Onth Entertainment

  • Home
  • Onth Entertainment

Onth Entertainment Colour മാറും, Mood മാറ്റും, Vibe ആക്കും 😎
Entertainment guaranteed.. Definitely 🎬😂

02/03/2026

പെയിന്റിഗ് വർക്ക്ഷോപ്പിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന; 9 ½ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ, പ്രതി റിമാന്റിലേക്ക്

മതിലകം : 02-03-2026 തിയതിയിൽ, നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തുന്ന പ്രത്യേക സുരക്ഷാ പരിശോധനയിൽ വിൽപ്പനക്കായി അനധികൃതമായി സൂക്ഷിച്ച 9 ½ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശവുമായി മതിലകം ഓണച്ചമ്മാവ് സ്വദേശി ഈഴ്വത്ര വീട്ടിൽ സജീഷ് 40 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സ്വന്തം വീടിനോട് ചേർന്ന് പ്രതി നടത്തിയിരുന്ന പെയിന്റിഗ് വർക്ക്ഷോപ്പ് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ബൈക്ക് പെയിന്റ് ചെയ്യാനെന്ന വ്യാജേന സാധാരണ വേഷത്തിൽ വർക്ക്ഷോപ്പിലെത്തിയ പോലീസ് സംഘം കൃത്യമായ നിരീക്ഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്. ഹണീബി, എക്സലൻസി 8 പി എം, മലബാർ ഹൗസ്, മക്ഡോവൽസ് എന്നീ ബ്രാന്റുകളിലുള്ള മദ്യമാണ് പിടിച്ചെടുത്തത്.

മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, എസ് ഐ മാരായ അജയ് എസ് മേനോൻ, അജയ് എസ്, മുഹമ്മദ് റാഫി, തൃശ്ശൂർ റൂറൽ ഡാൻസാഫ് എസ് ഐ പ്രദീപ്, ജി എ എസ് ഐ ലിജു ഇയ്യാനി, സി പി ഒ സുർജിത്ത്, ജി എസ് സി പി ഒ ഷനിൽ, സി പി ഒ റിസ്വാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

02/03/2026

അനധികൃത മദ്യ വിൽപ്പന; 1 ½ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 19 കുപ്പി ബിയർ എന്നിവയുമായി അറസ്റ്റിലായ പ്രതി റിമാന്റിൽ

ചേർപ്പ് : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തുന്ന പ്രത്യേക സുരക്ഷാ പരിശോധനയിൽ 28-02-2026 തിയ്യതി രാത്രി 08.35 മണിയോടെ അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 1 ½ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 19 കുപ്പി ബിയർ എന്നിവയുമായി ആറാട്ടുപുഴ കാരോറ്റു മുറി സ്വദേശി മുളങ്ങാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി 73 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൃഷ്ണൻകുട്ടി തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത കേസിലെ പ്രതിയാണ്.

ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ എം എസ്, എസ് ഐ സുബിന്ദ് കെ എസ്, എ എസ് ഐ ഷീജ, സി പി ഒ മാരായ വിനീഷ്, പ്രദീപ് എന്നിവരാണ് റെയ്ഡ് നടത്തിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ ജയിലിലാക്കികാട്ടൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച...
02/03/2026

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ ജയിലിലാക്കി

കാട്ടൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കാട്ടൂർ വില്ലേജ് ഇല്ലിക്കാട് ദേശത്ത് കൂനമ്മാവ് വീട്ടിൽ വിഷ്ണു, (30 വയസ്സ്) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ 01/3/26 തീയതി പുലർച്ചെ 01.00 മണിയോടെ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇല്ലിക്കാട് കിഴക്കേ ഉന്നതിയിൽ പ്രവേശിച്ചതിനെ തുടർന്ന് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ജീപ്പ് കണ്ട് ഓടിയ പ്രതിയെ 500 മീറ്ററോളം പുറകെ ഓടി സാഹസികമായി അന്വേഷണ സംഘം പിടികൂടുകയായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വിഷ്ണു കാട്ടൂർ പോലീസ് പരിധിയിൽ മൂന്ന് വധശ്രമ കേസിലും മൂന്ന് അടി പിടി കേസിലും അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട ഡി വൈ എസ് പി സന്തോഷ് കുമാർ എം, കാട്ടൂർ പോലീസ് ഇൻസ്പെക്ടർ ബൈജു കെ സി, ജി എ എസ് ഐ ധനേഷ് സി ജി, സി പി ഒ അഭിലാഷ്, ക്രൈം സ്ക്വാഡ് ജി എ എസ് ഐ ജീവൻ ഇ എസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

