Muvattupuzha Half Marathon

Muvattupuzha Half Marathon Muvattupuzha Half Marathon
organised by
Muvattupuzha Town Club.

പ്രമുഖ അഭിഭാഷകൻ, മുൻ കെപിസിസി അംഗം, ദീർഘകാലം ആരക്കുഴ ഗ്രാമപഞ്ചായത് പ്രസിഡന്റ് മുവാറ്റുപുഴ റബര് മാർക്കറ്റിംഗ് സൊസൈറ്റിയുട...
23/12/2020

പ്രമുഖ അഭിഭാഷകൻ, മുൻ കെപിസിസി അംഗം, ദീർഘകാലം ആരക്കുഴ ഗ്രാമപഞ്ചായത് പ്രസിഡന്റ് മുവാറ്റുപുഴ റബര് മാർക്കറ്റിംഗ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് തുടങ്ങി നിരവധി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിത്യം ആയിരുന്ന അഡ്വക്കേറ്റ് നെല്ലൂർ മാത്യൂ നിര്യതനായി .. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ .ഇന്ന്‌ 23/12/2020 പെരിങ്ങഴ st ജോസഫ് ദേവാലയത്തിൽ .

നിയമസഭ തെരഞ്ഞെടുപ്പിൽ  വോട്ടർ പട്ടികയിൽ പേരില്ലാത്തവർ അവസരം പ്രയോജനപ്പെടുത്തുക.പഞ്ചായത്ത്/നഗരസഭ  തെരഞ്ഞെടുപ്പിൽ വോട്ട് ച...
14/12/2020

നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തവർ അവസരം പ്രയോജനപ്പെടുത്തുക.
പഞ്ചായത്ത്/നഗരസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ നിയമസഭ പട്ടികയിൽ ഉണ്ടെന്ന് നിർബന്ധമില്ല. അക്ഷയ / ഓൺലൈൻ വഴി വോട്ട് ചേർക്കുക.

13/12/2020

മൂവാറ്റുപുഴയുടെ പകലുകളെ അർത്ഥ സംപുഷ്ടമാക്കുവാൻ 'നമ്മുടെ മൂവാറ്റുപുഴ' അവസരമൊരുക്കുന്നു......

* * * * * * * * * * * * * * * * * * *

മൂവാറ്റുപുഴയുടെ നഗരഹൃദയത്തിൽ, ലതാ പാലത്തിൽനിന്നും ദൃശ്യമാകുംവിധം 'കാവുംപടിറോഡിൽ ' ഒരുവശം റോഡിന് അഭിമുഖമായും, മറുവശം തൊടുപുഴയാറിൻ്റെ തീരത്ത്, 'വാക് വേ' യ്ക്ക് അഭിമുഖമായും സ്ഥിതിചെയ്യുന്നതും, ഇരുവശത്തുനിന്നും പ്രവേശിക്കുവാൻ സാധിക്കുന്നതുമായ 30 സെൻ്റ് സ്ഥലത്ത്, 'നമ്മുടെ മൂവാറ്റുപുഴ' എന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, റിവർസൈഡ് കോഫീ സ്പോട് ( ഓപ്പൺ റസ്റ്റോറൻ്റ് ), അഗ്രിക്കൾച്ചറൽ നഴ്സറി, എന്നിവ ഉൾക്കൊള്ളിച്ച ഒരുപുതിയ പദ്ധതി ആവിഷ്കരിച്ച് തയ്യാറാക്കിയിരിക്കുന്നു.

മൂവാറ്റുപുഴയുടെ സ്വച്ഛന്ദസൗന്ദര്യം നുകരുവാൻ, പുഴയോരനടപ്പാതയിൽ എത്തിച്ചേരുന്ന പ്രഭാത , സായാഹ്ന, സവാരിക്കാർക്കും, കുടുംബസന്ദർശകരടക്കമുള്ള മറ്റുസന്ദർശകർക്കും ആതിഥ്യമരുളും വിധം 'വാക് വേ' യിൽ നിന്നുകൂടി പ്രവേശനം സാദ്ധ്യമാക്കിക്കൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

മൂവാറ്റുപുഴയിലെ ഏറ്റവും പ്രകൃതിരമണീയവും, ആസ്വാദ്യകരവുമായ ഇടത്ത്, തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഭക്ഷണ, പാനീയങ്ങളോടൊപ്പമുള്ള നിമിഷങ്ങളൊരുക്കുക എന്ന ലക്ഷ്യമാണ്, 'നമ്മുടെ മൂവാറ്റുപുഴ' യുടെ ഈ ദൗത്യത്തിനു പ്രചോദനമായത്.

