Attappady expo

Attappady expo Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Attappady expo, agali, Mannarkkad.

പാലക്കാടിന്‍റെ വടക്ക് കിഴക്കന്‍ മേഖലയില്‍ 827 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് അട്ടപ്പാടി മലകള്‍.

കാടും മലകളും പുഴകളും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരും എല്ലാം ചേരുന്ന ഒരു അപൂര്‍വ്വ സുന്ദര പ്രദേശമാണ് അട്ടപ്പാടി. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി സെറ്റില്‍മെന്‍റുകളില്‍ ഒന്നാണ് അട്ടപ്പാടി. ഇരുളര്‍ മുദുഗര്‍ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങള്‍ അട്ടപ്പാടിയിലുണ്ട്.

ഇവരുടേതായ പ്രത്യേക ആഘോഷങ്ങളും

ഉത്സവങ്ങളും നിറമുള്ള കാഴ്ചകളാണ് ഒരു സഞ്ചാരിക്ക് സമ്മാനിക്കുന്നത്. മല്ലീശ്വരന്‍ എന്ന കൊടുമുടി ശിവലിംഗമായി കരുതി ആരാധിക്കുന്നവരാണ് ഇവിടത്തെ ആദിവാസികള്‍. മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവമാണ് ഇവരുടെ ഏറ്റവും വലിയ ആഘോഷം.

കാവേരി നദിയുടെ കൈവഴികളാണ് അട്ടപ്പാടിയുടെ ജൈവ വ്യവസഥയെ സമ്പന്നമാക്കുന്നത്. ഇതിന്‍ പുറമേ അട്ടപ്പാടിയുടെ വികസനത്തിനായി രൂപീകരിച്ച അഹാഡ്സിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഫലമായി വന്ന മാറ്റങ്ങളും സഞ്ചാരികള്‍ക്ക് അപൂര്‍വ്വ അനുഭവമാകും.

മണ്ണാര്‍കാട് നിന്ന് 38 കിലോമീറ്റര്‍ അകലെയാണ് അട്ടപ്പാടി. അഗളിയിലെ ചില ഹോട്ടലുകളും ഗസ്റ്റ് ഹൌസുകളുമാണ് ഇവിടെ ലഭ്യമായ താമസ സൌകര്യം. നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള പാലക്കാടാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. കോയമ്പത്തൂരിലാണ് അട്ടപ്പാടിയുടെ ഏറ്റവും അടുത്ത വിമാനത്താവളം ഉള്ളത്.

അടുത്തകാലത്താണ് അട്ടപ്പാടി വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായത്. ഏത് കാലാവസ്ഥയിലും സുഖമായി ജീവിക്കാന്‍പറ്റിയ അന്തരീക്ഷമാണ് അട്ടപ്പാടിയുടേത്. കടുത്ത വേനലിലും ഇവിടെ താപനില അമിതമാകാറില്ല. മഞ്ഞുകാലത്ത് മനുഷ്യന് താങ്ങാന്‍കഴിയുന്ന മിതമായ തണുപ്പും അട്ടപ്പാടിയുടെ പ്രത്യേകതയാണ്. മഴയെ ഇഷ്ടപ്പെടുന്നവര്‍ക്ക് മഴയുടെ വ്യത്യസ്തഭാവങ്ങള്‍ അനുഭവിച്ചറിയാന്‍ അട്ടപ്പാടിപോലെ മറ്റൊരിടമില്ല. സൈലന്റ്വാലി ദേശീയോദ്യാനം ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍പ്രദേശങ്ങളില്‍ കനത്തമഴ പെയ്തുകൊണ്ടേയിരിക്കും. മഴ പെയ്തൊഴിയുന്ന ഇടവേളകളില്‍ തൂവല്‍സ്പര്‍ശമായി താഴ്വരകളിലേക്ക് പറന്നിറങ്ങിവരുന്ന കോടമഞ്ഞിന്റെ സൗന്ദര്യവും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. ഇതേസമയം കിഴക്കന്‍അട്ടപ്പാടിയില്‍ മഴയ്ക്ക് മറ്റൊരു മുഖമായിരിക്കും. ഇവിടെ മഴയ്ക്ക് ആരവങ്ങളില്ല. തടഞ്ഞുനിര്‍ത്താന്‍ വന്‍മരങ്ങളില്ലാത്തതിനാല്‍ നേര്‍ത്ത്നേര്‍ത്ത് തമിഴ്നാട്അതിര്‍ത്തി കടന്നുപോകും. മഞ്ഞുകാലവും മഴക്കാലവും ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണ് അഗളി പഞ്ചായത്തിലെ കുറുക്കന്‍കുണ്ട്. അപൂര്‍വമായ പുല്‍മേടുകളും ചോലവനങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതാണ്. ഇവിടെനിന്ന് തുമ്പപ്പാറവഴി വനത്തിലൂടെ കാല്‍നടയായി ശിരുവാണിഡാമിലെത്താന്‍ കഴിയും. കടുകുമണ്ണ, കിണറ്റുക്കര എന്നീ ആദിവാസിമേഖല ഇക്കോടൂറിസത്തിന് അനുയോജ്യമാണ്. പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവ് സാഹസികമലകയറ്റത്തിന് അനുകൂലമായ പ്രദേശമാണ്. തണുത്ത കാലാവസ്ഥയുള്ള ഷോളയൂര്‍ പഞ്ചായത്തിലെ മേല്‍തോട്ടം വിനോദസഞ്ചാരികള്‍ക്ക് മനം കവരുന്ന കാഴ്ചകളുമുണ്ട് . മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവല്‍"പൊന്നി""യുടെ കാമുകന്‍ മാരന്റെ ഊരായ കരുവരയ്ക്കടുത്തുള്ള വെള്ളച്ചാട്ടവും മനോഹരമാണ്. അഗളിക്കടുത്തുള്ള മുനിവിഴാംകുണ്ടും ഇതിനുപുറമെ ലോകവിനോദസഞ്ചാരഭൂപടത്തില്‍ ശ്രദ്ധിക്കപ്പെട്ട സൈലന്റ്വാലിയും അട്ടപ്പാടിയിലാണ്. സൈലന്റ്വാലി, ശിരുവാണി ടൂറിസ്റ്റ്കേന്ദ്രങ്ങളുടെ വികസനത്തിനായി ടൂറിസംവകുപ്പ് വനംവകുപ്പുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സ്വകാര്യടൂറിസംപദ്ധതികളേക്കാള്‍ വനംവകുപ്പിന്റെ പങ്കാളിത്തത്തോടെ പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരത്തിനാണ് പ്രാധാന്യം നല്‍കുന്നത്. നിരവധി മലകളും താഴ്വരകളും ഭവാനി, ശിരുവാണി നദികളും ചേര്‍ന്ന് മനോഹരമായ അട്ടപ്പാടി സമീപഭാവിയില്‍ സംസ്ഥാനത്തെ പ്രമുഖവിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന പ്രതീക്ഷയോടെ ഈ പേജ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

Address

Agali
Mannarkkad
678581

Telephone

+918086621621

Website

Alerts

Be the first to know and let us send you an email when Attappady expo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share