02/03/2026

കൊടകരയിൽ 9 ലിറ്റർ വിദേശമദ്യം പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്*പ്രതി റിമാന്റിൽ

കൊടകര: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തുന്ന പ്രത്യേക സുരക്ഷാ പരിശോധനയിൽ വിൽപ്പനയ്ക്കായി മോട്ടോർ സൈക്കിളിൽ കൊണ്ടു പോകുകയായിരുന്ന 9 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വയോധികൻ പിടിയിലായി. പന്തല്ലൂർ ദേശം വടക്കൂടൻ വീട്ടിൽ ദിവാകരൻ (74 വയസ്സ് ) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്.
28/02/26 തീയതി ശനിയാഴ്ച വൈകീട്ട് കൊടകര, മറ്റത്തൂർ ഭാഗത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ വലയിലായത്.

സഞ്ചിയിൽ ബൈക്കിൽ വിൽപ്പനക്കായി സൂക്ഷിച്ച 'ഹണി ബീ' ബ്രാൻഡിന്റെ 500 മില്ലി ലിറ്ററിന്റെ 18 കുപ്പികളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. നടപടി ക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി. സ്കറിയ, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, എ.എസ്.ഐമാരായ ജ്യോതി ലക്ഷ്മി, ഷിജു, തൃശ്ശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ ജി.എസ്.ഐ മൂസ പി എം, എ എസ് ഐ ഷിജോ തോമസ്, സി.പി.ഒ ശ്രീജിത്ത് ഇ.വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

01/03/2026

ആയുർവേദ തൈലങ്ങളുടെ മറവിൽ ലഹരി കച്ചവടം നടത്തിയ ആളെ വൻ ലഹരി ശേഖരവുമായി പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. പിടികൂടിയത് 21.5 kg കഞ്ചാവും മാരക രാസ ലഹരിയായ 260 ഗ്രാം ഹാഷിഷ് ഓയിലും.

വാടാനപ്പള്ളി : ഇന്ന് 01-03 - 2026 തിയ്യതി പുലർച്ചയോടെയാണ് ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പാവറട്ടി മുല്ലശ്ശേരിയിൽ ആയുർ മരുന്നു ഫാർമസി നടത്തുന്ന പാവറട്ടി കാക്കശ്ശേരി സ്വദേശി പാമ്പിങ്ങൽ വീട്ടിൽ ലിജിൻ 34 വയസ്സ് എന്നയാളുടെ വീട്ടിൽ തൃശൂർ റൂറൽ ഡൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് 21 1/2 കിലോ കഞ്ചാവും, 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി
പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

ലിജിൻ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും ഒരു തട്ടിപ്പ് കേസിലും പ്രതിയാണ്.

28/02/2026

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട പ്രാൺ ജിനേഷിനെ ജയിലിലാക്കി...

കൈപ്പമംഗലം : സ്റ്റേഷൻ റൗഡിയും 34 ക്രിമിനൽക്കേസിലെ കേസിലെ പ്രതിയുമായ പ്രാൺ എന്നറിയപ്പെടുന്ന എടതിരുത്തി പുളിഞ്ചുവട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ ജിനേഷ് (39) എന്നയാളെ കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക് ജയിലിലാക്കി.

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ജിനേഷ് മതിലകം, കൈപമംഗലം, കാട്ടൂർ , വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ആക്രമണം, ആയുധ നിയമപ്രകാരമുള്ള കുറ്റകൃത്യം, അടിപിടി, മയക്ക് മരുന്ന് വിൽപ്പനക്കായി കൈവശം സൂക്ഷിക്കുക, മയക്കുമരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള 34 ക്രമിനൽക്കേസുകളിലെ പ്രതിയാണ്. ഇയാൾക്കെതിരെ മൂന്ന് തവണ കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ് ടി വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, പ്രജിത്ത്, രജനീഷ്, സി പി ഒ വിശാഖ് എന്നിവർ പ്രധാന പങ്ക് വഹിച്ചു.