'നമ്മുടെ മൂവാറ്റുപുഴയുടെ' ഈ പുതിയ സംരംഭവുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന സമാനഹൃദയരായ കൂട്ടുകാരെ സർവ്വാത്മനാ സ്വാഗതംചെയ്യുന്നു.

വിശദാംശങ്ങൾക്കായി 'നമ്മുടെ മൂവാറ്റുപുഴ' യുമായി ബന്ധപ്പെടുക.

ഫോൺ:
9061613131

മുവാറ്റുപുഴ ഹാഫ് മാരത്തോൺ കമ്മിറ്റി യുടെ   സ്മരണാഞ്ജലികൾ
11/12/2020

മുവാറ്റുപുഴ ഹാഫ് മാരത്തോൺ കമ്മിറ്റി യുടെ സ്മരണാഞ്ജലികൾ

07/11/2020

മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാവേണ്ടേ? മുവാറ്റുപുഴ നഗരവും കോതമംഗലവും‌ കോലഞ്ചേരിയും തൊടുപുഴ വരെയ്യും ചേരുന്ന ഒരേ സാംസ്കാരിക പാരമ്പര്യമുള്ള പ്രദേശങ്ങൾക്ക് ഒരു ഐഡന്റിറ്റി. നമ്മുടെ പ്രദേശങ്ങളുടെ അർബ്ബൻ വികസനം കാർഷിക മേഖലകളുടെ ഉത്ഥാനം, തങ്കളം-കാക്കനാട്-എറണാകുളം 4 വരി ഹൈവെ, അങ്കമാലി-മുവാറ്റുപുഴ-ഏറ്റുമാനൂർ റെയിൽവെ, തൊടുപുഴ-മുവാറ്റുപുഴ-കടയിരുപ്പ്-കാക്കനാട്-എറണാകുളം ടൗൺ റെയിൽവേ, മറ്റ് ഹൈവെ വികസനങ്ങൾ ആയ തൊടുപുഴ-പണ്ടപ്പിള്ളി-തിരുവാങ്കുളം-എറണാകുളം ഗ്രീൻഫീൽഡ് ഹൈവേ, അടിവാട്-പോത്താനിക്കാട്, വണ്ണപ്പുറം, കല്ലൂർക്കാട്, തൊടുപുഴ തുടങ്ങിയ കിഴക്കൻ മേഖലയിലേക്ക് കൂടി അർബ്ബൻ രീതിയിലുള്ള വികനസമെത്താൻ, ഗതാഗത സൗകര്യങ്ങളടക്കമുള്ള അടിസ്ഥാന വികസനങ്ങൾ നടപ്പാക്കുവാൻ, വ്യവസായങ്ങൾ വരുവാൻ, തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ, ജീവിത ശൈലി ഉയരാൻ - മുവാറ്റുപുഴ കേന്ദ്രമായ മുവാറ്റുപുഴ ജില്ലക്ക് വേണ്ടി യത്നിക്കുക. ഇനിയും ചെറിയ പ്രാദേശിക ലാഭങ്ങൾ നോക്കി മൂവാറ്റുപുഴ ജില്ലയെ എതിർക്കാതെ 50 വർഷം പിറകോട്ടടിച്ച ഇപ്പോഴത്തെ അവഗണനക്ക് പരിഹാരമായ മുവാറ്റുപുഴ ജില്ലക്ക് വേണ്ടി ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഇറങ്ങുക. രാഷ്ട്രീയ ലാഭങ്ങൾ നോക്കി ജില്ല പ്രഖ്യാപിക്കാത്തവരെ ഒറ്റപ്പെടുത്തുക. മുവാറ്റുപുഴ, ഐകരനാട്, കോതമംഗലം, തൊടുപുഴ ചേരുന്ന ഒരു നഗരവ്യവസ്ഥിതി യാഥാർഥ്യമാവട്ടെ!

29/10/2020
17/10/2020

1, എന്താണ് ഹരിത മുവാറ്റുപുഴ മിഷൻ?

സംസ്ഥാന സർക്കാരിന്റെ നവകേരള മിഷന്റെ ഉപമിഷൻ ആയ ഹരിത കേരള മിഷന്റെ മാർഗ്ഗനിർദേശമനുസരിച്ഛ് മുവാറ്റുപുഴ നഗരസഭയുടെ മാലിന്യ സംസ്കാരണത്തിനായി രൂപീകരിച്ച മിഷൻ.

