നന്ദി......

KFA UAE കൂട്ടായ്മ ഷാർജ സഫാരിമാളിൽ വെച്ച് സംഘടിപ്പിച്ച KFA KOKKUR FEST 2023
ജനപങ്കാളിത്തംകൊണ്ടും സംഘാടകമികവുകൊണ്ടും അറേബ്യൻ ഭൂമികയിൽ വർണ്ണ പ്രപഞ്ചം തീർത്ത് നവ്യാനുഭവമായി മാറി...!
ഉദ്ഘാടന വേദിയെ അവിസ്മരണീയമാക്കിയ
ഡോ : സൗമ്യ സരിൻ,
സാന്നിദ്ധ്യം കൊണ്ട് വിസ്മയമായി മാറിയ മുഖ്യാതിഥി
അഷ്‌റഫ്‌ താമരശ്ശേരി, അവതരണ രീതികൊണ്ട് പരിപാടിയെ കൂടുതൽ മികവുറ്റതാക്കിയ ഷിഫിമാത്യു......
ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ സമ്മാനിച്ച സുബൈർ സിന്ദഗി...
രാജാവിനെ പോലെ മുന്നിൽ നിന്ന് പട നയിച്ച വലീദ്,
വിപ്ലവ വീര്യം സിരകളിൽ ആവാഹിച്ച് എന്നും അദ്ഭുതങ്ങൾ സൃഷ്‌ടിക്കുന്ന നസീബ്,
പകരം വെക്കാനില്ലാത്ത സംഘാടന മികവ്കൊണ്ട് ചരിത്രം തീർത്ത ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ഷാഫിർഖാൻ,
പരിചയ സമ്പത്തുകൊണ്ട് പരിപാടിയെ ഒറ്റക്ക് തോളിലേറ്റിയ ബാബു,
അർദ്ധാവസരങ്ങളിൽ നിന്നു പോലും അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന നാസർ,
കായിക വിപ്ലവം തീർത്ത നൗഷാദ്...
മാതൃകാപരമായ പ്രവർത്തനത്തിന്റെ ഉത്തമ മാതൃക നാസർ പിവി,
സംഘാടന വൈഭവം സിരകളിൽ ആവാഹിച്ച വാസു,
പരിചയ സമ്പത്തിന്റെ പ്രതീകം ബഷീർ,
പകരം വെക്കാനില്ലാത്ത കരുത്തുമായി ഷംസു....
യുവത്വത്തിന്റെ ആവേശം സിരകളിൽ ആവാഹിച്ച് വിസ്മയമായി മാറിയ അർഷാബ്, പ്രതിസന്ധികളെ അചഞ്ചലമായി നേരിട്ട് വിജയ സോപാനം തീർക്കുന്ന മുജീബ്, ഉത്തരവാദിത്വം കൈമുതലാക്കിയ ഷാഫി,
വിജയങ്ങൾ എന്നും ശീലമാക്കിയ റഫീഖ്, സർഗാത്മകതയുടെ നിറകുടം നിഷാദ്, അനിഷേധ്യ നേതൃപാടവം തീർത്ത് അനീഷ്
പ്രചരണ രംഗത്ത് തരംഗം തീർത്ത് അദ്ഭുതമായി മാറിയ മർസൂക്ക്,
ആവേശത്തിന്റെ നിറകുടമായി മാറി തരംഗം തീർത്ത നിഷാബ്, ദൃശ്യമാധ്യമ രംഗത്ത് പുതിയ വാതായനങ്ങൾ തുറന്നിട്ട ഫാസിൽ, എന്നും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകികൊണ്ടിരിക്കുന്ന അനൂപ്, ആവേശമായി പെയ്തിറങ്ങുന്ന ജാബിർ, പുത്തൻ താരോദയമായി മാറിയ രഞ്ജിത്ത്, ശ്രദ്ധേയമായ പ്രവർത്തനങ്ങൾകൊണ്ട് ഏവരെയും അദ്ഭുതപ്പെടുത്തിയ റഫീഖ്, അച്ചടക്കമുള്ള സംഘടനാ പ്രവർത്തങ്ങൾകൊണ്ട് എന്നും വിസ്മയമായിമാറിയിട്ടുള്ള നിഷാർ, പകരം വെക്കാനില്ലാത്ത കരുത്തായിഎന്നും കൂടെ നിന്ന് അസാന്നിധ്യം കൊണ്ട് ശ്രദ്ധേമായി മാറിയ ബാവ, മിറാഷ് സാദത്ത്, രഞ്ജിത്ത്, ഷമീം, ജയൻ, പ്രവീൺ

കലാകായിക പ്രകടനങ്ങൾ അവതരിപ്പിച്ച പ്രതിഭകൾ, ദൃശ്യ മാധ്യമ സഹായങ്ങൾ നൽകിയ ഷറഫു, ഷംനാസ് വളയംകുളം, പരിപാടി വിജയകരമാക്കാൻ സഹായിച്ച എമിറേറ്റ്സ് മാൾ മാനേജിങ് ഡയറക്ടർ വിവി മുബാറക് ഉൾപ്പെടെയുള്ള സ്പോൺസർമാർ
ഫെസ്റ്റ് സംഘടിപ്പിക്കാൻ വേദി അനുവദിച്ചു തന്ന ഷാർജ സഫാരി മാളിന്റെ മാനേജ്മെന്റ്& സ്റ്റാഫ് കൂടാതെ ഈ പരിപാടി വിജയകരമാക്കാൻ ഒരു കൈ തന്ന് കൂടെ നിന്ന നാട്ടിലേയും യുഎ ഇ ലേയും മറ്റു ജിസിസി രാജ്യങ്ങളിലേയും പ്രിയപ്പെട്ട ക്ലബ്‌ മെംമ്പർമാർ, മറ്റു സംഘടനാ,ക്ലബ്‌ പ്രതിനിധികൾക്കും
പ്രിയപ്പെട്ട നാട്ടുകാർക്കും.... KFA UAE കൂട്ടായ്മയുടെ ഹൃദയത്തിൽ തൊട്ട നന്ദി..... നന്ദി..... നന്ദി.......

രാധാകൃഷ്ണൻ കോക്കൂർ
കെഎഫ്എ യുഎഇ ജനറൽ സെക്രട്ടറി

24/04/2023

Address

Dubai

Website

Alerts

Be the first to know and let us send you an email when KFA Kokkur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share