"ഓപ്പറേഷന് കാപ്പ" പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

27/02/2026

സ്കൂൾ ബസിന്റെ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതികൾ റിമാന്റിൽ

മതിലകം : 24-02-2026 തിയ്യതി വൈകീട്ട് 03.10 മണിയോടെ കട്ടൻബസാർ തെക്കുവശം കുഴിയാർ പള്ളിക്ക് മുൻവശത്തുള്ള റോഡിൽ വെച്ച് വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ വിരോധത്തിൽ സ്‌കൂൾ കുട്ടികളുമായി വരികയായിരുന്ന ടാറ്റ ഏസ് വാഹനം തടഞ്ഞ് നിർത്തി ഡ്രൈവറായ പടിഞ്ഞാറേ വെമ്പല്ലൂർ അസമാബി കോളേജ് സ്വദേശി പുനിലത്ത് വീട്ടിൽ അൻസിൽ (42) എന്നയാളെ കൈകൾ കൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും ഇഷ്ടിക കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് പതിയാശ്ശേരി സ്വദേശികളായ പുല്ലാനി വീട്ടിൽ സുബൈർ 61 വയസ്, പുല്ലാനി വീട്ടിൽ ഷിഹാബ് 47 വയസ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്യും.

സുബൈർ ഈ കേസു കൂടാതെ മതിലകം പേലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.

മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, എസ് ഐ മുഹമ്മദ് റാഫി, എ എസ് ഐ വഹാബ്, ജി എസ് സി പി ഒ മാരായ പ്രബിൻ, ഷനിൽ, സി പി ഒ മാരായ രാഗിൻ, മുഹമ്മദ് ഷൻസിൽ, ബബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

27/02/2026

യുവതിക്ക് വാട്സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് മാനഹാനി വരുത്തിയ കേസ്സിലെ പ്രതി റിമാന്റിൽ

കൊടുങ്ങല്ലൂർ : പ്രതി കഴിഞ്ഞ ജനുവരി 14-ന് വൈകുന്നേരം 4.30 മുതൽ രാത്രി 12.45 വരെ പരാതിക്കാരി ജോലി സ്ഥലത്തായിരുന്ന സമയത്ത് പരാതിക്കാരിയുടെ ഫോണിലേക്ക് പ്രതിയുടെ നമ്പറിൽ നിന്നും തുടർച്ചയായി ഓഡിയോ, വീഡിയോ കോളുകൾ വിളിക്കുകയും കോൾ അറ്റൻഡ് ചെയ്തപ്പോൾ പ്രതി തന്റെ മുഖം മറച്ചുവെച്ച് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയും അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും പരാതിക്കാരിയുടെ ഫോണിലേക്ക് അയച്ച് മാനഹാനിവരുത്തിയ സംഭവത്തിന് പാലക്കാട് കോട്ടായി സ്വദേശി ചമ്പ്രകുളം ഉന്നതി വീട്ടിൽ രജീഷ് 39 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത, ഇൻഫോർമേഷൻ ടെക്നോളജി ആക്ട് (ഐ ടി ആക്ട്), കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ സാലിം കെ, എ എസ് ഐ സിബി, സി പി ഒ മാരായ വിഷ്ണു, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

25/02/2026

*മതിലകത്ത് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ*

മതിലകം : നിയമപരമായി കൈവശം വെക്കാവുന്നതിലും അധികം വിദേശമദ്യം സൂക്ഷിച്ച കേസിൽ എറിയാട് വൈദ്യർ ജംഗ്ഷൻ സ്വദേശി ചെമ്മണ്ടപ്പറമ്പിൽ വീട്ടിൽ ബൈജു (39) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

23-02-2026 തിയ്യതി രാവിലെ 11.00 മണിയോടെ പൊക്ലായ് ബിവറേജ് ഷോപ്പിന്റെ കോമ്പൗണ്ടിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബൈജുവിനെ പരിശോധിച്ചപ്പോഴാണ്, ഇയാളിൽ നിന്നും 500 മില്ലി ലിറ്ററിന്റെ 30 കുപ്പി (15 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തത്. 25 കുപ്പി ഹണിബീ ബ്രാൻഡി, ഒരു കുപ്പി ബാഗ്‌പൈപ്പർ വിസ്കി, നാല് കുപ്പി ആർ.ഡി.എസ് പ്രീമിയം ബ്രാൻഡി എന്നിവയാണ് പിടിച്ചെടുത്തത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് മതിലകം പോലീസ് സ്റ്റേഷനിലെത്തിച്ച് അബ്കാരി നിയമപ്രകാരം കേസ്സെടുത്തു.

ബൈജു മുൻപും സമാനമായ രീതിയിൽ മദ്യവിൽപന നടത്തിയ കേസിൽ പ്രതിയാണ്. 2024 ഫെബ്രുവരി 17-ന് രാത്രി എറിയാട് ഭാഗത്ത് വെച്ച് 9.750 ലിറ്റർ വിദേശമദ്യവുമായി കൊടുങ്ങല്ലൂർ പോലീസ് ഇയാളെ പിടികൂടിയിരുന്നു.