2, ഹരിത മുവാറ്റുപുഴ മിഷൻ നൽകുന്ന സേവനങ്ങൾ എന്ത്?

ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാൻ സാങ്കേതിക സഹായം.

അജൈവ പാഴ്‌വസ്തുക്കൾ 28 വാർഡിലെയും വീടുകളിൽ വന്ന് ശേഖരിക്കുന്നു. വൃത്തിയാക്കിയ പ്ലാസ്റ്റിക്, പേപ്പർ, തെര്മോക്കോള് എന്നിവ എല്ലാ മാസവും, ചില്ല്, ചെരിപ്, ബാഗ്, തുണി തുടങ്ങിയവ 3 മാസത്തിൽ ഒരിക്കൽ എന്ന ക്രമത്തിൽ ആണ് ശേഖരിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ പേപ്പർ, പ്ലാസ്റ്റിക് എന്നിവ ശേഖരിക്കുന്നു.

3, ഹരിത മുവാറ്റുപുഴ മിഷന്റെ സേവനം സൗജന്യമാണോ?

സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം വീടുകളിൽ നിന്നും മാസം 50 രുപയും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 200 രൂപ മുതൽ മാലിന്യത്തിന്റെ അളവിനനുസരിച്ഛ്.

4, യൂസർ ഫീ കളക്ട് ചെയുന്നത് ആരാണ് മോണിറ്റർ ചെയുന്നത്, ആ പണം എന്ത് ചെയുന്നു?

ഈ മിഷന്റെ വരുമാനങ്ങൾ ആയ യൂസർ ഫീസ്, പാഴ്‌വസ്തുക്കൾ വിപണനം ചെയ്തു ലഭിക്കുന്ന പണം തുടങ്ങിയവ നഗരസഭ സെക്രട്ടറിയുടെയും സാങ്കേതീക ഏജൻസിയുടെ പ്രതിനിഥിയുടെയും ജോയിന്റ് അക്കൗണ്ടിൽ അതാതു ദിവസവും നിക്ഷേപിക്കുന്നു. ഈ വരുമാനം 36 ഹരിത കർമ സേനയുടെ വേതനം, 3 ഡ്രൈവർമാരുടെ വേതനം വാഹനങ്ങളുടെ ഡീസൽ, മൈന്റെനൻസ് തുടങ്ങിയ മിഷന്റെ ചെലവുകൾക് ബാങ്ക് അക്കൗണ്ടിലൂടെ ഉപയോഗിക്കുന്നു.

5, മിഷൻ വരവ് ചെലവ് കണക്കുകൾ മോണിറ്റർ ചെയ്യാൻ സംവിധാനം ഉണ്ടോ?

എല്ലാ ആഴ്ചയിലും മിഷന്റെ വരവ് ചെലവ് കണക്കുകൾ നഗരസഭാ ഹെൽത്ത്‌ വിഭാഗത്തിലെ ഉദോഗസ്ഥർ പരിശോധിക്കുന്നു.

6, മിഷന്റെ വരുമാനത്തിൽ എത്ര ശതമാനമാണ് സ്വകാര്യ ഏജൻസിയുടെ കമ്മീഷൻ?

ഹരിത മുവാറ്റുപുഴ മിഷന്റെ പ്രവർത്തനത്തിന് സാങ്കേതീക സഹായം നൽകാൻ ഹരിത കേരള മിഷൻ നിയമിച്ചിട്ടുള്ള സാങ്കേതീക ഏജൻസിക്ക് സർക്കാർ ഉത്തരവ് പ്രകാരം ഉള്ള
കൺസൾട്ടൻസി ഫീസ് ആണ് നഗരസഭാ നൽകുന്നത്. മിഷന്റെ വരുമാനത്തിൽ നിന്നും സാങ്കേതീക ഏജൻസിക് ഒന്നും നൽകുന്നില്ല.

7.ഹരിത മുവാറ്റുപുഴ മിഷൻ പ്രവർത്തിച്ചിട്ടും പൊതുഇടങ്ങളിൽ മാലിന്യം കുറയാത്തത് എന്തുകൊണ്ട്?