മതി ലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, കൊടുങ്ങല്ലൂർ കൺട്രോൾ റൂം എസ് ഐ ശ്രീനിവാസൻ, സി പി ഒ ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

25/02/2026

1.58 കോടിയിലധികം രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; പ്രതിയെ ഇടുക്കിയിൽ നിന്നും അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് നടത്തി ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് 1,08,78,935/-(ഒരു കോടി എട്ട് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി തൊളള്ളായിരത്തി മുപ്പത്തി അഞ്ച്) രൂപയും ഇരിങ്ങാലക്കുട കടുപ്പശേരി സ്വദേശിയിൽ നിന്ന് 49,64,430 രൂപയും തട്ടിയെടുത്തതിന് തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസ്സുകളിലെ പ്രതിയായ ഇടുക്കി രാജക്കാട് വലിയകണ്ടം സ്വദേശി കൊലംകുന്നേൽ വീട്ടിൽ അശ്വിൻ (24) എന്നയാളെയാണ് തൃശ്ശൂർ റൂറൽ സൈബർ പോലീസ് ഇടുക്കിയിൽ നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന BGC (Barrick Gold Capital) എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ് ബുക്ക് മെസ്സഞ്ചർ, വാട്സ് ആപ്പ്, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയകളിലൂടെ മെസ്സേജ് അയച്ച് വിശ്വസിപ്പിച്ച് ട്രേഡിംഗ് ചെയ്യുന്ന വാലറ്റ്, ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രേഡിംഗ് ചെയ്യാനാണെന്ന വ്യാജേനയും Tax, Withdrawal Charge, Conversion Fee എന്നീ ഇനത്തിലുമാണെന്ന് തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പ് നടത്താനുപയോഗിക്കുന്ന വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് 1,08,78,935/-(ഒരു കോടി എട്ട് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി തൊളള്ളായിരത്തി മുപ്പത്തി അഞ്ച്) രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.

കടുപ്പശ്ശേരി സ്വദേശിയായ പരാതിക്കാരനെ ചഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ചാറ്റുകൾ നടത്തി ട്രേഡിംഗ് നടത്തുന്നതിനായി വ്യാജ ലിങ്കുകൾ അയച്ചുകൊടുത്തും വിവധ ടെലഗ്രാം ഗ്രൂപ്പുകളിൽ ചേർത്തും ഷെയർ ട്രേഡിംഗേ നടത്തുന്നതിനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ പരാതിക്കാരനെ കൊണ്ട് 11-04-2025 തിയ്യതി മുതൽ 13-07-2025 തിയ്യതി വരെയുള്ള കാലയളവുകളിലായി പല തവണകളായി 49,64,430/-(നാൽപത്തൊൻപത് ലക്ഷത്തി അറുപത്തിനാലായിരത്തി നാന്നൂറ്റി മുപ്പത്) രൂപയാണ് തട്ടിയെടുത്തത്.

ഈ കേസുകളുടെ അന്വേഷണത്തിൽ കേരളത്തിൽ നിന്നും കമ്മിഷണു വേണ്ടി ബാങ്ക് അക്കൗണ്ടുകൾ വിൽക്കുന്നവരെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ തട്ടിപ്പുകാർ നിരവധിയാളുകളെക്കൊണ്ട് പല ബാങ്കുകളിൽ നിന്നും ബാങ്ക് അക്കൗണ്ടുകൾ എടുപ്പിക്കുകയും ഈ അക്കൗണ്ടുകളുടെ എടിഎം കാർഡുകളും ചെക്ക് ബുക്കുകളും കമ്മിഷൻ നൽകി കൈക്കലാക്കുകയും ഈ അക്കൗണ്ടുകൾ വഴി സൈബർ തട്ടിപ്പു നടത്തി ലഭിക്കുന്ന കോടികണക്കിന് പണം പിൻവലിക്കുന്നതായും കണ്ടെത്തിയിരുന്നു.

25/02/2026

2015 വർഷത്തിലെ വധശ്രമ കേസിലെ കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന വാറണ്ട് പ്രതിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം ഡെൽഹി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിലേക്ക്.

2015 വർഷത്തിലെ വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുട്ടു എന്ന് വിളിക്കുന്ന നിധിൻ 37 വയസ്സ് നെടിയപറമ്പിൽ ഹൗസ്,പൊക്ലായ് ബീച്ച്,കൂളിമുട്ടം എന്നയാളെയാണ് ഡെൽഹി എയർപോർട്ടിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി ഒളിവിൽ പോയി വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു.
ഷാർജയിൽ നിന്നും വരുമ്പോൾ ഡെൽഹി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഡൽഹി യിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിയെ മതിലകം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീ പീഡനം, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, അടിപിടി തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ പോയി വർഷങ്ങളായി വിചാരണ നടപടികളിൽ സഹകരിക്കാതെ, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി വിദേശത്തേക്ക് കടന്നവരെയും കടക്കാൻ ശ്രമിക്കുന്നവരെയും ലക്ഷ്യമിട്ടാണ് 2025 മുതൽ ഓപ്പറേഷൻ സുദർശന നടപ്പിലാക്കി വരുന്നത്.

മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ് പി എം, സബ്ബ് ഇൻസ്പെക്ടർമാരായ അജയ് എസ് മേനോൻ , രാജി , എ എസ് ഐ പ്രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

22/02/2026

വീട്ടിലേക്ക് പന്നിപ്പടക്കമെറിഞ്ഞ സംഭവം: കുപ്രസിദ്ധ ഗുണ്ടയും വധശ്രമവും കവർച്ചയും അടക്കം പന്ത്രണ്ടോളം ക്രിമിനൽ കേസുകളിലെ പ്രതിയായ 'വെകിളി രാഹുൽ' രാസലഹരിയുമായി പിടിയിൽ.

ചേർപ്പ്: വല്ലച്ചിറയിൽ വീടിന് നേരെ പന്നിപ്പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മുല്ലക്കര ചെമ്പകപ്പുള്ളി വീട്ടിൽ രാഹുൽ (30) പിടിയിലായി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ പക്കൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എയും പന്നിപടക്കമെറിയുന്ന സമയത്ത് ഉപയോഗിച്ച സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു.നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ഫെബ്രുവരി 16-ന് പുലർച്ചെ 1.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. വല്ലച്ചിറ സ്വദേശി സുനിതയുടെ വീടിന് നേരെയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഫോടകവസ്തു എറിഞ്ഞത്. സുനിതയുടെ മകൻ ശരത്ത് പ്രതികളുടെ കാർ തല്ലിപ്പൊളിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സ്ഫോടനത്തിൽ വീടിന്റെ മുൻവാതിൽ തകർന്നിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐപിഎസിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ സാമൂഹിക വിരുദ്ധ കേന്ദ്രങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ വേഷപ്രച്ഛന്നരായി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് 20.02.2026 തിയ്യതി മുല്ലക്കരയിലുള്ള വീട്ടിൽ വെച്ച് രാഹുൽ കുടുങ്ങിയത്.

'വെകിളി രാഹുൽ' എന്നറിയപ്പെടുന്ന രാഹുൽ തൃശ്ശൂർ ഈസ്റ്റ്, പുതുക്കാട്, നെടുപുഴ, കോങ്ങാട്, മണ്ണുത്തി,വലപ്പാട്, തൃശ്ശൂർ കൺട്രോൾ റൂം എന്നീ പോലീസ് സ്റേഷനുകളിലായി രണ്ട് വധശ്രമ കേസും അഞ്ച് കവർച്ച കേസും രണ്ട് മയക്കുമരുന്നു കേസും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കാപ്പ പ്രകാരം നാടുകടത്തിയിട്ടുള്ള പ്രതിയുമാണ് 'വെകിളി രാഹുൽ'.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐപിഎസിൻ്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ, ജി എസ് ഐമാരായ സതീശൻ മടപ്പാട്ടിൽ, ജയകൃഷ്ണൻ, മൂസ പി എം, ഷൈൻ ടി. ആർ, ജി എ എസ് ഐ റെജി എ യു, ജീവൻ ഇ എസ്, ഷിജോ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സോണി, കൃഷ്ണദാസ്, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം എസ്, സബ്ബ് ഇൻസ്പെക്ടർ സുബിന്ദ് കെ എസ്, പ്രബേഷൻ എസ്ഐ സഞ്ജയ്, ജി എ എസ് ഐ ആരിഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിൻ്റി, സന്ദീപ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രദുൽ പ്രിയൻ, അജിത്ത്, വിനീഷ് , അന്തിക്കാട് പ്

Address


680###

Website

Alerts

Be the first to know and let us send you an email when Onth Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Event/venue?

Share