നിലവിൽ നഗരസഭയിലെ 1500 ഓളം വീടുകളും 500 ഓളം വ്യാപാര സ്ഥാപനങ്ങളും മാത്രമാണ് മിഷന്റെ സേവനം പ്രയോജന പെടുത്തുന്നുള്ളു. ബാക്കിയുള്ള 5000ത്തോളം വീടുകളും 2000ത്തോളം സ്ഥാപനങ്ങളും അവരുടെ മാലിന്യം പൊതുഇടങ്ങളിൽ തന്നെ നിക്ഷേപിക്കുന്നു. ഈ സംസ്കാരം മാറുന്നതിനായി ഓരോ പ്രദേശത്തും ഉള്ള റെസിഡൻസ് അസോസിയേഷൻ, വ്യാപാര സംഘടനകൾ, പൊതു പ്രവർത്തകർ, തുടങ്ങിയവരുടെ ഒരു ജനകീയ ഇടപെടളിലൂടെ മാത്രമേ സാധ്യമാകു. അതിനു വേണ്ട സാങ്കേതീക സഹായം നൽകാൻ ഏജൻസിയെ പ്രയോജനപ്പെടുത്താവുന്നതാണ്.

8.ഹരിത മുവാറ്റുപുഴ മിഷന്റെ സേവനം സംബന്ധിച്ച സംശയങ്ങൾക് ആരെ ബന്ധപ്പെടണം?

സേവനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കും, പരാതികൾക്കും
9895008514, 8111834111എന്ന നമ്പറുകളിൽ ബന്ധപെടാം.

ബഹു എൽദോ എബ്രഹാം MLA ക്ക്'ജന്മദിന ആശംസകൾ
09/08/2020

ബഹു എൽദോ എബ്രഹാം MLA ക്ക്'
ജന്മദിന ആശംസകൾ

12/07/2020

District Rual Police Headquarters shifting to Muvattupuzha.

റൂറൽ ജില്ല പോലീസ് ആസ്ഥാനം മുവാറ്റുപുഴയിലേക്ക് മാറ്റുന്നു.

ഈ തീരുമാനങ്ങൾ എറണാകുളം ജില്ലയെ കൊച്ചി അർബ്ബൻ ജില്ലയ്യായും മുവാറ്റുപുഴ ജില്ലയായും വിഭജിക്കുവാനുള്ള ആദ്യ ശ്രമങ്ങളെന്ന് വിശ്വസിക്കാം.
ഇപ്പോൾ തന്നെ ഒരു ജില്ല ആസ്ഥാനത്തിന് വേണ്ട ഒരു മാതിരി പെട്ട ഓഫീസുകൾ മുവാറ്റുപുഴയിലുണ്ട്. മുവാറ്റുപുഴ നഗരം‌ ഒരു കോർപ്പറേഷൻ ആയി വികസിക്കുവാൻ മാത്രം‌ ഭാവിയുള്ള ഒരു നഗരമാണ്. അതിന് മുവാറ്റുപുഴയിലേക്ക് കോതമംഗലം, കോലഞ്ചേരി-പുത്തൻകുരിശ്,പട്ടിമറ്റം, കൂത്താട്ടുകുളം, തൊടുപുഴ, പിറവം, പോത്താനിക്കാട്-കല്ലൂർക്കാട് വരെയുള്ള പ്രദേശങ്ങൾ ചേരണം. ഈ പ്രദേശങ്ങൾ consolidate ചെയ്യണം. ഒരു പോലെയുള്ള സാംസ്കാരിക ലക്ഷണങ്ങളുള്ള ഈ ഇടനാട്-ലോറേഞ്ചസ് ഏരിയകൾ ഒന്നാവേണ്ടത് 70 വർഷങ്ങൾക്ക് മുന്നേ തന്നെ ഉണ്ടാവേണ്ടതായിരുന്നു. അത് നടക്കട്ടെ.
#മൂവാറ്റുപുഴ #മൂവാറ്റുപുഴജില്ല #കോതമംഗലം #കോലഞ്ചേരി #പിറവം #കൂത്താട്ടുകുളം #തൊടുപുഴ

Hope these are steps to divide district into Kochi urban district and Muvattupuzha district (Kochi rural). Good move. Most of the offices are now present in Muvattupuzha. A consolidation of nearby areas (Kothamangalam, Kolenchery, Thodupuzha, Piravom etc) to Muvattupuzha will benefit whole region.



source:
https://www.manoramaonline.com/district-news/ernakulam/2020/07/12/ernakulam-rural-district-police-headquarters-shifting-to-muvattupuzha.html

മുവാറ്റുപുഴയുടെ ആദരണീയനും  പ്രിയങ്കരനായ Babu Paul Ex Mla ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 💖
07/07/2020

മുവാറ്റുപുഴയുടെ ആദരണീയനും പ്രിയങ്കരനായ Babu Paul Ex Mla ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 💖

Address

Muvattupuzha

Telephone

+919847770000

Website

Alerts

Be the first to know and let us send you an email when Muvattupuzha Half Marathon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category